logo

പ്രണയാര്‍ദ്രമായി ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങും

Published at Nov 14, 2020 05:58 PM പ്രണയാര്‍ദ്രമായി ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങും

ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങും. 'ദീപ് വീര്‍' എന്ന് ആരാധകര്‍ സ്‌നേഹത്തോടെ വിളിക്കുന്ന താരദമ്പതികളുടെ രണ്ടാം വിവാഹ വാര്‍ഷികമാണ് ഇന്ന്.

ഈ സന്തോഷം പങ്കുവച്ച് ദീപിക തന്നെ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ ചിത്രങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു.2018 നവംബര്‍ 14,15 തീയ്യതികളിലായി ഇറ്റലിയിലെ ലേക് കോമോയില്‍ വച്ച് നടന്ന വിവാഹത്തിന്‍റെ പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ടിന്‍റെ പുറത്തുകാണിക്കാത്ത ചില ചിത്രങ്ങളാണ് ദീപിക പങ്കുവച്ചത്.


ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ഫാഷന്‍ ലോകവും ഇരുവരുടെയും വസ്ത്രങ്ങളുടെ പുറകെയാണ്.ഫ്ലോറല്‍ വസ്ത്രങ്ങളില്‍ പ്രണയാര്‍ദ്രമായി നില്‍ക്കുകയാണ് രണ്‍വീറും ദീപികയും.

ഫ്ലോറൽ വസ്ത്രങ്ങളുടെ ഫാഷന്‍ തുടങ്ങിയിട്ട് കുറച്ചധികം നാളായിട്ടും ഇപ്പോഴും അത് ട്രെന്‍ഡിങ്ങില്‍ തന്നെയാണ്.ഫ്ലോറല്‍ ഡിസൈനുള്ള വെള്ള കുര്‍ത്തയും പൈജാമയും ജാക്കറ്റുമാണ് രണ്‍വീര്‍ ധരിച്ചിരിക്കുന്നത്.

ഫ്ലോറല്‍ സല്‍വാറാണ് ദീപികയുടെ വേഷം. രണ്‍വീറും ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്.

Fans' favorite couple is Deepika Padukone and Ranveer Singh. Today is the second wedding anniversary of the couple, affectionately known as 'Deep Veer'

Related Stories
നായകന്മാരുടെ റെക്കോഡുകള്‍ തകര്‍ത്തെറിഞ്ഞ്‌  ലേഡി സൂപ്പര്‍സ്റ്റാര്‍

Jun 24, 2021 11:00 AM

നായകന്മാരുടെ റെക്കോഡുകള്‍ തകര്‍ത്തെറിഞ്ഞ്‌ ലേഡി സൂപ്പര്‍സ്റ്റാര്‍

മൂന്ന് മുന്‍നിര നിര്‍മാണ കമ്പനികളാണ് തുടര്‍ച്ചയായി 6 സിനിമകൾക്കുവേണ്ടി നയന്‍താരയെ സമീപിച്ചിരിക്കുന്നത്, ഇതോടെ തമിഴിലെനായകന്മാരുടെ...

Read More >>
ആർത്തവം, പ്രണയം, ഗർഭം, അനുരാഗ് കശ്യപ് മകൾക്ക് നൽകിയ ഉപദേശം ഏറ്റെടുത്ത് ആരാധകര്‍

Jun 22, 2021 01:39 PM

ആർത്തവം, പ്രണയം, ഗർഭം, അനുരാഗ് കശ്യപ് മകൾക്ക് നൽകിയ ഉപദേശം ഏറ്റെടുത്ത് ആരാധകര്‍

വീഡിയോയിൽ ആർത്തവത്തെ കുറിച്ചും അതിലെ അന്ധവിശ്വാസങ്ങളെ കുറിച്ചും വിവാഹേതര ലൈംഗികബന്ധത്തെ കുറിച്ചും കൗമാര കാലത്തെ ഗർഭധാരണത്തെക്കുറിച്ചെല്ലാം...

Read More >>
Trending Stories