---
title: "പൂനം പാണ്ഡെയ്ക്കും മുന്‍ ഭര്‍ത്താവിനും എതിരെ ഗോവ പൊലീസിന്റെ കുറ്റപത്രം"
english_title: "Goa police have filed a chargesheet against actress Poonam Pandey and her ex-husband Sam Bombay."
publisher: "moviemax.in"
canonical_url: "https://moviemax.in/news/46428/goa-police-have-filed-a-chargesheet-against-actress-poonam-pandey-and-her-ex-husband-sam-bombay"
published_at: "2022-06-01T12:10:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62970a6e0e1e6_POONAM PANDE.jpg"
keywords: []
---

# പൂനം പാണ്ഡെയ്ക്കും മുന്‍ ഭര്‍ത്താവിനും എതിരെ ഗോവ പൊലീസിന്റെ കുറ്റപത്രം

> **Lead Summary:** നടി പൂനം പാണ്ഡെയ്ക്കും മുന്‍ ഭര്‍ത്താവ് സാം ബോംബെക്കുമെതിരെ ഗോവ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. 2020ല്‍ പൊതുസ്ഥലത്ത് അശ്ലീല വീഡിയോ ചിത്രീകരിച്ചുവെന്ന കേസിലാണ് ഇരുവര്‍ക്കുമെതിരെ ഗോവ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.

## Article Content

നടി പൂനം പാണ്ഡെയ്ക്കും മുന്‍ ഭര്‍ത്താവ് സാം ബോംബെക്കുമെതിരെ ഗോവ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. 2020ല്‍ പൊതുസ്ഥലത്ത് അശ്ലീല വീഡിയോ ചിത്രീകരിച്ചുവെന്ന കേസിലാണ് ഇരുവര്‍ക്കുമെതിരെ ഗോവ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.

കാനക്കോണയിലെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിനാണ് കുറ്റപത്രം സമര്‍പ്പിച്ചത്. അശ്ലീലം പറയുക, അതിക്രമിച്ച് കടക്കുക, അശ്ലീല വീഡിയോ പ്രചരിപ്പിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകള്‍ ചാര്‍ത്തി കുറ്റപത്രം സമര്‍പ്പിച്ചതായി കാനക്കോണ പൊലീസ് ഇന്‍സ്പെക്ടര്‍ പ്രവീണ്‍ ഗവാസ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

2020 നവംബറില്‍ കാനക്കോണ ഏരിയയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചാപ്പോളി അണക്കെട്ടില്‍ വച്ച് അശ്ലീല വീഡിയോ ഷൂട്ട് ചെയ്യുകയും അത് സോഷ്യല്‍ മീഡിയയില്‍ ഇവര്‍ പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്.

അറസ്റ്റ് ചെയ്തത ഇരുവരെയും പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍447 (ക്രിമിനല്‍ അതിക്രമം), 292, 293 (അസഭ്യത), 294 (പൊതുസ്ഥലത്ത് ഏതെങ്കിലും അശ്ലീലമായ പാട്ടോ വാക്കുകളോ ചൊല്ലുകയോ പറയുകയോ ചെയ്യുക), സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളും ഇരുവര്‍ക്കുമെതിരെ ചുമത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/46428/goa-police-have-filed-a-chargesheet-against-actress-poonam-pandey-and-her-ex-husband-sam-bombay)