logo

പോലീസ് ലുക്കില്‍ പ‍ൃഥ്വി ;എസിപി സത്യജിത്തായി പ്രേഷകരിലേക്ക്‌

Published at Nov 14, 2020 04:06 PM പോലീസ് ലുക്കില്‍ പ‍ൃഥ്വി ;എസിപി സത്യജിത്തായി പ്രേഷകരിലേക്ക്‌

'ജന ഗണ മന'യുടെ ഷൂട്ടിം​ഗ് പൂർത്തിയായതിന് പിന്നാലെ 'കോൾഡ് കേസ്' എന്ന ചിത്രത്തിന്റെ തിരക്കിലാണ് പ‍ൃഥ്വിരാജ്. ഛായാഗ്രാഹകനും പരസ്യചിത്ര സംവിധായകനുമായ തനു ബാലകിന്‍റെ ചിത്രത്തിൽ എസിപി സത്യജിത്തിന്റെ റോളിലാണ് പൃഥ്വിരാജ് എത്തുന്നത്.

ടമാർ പടാറിന് ശേഷം പൃഥ്വിരാജ് പൊലീസ് യൂണിഫോമിലെത്തുന്ന സിനിമ കൂടിയാണ് കോൾഡ് കേസ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് വൈറലാകുന്നത്.

കാക്കി അണിഞ്ഞ് മാസ്കും ​ഗ്ലാസും വച്ച് മാസ് ലുക്കിലുള്ള പ‍‍ൃഥ്വിയെയാണ് ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്.


നേരത്തെ മുംബൈ പൊലീസ്, മെമ്മറീസ്, കാക്കി തുടങ്ങിയ ചിത്രത്തിലാണ് പൃഥ്വി പൊലീസ് വേഷത്തിൽ എത്തി ആരാധകരെ അമ്പരപ്പിച്ചത്.പൂർണമായും തിരുവനന്തപുരത്താണ് സിനിമയുടെ ചിത്രീകരണം.

'അരുവി' ഫെയിം അദിതി ബാലനാണ് നായിക.ഒരു ഇൻവെസ്റ്റി​ഗേഷൻ ത്രില്ലർ ചിത്രമാണ് 'കോൾഡ് കേസ്.യഥാര്‍ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട സാങ്കല്‍പിക കഥയെന്നാണ് സംവിധായകന്‍റെ വിശദീകരണം.

അതേസമയം ആക്ഷന്‍ സീക്വന്‍സുകളില്ലാത്ത ചിത്രമായിരിക്കും ഇതെന്നും തനു ബാലക് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞിരുന്നു.ഭൂരിഭാഗവും ഇന്‍ഡോര്‍ രംഗങ്ങളുള്ള ചിത്രവുമാണ് ഇത്.


ലോക്ക് ഡൗണിനു ശേഷം പൃഥ്വിരാജ് അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണ് കോള്‍ഡ് കേസ്.ശ്രീനാഥ് വി നാഥ് രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ഗിരീഷ് ഗംഗാധരനും ജോമോന്‍ ടി ജോണുമാണ്.

സംഗീതം പ്രശാന്ത് അലക്സ്. കലാസംവിധാനം അജയന്‍ ചാലിശ്ശേരി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ. ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെയും പ്ലാന്‍ ജെ സ്റ്റുഡിയോസിന്‍റെയും ബാനറുകളില്‍ ആന്‍റോ ജോസഫ്, ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

Prithviraj busy with 'Cold Case' after shooting of 'Jana Gana Mana'

Related Stories
കിംകിംകിംകിം എന്താണ്......? അര്‍ത്ഥം തിരഞ്ഞ് ആരാധകര്‍

Nov 29, 2020 03:43 PM

കിംകിംകിംകിം എന്താണ്......? അര്‍ത്ഥം തിരഞ്ഞ് ആരാധകര്‍

രണ്ട് ദിവസമായി കിംകിംകിംകിം എന്ന് പാടി കൊണ്ടിരിക്കുകയാണ് മലയാള സിനിമാപ്രേമികള്‍. സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരുടെ ശബ്ദത്തില്‍ പിറന്ന പാട്ട്...

Read More >>
റോഷ്‌നയെ ജീവിതസഖിയാക്കി കിച്ചു

Nov 29, 2020 02:29 PM

റോഷ്‌നയെ ജീവിതസഖിയാക്കി കിച്ചു

ലോക്ഡൗണില്‍ വീണ്ടുമൊരു താരവിവാഹം കൂടി നടന്നിരിക്കുകയാണ്. മാസങ്ങള്‍ക്ക് മുന്‍പാണ് നടന്‍ കിച്ചു ടെല്ലസും നടി റോഷ്‌ന ആന്‍ റോയിയും തമ്മിലുള്ള...

Read More >>
Trending Stories