---
title: "പുത്തൻ ഫോട്ടോഷൂട്ടുമായി അനന്യ പാണ്ഡെ; വൈറലായി ചിത്രങ്ങൾ "
english_title: "Ananya Pandey with new photoshoot; Images go viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/46465/ananya-pandey-with-new-photoshoot-images-go-viral"
published_at: "2022-06-01T14:27:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62972d36c21b9_ANANYA pande.jpg"
keywords: []
---

# പുത്തൻ ഫോട്ടോഷൂട്ടുമായി അനന്യ പാണ്ഡെ; വൈറലായി ചിത്രങ്ങൾ 

> **Lead Summary:** ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് അനന്യ പാണ്ഡ‍െ. സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായി ഇടപെടുന്ന താരവുമാണ് അനന്യ പാണ്ഡെ. നിരവധിയാണ് താരത്തിന് ആരാധകർ.

## Article Content

ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് അനന്യ പാണ്ഡ‍െ. സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായി ഇടപെടുന്ന താരവുമാണ് അനന്യ പാണ്ഡെ. നിരവധിയാണ് താരത്തിന് ആരാധകർ.

അനന്യ പാണ്ഡെയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ പുത്തൻ ഒരു ഫോട്ടോഷൂട്ട് പങ്കുവെച്ചിരിക്കുകയാണ് അനന്യ പാണ്ഡെ (Ananya Pandey).

രസകരമായ ഷൂട്ടിംഗ് ദിനം എന്ന് മാത്രം എഴുതിയാണ് അനന്യ പാണ്ഡെ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. ഭാവന പാണ്ഡെ അടക്കമുള്ളവര്‍ ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തുന്നുണ്ട്. 'ലൈഗര്‍' എന്ന ചിത്രമാണ് ഇനി അനന്യ പാണ്ഡെയുടേതായി റിലീസ് ചെയ്യാനുള്ളത്. വിജയ് ദേവെരകൊണ്ടയാണ് ചിത്രത്തില്‍ നായകനായി അഭിനയിക്കുന്നത്.

പുരി ജഗന്നാഥും വിജയ് ദേവരകൊണ്ടയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തില്‍ ബോക്‌‌സിങ് ഇതിഹാസം മൈക്ക് ടൈസണും അഭിനയിക്കുന്നു. ക്ലൈമാക്സിൽ അതിഥി താരമായി മൈക്ക് ടൈസൺ എത്തുകയെന്നാണ് സൂചന. കൊവിഡ് കാരണമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് വൈകിയത്.

ഇപ്പോള്‍ 'ലൈഗറെ'ന്ന ചിത്രത്തിന്റെ ജോലികള്‍ അവസാന ഘട്ടത്തിലാണ്. മിക്സഡ് മാർഷ്യൽ ആർട്‍സ് താരമായാണ് വിജയ് ദേവെരകൊണ്ട വേഷമിടുന്നത്.

ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് ചിത്രം എത്തുക. തമിഴിലും കന്നഡയിലും മലയാളത്തിലും ചിത്രം മൊഴിമാറ്റിയും പ്രദര്‍ശനത്തിന് എത്തും. ഓഗസ്റ്റ് 25ന് ആണ് ചിത്രം റിലീസ് ചെയ്യുക എന്നും അറിയിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/46465/ananya-pandey-with-new-photoshoot-images-go-viral)