---
title: "എന്തു മനുഷ്യനാണ് ഇതെന്ന് എനിക്ക് പിടികിട്ടുന്നില്ല; സുരേഷ് ഗോപിയെക്കുറിച്ച് സുധീര്‍"
english_title: "Sudhir's words about Suresh Gopi are going viral now."
publisher: "moviemax.in"
canonical_url: "https://moviemax.in/news/46036/sudhirs-words-about-suresh-gopi-are-going-viral-now"
published_at: "2022-05-30T14:00:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6294811480aae_SURESH GOPI.jpg"
keywords: []
---

# എന്തു മനുഷ്യനാണ് ഇതെന്ന് എനിക്ക് പിടികിട്ടുന്നില്ല; സുരേഷ് ഗോപിയെക്കുറിച്ച് സുധീര്‍

> **Lead Summary:** മലയാളികള്‍ക്ക് ഏറെ സുപരിചിതനായ നടനാണ് സുധീര്‍. കുറച്ചുകാലം അര്‍ബുദ രോഗബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം അക്കാലത്തെ ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ്.

## Article Content

മലയാളികള്‍ക്ക് ഏറെ സുപരിചിതനായ നടനാണ് സുധീര്‍. കുറച്ചുകാലം അര്‍ബുദ രോഗബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം അക്കാലത്തെ ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ്.

ആ പ്രതിസന്ധി ഘട്ടത്തില്‍ തന്നെ സഹായിച്ച സുരേഷ് ഗോപിയെക്കുറിച്ചാണ് സുധീര്‍ മനസ്സുതുറന്നത്. താരസംഘടന അമ്മയില്‍ നിന്ന് ഇന്‍ഷുറന്‍സ് അടക്കമുള്ള ഹെല്‍പ് ലഭിച്ചിട്ടുണ്ട്.

പക്ഷേ എനിക്ക് എടുത്തു പറയേണ്ട കാര്യം മറ്റൊന്നാണ്. ആശുപത്രിയില്‍ കിടക്കുമ്പോള്‍ ഒരുപാട് പേര്‍ വന്ന് കാണുന്നുണ്ട്. എനിക്ക് എന്തു സഹായവും ചെയ്തു കൊടുക്കണം, എന്തു കാര്യത്തിനും കൂടെയുണ്ടാകണം, സാമ്പത്തികമൊന്നും അവനോട് ചോദിക്കരുത്, എന്തു ആവശ്യമുണ്ടെങ്കിലും എന്നോട് ചോദിക്കണം എന്നു ആശുപത്രി അധികൃതരോട് പറഞ്ഞ ഒരു നടനുണ്ട്; പേര് സുരേഷ് ഗോപി.

സുരേഷേട്ടന്റെ നമ്പര്‍ പോലും ആ സമയത്ത് എന്റെ കൈയിലില്ല. ആകെ മൂന്ന് സിനിമയെ അദ്ദേഹത്തിനൊപ്പം ചെയ്തിട്ടുള്ളൂ. ഫോണില്‍ക്കൂടി പോലും സംസാരിച്ചിട്ടില്ല. അങ്ങനെയുള്ള അദ്ദേഹം വിളിച്ച് എനിക്ക് എന്തുസഹായം വേണമെങ്കിലും ചെയ്തുകൊടുക്കണമെന്ന് പറയുകയാണ്.

എന്റെ രോഗം അദ്ദേഹം എങ്ങനെ അറിഞ്ഞു എന്നുപോലും എനിക്കറിയില്ല.ഇക്കഴിഞ്ഞ അമ്മയുടെ മീറ്റിംഗിന് അദ്ദേഹം എത്തിയപ്പോള്‍ നന്ദി പറയാന്‍ അടുത്തേക്ക് ചെന്നപ്പോഴേക്കും എന്നെ മൈന്‍ഡ് ചെയ്യാതെ അദ്ദേഹം പോയി. ഒന്നു നോക്കിയതു പോലുമില്ല. ഒരു താങ്ക്‌സ് പോലും കേള്‍ക്കാന്‍ അദ്ദേഹം ആഗ്രഹിച്ചില്ല. എന്തു മനുഷ്യനാണ് ഇതെന്ന് എനിക്ക് പിടികിട്ടുന്നില്ല. അദ്ദേഹം നമുക്ക് അഭിമാനമാണ്’. സുധീര്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/46036/sudhirs-words-about-suresh-gopi-are-going-viral-now)