---
title: "ലക്ഷ്മി ഗോപാലസ്വാമിയുടെ വരന്‍ മുകേഷോ?"
english_title: "is Lakshmi Gopala Swamy's Groom Mukesh"
publisher: "moviemax.in"
canonical_url: "https://moviemax.in/news/4618/is-lakshmi-gopala-swamys-groom-mukesh"
published_at: "2021-10-11T18:47:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61643abe3c720_.jpg"
keywords: []
---

# ലക്ഷ്മി ഗോപാലസ്വാമിയുടെ വരന്‍ മുകേഷോ?

> **Lead Summary:** അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നടിയാണ് ലക്ഷ്മി ഗോപാലസ്വാമി. മലയാളി അല്ലെങ്കിലും തനി മലയാളി ലുക്കാണ് ലക്ഷ്മിയുടെ പ്രത്യേകത. സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും വിസ്മയിപ്പിച്ച ലക്ഷ്മി ഇപ്പോഴും അവിവാഹിതയാണ്. പല തവണ വിവാഹത്തെ കുറിച്ച് ആരാധകര്‍ ചോദിച്ചിട്ടുണ്ടെങ്കിലും അപ്പോഴെല്ലാം ലക്ഷ്മി ഓരോ കാരണങ്ങള്‍ പറഞ്ഞൊഴിയുകയായിരുന്നു. ഇപ്പോഴിതാ ലക്ഷ്മി വിവാഹിതയാകാന്‍ പോകുന്നുവെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകളില്‍ നിന്ന് മനസിലാകുന്നത്.

## Article Content

അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നടിയാണ് ലക്ഷ്മി ഗോപാലസ്വാമി. മലയാളി അല്ലെങ്കിലും തനി മലയാളി ലുക്കാണ് ലക്ഷ്മിയുടെ പ്രത്യേകത. സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും വിസ്മയിപ്പിച്ച ലക്ഷ്മി ഇപ്പോഴും അവിവാഹിതയാണ്. പല തവണ വിവാഹത്തെ കുറിച്ച് ആരാധകര്‍ ചോദിച്ചിട്ടുണ്ടെങ്കിലും അപ്പോഴെല്ലാം ലക്ഷ്മി ഓരോ കാരണങ്ങള്‍ പറഞ്ഞൊഴിയുകയായിരുന്നു. ഇപ്പോഴിതാ ലക്ഷ്മി വിവാഹിതയാകാന്‍ പോകുന്നുവെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകളില്‍ നിന്ന് മനസിലാകുന്നത്.

അന്‍പത്തിരണ്ട് വയസ്സുള്ള താരം വിവാഹം കഴിക്കാന്‍ പോകുന്നത് മലയാളത്തിലെ ഒരു നടനെയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ അത് ആരാണെന്ന് ഇതുവരെ യാതൊരു സൂചനകളും പുറത്ത് വന്നിട്ടില്ല. എന്നാല്‍ വാര്‍ത്ത പുറത്ത് വന്നപ്പോള്‍ മുതല്‍ സോഷ്യല്‍ മീഡിയ വരനെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. മുകേഷിന്റേയും ഇടവേള ബാബുവിന്റേയുമൊക്കെ പേരാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്. വരന്‍ ആരായാലും സാരമില്ല, ലക്ഷ്മിയുടെ വിവാഹവാര്‍ത്ത സത്യമായിരിക്കണേയെന്നാണ് ആരാധകരുടെ പ്രാര്‍ത്ഥന.

മോഹന്‍ലാലുമായി താരം പ്രണയത്തിലായിരുന്നുവെന്നും മോഹന്‍ലാല്‍ വിവാഹിതനായത് കാരണമാണ് താരം വിവാഹം കഴിക്കാതെ തുടരുന്നതെന്നും ഗോസിപ്പുകളുണ്ടായിരുന്നു. 2000ല്‍ മലയാള സിനിമാ രംഗത്ത് എത്തിയ താരം, മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം എന്നിവര്‍ക്കൊപ്പം മലയാളത്തില്‍ സിനിമകള്‍ ചെയ്തു. ആദ്യ ചിത്രത്തിലൂടെ തന്നെ സഹ നടി വേഷം ചെയ്ത ലക്ഷ്മിക്ക് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും ലഭിച്ചു. മലയാളികളുടെ പ്രിയങ്കരിയായ ലക്ഷ്മി അറിയപ്പെടുന്ന ഒരു നര്‍ത്തകി കൂടിയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/4618/is-lakshmi-gopala-swamys-groom-mukesh)