---
title: "'വരയനി'ലെ 'ഡെയ്‍സി', ക്യാരക്ടര്‍ വീഡിയോ പുറത്ത് "
english_title: "'Daisy' in 'Varayan', character video out"
publisher: "moviemax.in"
canonical_url: "https://moviemax.in/news/46432/daisy-in-varayan-character-video-out"
published_at: "2022-06-01T12:23:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62970dcfbfa9a_VARAYAN.jpg"
keywords: []
---

# 'വരയനി'ലെ 'ഡെയ്‍സി', ക്യാരക്ടര്‍ വീഡിയോ പുറത്ത് 

> **Lead Summary:** സിജു വില്‍സണ്‍ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയതാണ് 'വരയൻ'. ജിജോ ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പല കാരണങ്ങളാല്‍ നീണ്ടുപോയ ചിത്രം റിലീസ് ചെയ്‍തപ്പോള്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

## Article Content

സിജു വില്‍സണ്‍ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയതാണ് 'വരയൻ'. ജിജോ ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പല കാരണങ്ങളാല്‍ നീണ്ടുപോയ ചിത്രം റിലീസ് ചെയ്‍തപ്പോള്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ഇപ്പോഴിതാ 'വരയൻ' എന്ന ചിത്രത്തിലെ നായികയുടെ ലിയോണ ലിഷോയ്‍യുടെ രംഗം ഉള്‍പ്പെടുത്തിയ ഒരു വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത് (Varayan).

**

'ഡെയ്‍സി' എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ ലിയോണ അഭിനയിച്ചത്. മികച്ച അഭിപ്രായമായിരുന്നു ലഭിച്ചത്. രാജേഷ് രാമനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. വൈദികനായ ഒരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ സിജു വില്‍സണ്‍ അവതരിപ്പിച്ചത്.

പ്രേമചന്ദ്രൻ എ ജിയാണ് ചിത്രം നിര്‍മിക്കുന്നത്. സത്യം സിനിമാസാണ് ചിത്രം അവതരിപ്പിക്കുന്നത്. ബിനു മുരളിയാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കണ്‍ട്രോളര്‍.ജോജി ജോസഫാണ് ചിത്രത്തിന്റെ പ്രൊജക്റ്റ് ഡിസൈൻ.

[https://www.instagram.com/leo_lishoy/?utm_source=ig_embed&ig_rid=2a3c8a3f-9189-4531-85ab-fed8f25a7af3**](https://www.instagram.com/leo_lishoy/?utm_source=ig_embed&ig_rid=2a3c8a3f-9189-4531-85ab-fed8f25a7af3)

'വരയൻ' എന്ന ചിത്രത്തിന്റെ ഗാനരചന നിര്‍വഹിച്ചിരിക്കുന്നത് ബി കെ ഹരിനാരായണനാണ്. പ്രകാശ് അലക്സാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. കെ എസ് ഹരിശങ്കര്‍ ആണ് ഒരു ഗാനം ആലപിച്ചിരിക്കുന്നത്. സിജു വില്‍സനും ചിത്രത്തിലെ അഭിനയത്തിന് ഏറെ അഭിനന്ദനങ്ങള്‍ ലഭിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/46432/daisy-in-varayan-character-video-out)