---
title: "കൊൽക്കത്തയിൽ മറ്റൊരു മോഡൽ കൂടി മരണപ്പെട്ട നിലയിൽ"
english_title: "Model dead in Kolkata."
publisher: "moviemax.in"
canonical_url: "https://moviemax.in/news/46075/model-dead-in-kolkata"
published_at: "2022-05-30T16:28:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6294a3a5571ce_DEATH.jpg"
keywords: []
---

# കൊൽക്കത്തയിൽ മറ്റൊരു മോഡൽ കൂടി മരണപ്പെട്ട നിലയിൽ

> **Lead Summary:** കൊൽക്കത്തയിൽ മറ്റൊരു മോഡൽ കൂടി മരണപ്പെട്ട നിലയിൽ. 18 വയസുകാരിയായ സരസ്വതി ദാസിനെയാണ് സ്വന്തം വീട്ടിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്.

## Article Content

കൊൽക്കത്തയിൽ മറ്റൊരു മോഡൽ കൂടി മരണപ്പെട്ട നിലയിൽ. 18 വയസുകാരിയായ സരസ്വതി ദാസിനെയാണ് സ്വന്തം വീട്ടിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്.

മേക്കപ്പ് ആർട്ടിസ്റ്റ് കൂടിയായ താരത്തെ തൻ്റെ മുറിയിയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. കൊൽക്കത്തയിൽ രണ്ട് ആഴ്ചകൾക്കിടെ മരണപ്പെടുന്ന നാലാമത്തെ മോഡലാണ് സരസ്വതി.

സരസ്വതി സ്വയം തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് പ്രാഥമിക റിപ്പോർട്ട്. മുത്തശ്ശിയാണ് സരസ്വതിയുടെ മൃതദേഹം ആദ്യം കണ്ടത്. ഉടൻ തന്നെ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മുൻപ് മരണപ്പെട്ട മഞ്ജുഷ നിയോഗി, ബിദിഷ ഡെ മജുംദാർ, പല്ലവി ഡേ എന്നീ മോഡലുകളുമായി സരസ്വതിക്ക് എന്തെങ്കിലും ബന്ധമുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇവരൊക്കെ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പ്രാഥമികമായ റിപ്പോർട്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/46075/model-dead-in-kolkata)