---
title: "അച്ഛനെയും മകനെയും മനസ്സിലായോ? ചിത്രം വൈറൽ "
english_title: "Do you understand father and son? Image is viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/46059/do-you-understand-father-and-son-image-is-viral"
published_at: "2022-05-30T15:19:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6294935ae644e_VENUGOPAL.jpg"
keywords: []
---

# അച്ഛനെയും മകനെയും മനസ്സിലായോ? ചിത്രം വൈറൽ 

> **Lead Summary:** സൂപ്പർ താരങ്ങളുടെ വിശേഷങ്ങൾ അറിയുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെ ഉണ്ടായിരിക്കും. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഒരു ചിത്രമാണ് തരംഗമായി മാറി കൊണ്ടിരിക്കുന്നത്. രണ്ടു കൊച്ചുകുട്ടികളുടെ ചിത്രമാണ് ഇത്.

## Article Content

സൂപ്പർ താരങ്ങളുടെ വിശേഷങ്ങൾ അറിയുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെ ഉണ്ടായിരിക്കും. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഒരു ചിത്രമാണ് തരംഗമായി മാറി കൊണ്ടിരിക്കുന്നത്. രണ്ടു കൊച്ചുകുട്ടികളുടെ ചിത്രമാണ് ഇത്.

അച്ഛൻ്റേയും മകൻ്റേയും കുട്ടിക്കാല ചിത്രമാണ് ഇത്. ആരൊക്കെയാണ് ഇവർ എന്ന് നിങ്ങൾക്ക് മനസ്സിലായോ? മലയാളികളുടെ സംഗീത ജീവിതത്തെ ഏറ്റവും കൂടുതൽ സ്വാധീനിച്ച ഒരു വ്യക്തി ആണ് ഒരുഭാഗത്ത്. അദ്ദേഹത്തിൻറെ മകൻ ആണ് രണ്ടാമത്തേത്. അടുത്തിടെ ആയിരുന്നു മകനും സംഗീത മേഖലയിൽ അരങ്ങേറിയത്.

ജി വേണുഗോപാൽ എന്ന അതുല്യ പ്രതിഭയെ കുറിച്ചാണ് പറയുന്നത് എന്ന് ഇനി പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ. 1984 വർഷം പുറത്തിറങ്ങിയ ഓടരുതമ്മാവാ ആളറിയാം എന്ന സിനിമയിലെ ഒരു ഹിന്ദി ഗാനത്തിന് ശബ്ദം നൽകിക്കൊണ്ട് ആയിരുന്നു വേണുഗോപാൽ സിനിമ ഗാന പിന്നണി രംഗത്ത് അരങ്ങേറിയത്.

ഇതിനുശേഷം രഘുനാഥ് പലേരി ഒരുക്കിയ ഒന്നു മുതൽ പൂജ്യം വരെ എന്ന സിനിമയിലെ പൊന്നും തിങ്കൾ പോറ്റും മാനേ എന്ന ഗാനവും ഇദ്ദേഹമായിരുന്നു ആലപിച്ചത്. പിന്നീട് നിരവധി സൂപ്പർഹിറ്റ് മലയാള ഗാനങ്ങൾ ഇദ്ദേഹം ആലപിച്ചു. സിനിമയ്ക്ക് പുറമേ നിരവധി നാടകഗാനങ്ങളും ഇദ്ദേഹം ആലപിച്ചിട്ടുണ്ട്.

അദ്ദേഹത്തിൻറെ മകൻ അടുത്തിടെ ആണ് സിനിമാമേഖലയിൽ അരങ്ങേറിയത്. വരനെ ആവശ്യമുണ്ട് എന്ന സിനിമയിലെ ഒരു പാട്ട് സീൻ ഇദ്ദേഹമായിരുന്നു പാടി അഭിനയിച്ചത്. അരവിന്ദ് എന്നാണ് മകൻറെ പേര്.

> എന്തായാലും ഇപ്പോൾ ഇരുവരുടെയും കുട്ടിക്കാല ചിത്രം കാണുവാൻ സാധിച്ച സന്തോഷത്തിലാണ് മലയാളികൾ. “പരിണാമ ചക്രം തിരിഞ്ഞു കൊണ്ടിരിക്കുന്നു” എന്ന അടിക്കുറിപ്പ് നൽകിയാണ് വേണുഗോപാൽ ഈ ചിത്രം പങ്കുവെച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/46059/do-you-understand-father-and-son-image-is-viral)