---
title: "ഞങ്ങളൊക്കെ മക്കളെ കൊറിയർ ചെയ്യാറാണ്; നവ്യ നായരുടെ പോസ്റ്റ്, കമന്റ് വൈറൽ "
english_title: "The comment on Navya Nair's post went viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/46501/the-comment-on-navya-nairs-post-went-viral"
published_at: "2022-06-01T16:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62974b6442483_NAVYA.jpg"
keywords: []
---

# ഞങ്ങളൊക്കെ മക്കളെ കൊറിയർ ചെയ്യാറാണ്; നവ്യ നായരുടെ പോസ്റ്റ്, കമന്റ് വൈറൽ 

> **Lead Summary:** നവ്യ നായർ പങ്കുവെച്ച പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത് . തൻറെ മകനെ സ്കൂളിൽ അയക്കാൻ പോകുന്ന ചിത്രം ആണ് താരം പങ്കുവെച്ചത്. ഈ വാർത്ത ശ്രദ്ധനേടുകയും ചെയ്തു.

## Article Content

നവ്യ നായർ പങ്കുവെച്ച പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത് . തൻറെ മകനെ സ്കൂളിൽ അയക്കാൻ പോകുന്ന ചിത്രം ആണ് താരം പങ്കുവെച്ചത്. ഈ വാർത്ത ശ്രദ്ധനേടുകയും ചെയ്തു.

ഇപ്പോഴിതാ വാർത്തയ്ക്ക് വന്ന ഒരു കമൻറ് ആണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. മകനെ സ്കൂളിൽ അയക്കാൻ നേരിട്ടെത്തി നവ്യ എന്നായിരുന്നു വാർത്ത. ആ വാർത്തയ്ക്ക് ഒരു പ്രേക്ഷകർ കമൻറ് ചെയ്തത് ഇങ്ങനെ.

ഞങ്ങളൊക്കെ മക്കളെ കൊറിയർ ചെയ്യാറാണ്. ഇപ്പോ കൊറിയർ ചെയ്തു വന്നേ ഉള്ളൂ. ഇനി ഉച്ചയ്ക്ക് സ്കൂളിൽ നിന്ന് തിരിച്ചയയ്ക്കും. പോയി ഒപ്പിട്ട് കൈപ്പറ്റണം. ഇതായിരുന്നു കമൻറ്. ഈ കമൻറ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാവുകയാണ്.

നിരവധി ആളുകളാണ് കമൻറ് പ്രശംസ അറിയിക്കുന്നത്. ചിരിച്ചു ചിരിച്ചു മണ്ണ് കപ്പി എന്ന് ചിലർ സാക്ഷ്യപ്പെടുത്തുന്നു. മലയാളത്തിൽ വീണ്ടും സജീവമാകാനൊരുങ്ങുകയാണ് നവ്യ. താരം ഒടുവിൽ നായികയായെത്തുന്ന ചിത്രമാണ് ഒരുത്തീ.

### Related Links & Sources
- [Original Story Source](https://moviemax.in/news/46501/the-comment-on-navya-nairs-post-went-viral)