---
title: "കെകെയ്ക്ക് ആദരാഞ്ജലിയുമായി എ ആര്‍ റഹ്‍മാന്‍"
english_title: "AR Rahman pays homage to singer Krishnakumar Kunnam."
publisher: "moviemax.in"
canonical_url: "https://moviemax.in/news/46495/ar-rahman-pays-homage-to-singer-krishnakumar-kunnam"
published_at: "2022-06-01T16:19:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6297445aed715_KK.jpg"
keywords: []
---

# കെകെയ്ക്ക് ആദരാഞ്ജലിയുമായി എ ആര്‍ റഹ്‍മാന്‍

> **Lead Summary:** അന്തരിച്ച പ്രമുഖ ഗായകന്‍ കൃഷ്ണകുമാര്‍ കുന്നത്തിന് ആദരാഞ്ജലികളുമായി എ ആര്‍ റഹ്‍മാന്‍. ചുരുങ്ങിയ വാക്കുകളിലെങ്കിലും വികാരപൂര്‍ണ്ണമാണ് സോഷ്യല്‍ മീഡിയയില്‍ റഹ്‍മാന്‍ കുറിച്ച വാക്കുകള്‍.

## Article Content

അന്തരിച്ച പ്രമുഖ ഗായകന്‍ കൃഷ്ണകുമാര്‍ കുന്നത്തിന് ആദരാഞ്ജലികളുമായി എ ആര്‍ റഹ്‍മാന്‍. ചുരുങ്ങിയ വാക്കുകളിലെങ്കിലും വികാരപൂര്‍ണ്ണമാണ് സോഷ്യല്‍ മീഡിയയില്‍ റഹ്‍മാന്‍ കുറിച്ച വാക്കുകള്‍.

പ്രിയ കെകെ, എന്തിനായിരുന്നു ഇത്ര തിടുക്കം സുഹൃത്തേ? താങ്കളെപ്പോലെ അനുഗ്രഹീതരായ കലാകാരന്മാരാണ് ജീവിതത്തെ കൂടുതല്‍ സഹനീയമാക്കി മാറ്റുന്നത്, റഹ്‍മാന്‍ കുറിച്ചു.

പ്രിയ ഗായകന്‍റെ പൊടുന്നനെയുള്ള വിയോഗത്തെ ഞെട്ടലോടെയാണ് ഇന്ത്യന്‍ കലാലോകം സ്വീകരിച്ചത്. കൊല്‍ക്കത്ത നസ്റുല്‍ മഞ്ച ഓഡിറ്റോറിയത്തില്‍ കെകെ ഇന്നലെ സംഗീതനിശ അവതരിപ്പിച്ചിരുന്നു.

ഈ പരിപാടിക്കു ശേഷം ഹോട്ടലില്‍ തിരിച്ചെത്തിയ അദ്ദേഹം ഗോവണിപ്പടിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സ്ഥിരീകരിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/46495/ar-rahman-pays-homage-to-singer-krishnakumar-kunnam)