logo

ഇഷ്ട്ട വാഹനം സംഭാവന നല്‍കി ജോണ്‍ എബ്രഹാം

Published at Sep 12, 2020 01:02 PM ഇഷ്ട്ട വാഹനം സംഭാവന നല്‍കി ജോണ്‍ എബ്രഹാം

ഏറെ പ്രിയം തോന്നുന്ന വാഹനങ്ങള്‍ സ്വന്തമാക്കാന്‍ താരങ്ങള്‍ക്ക് എന്നും പ്രിയം തന്നെയാണ് .മലയാള നടന്മാരും ഇഷ്ട്ട വാഹങ്ങള്‍ സ്വന്തമാകുന്ന വാര്‍ത്തകള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ പിടിക്കല്‍ ഉണ്ട് . ഇപ്പോളിതാ ബോളിവുഡ് നടനായ ജോൺ എബ്രഹാം തന്റെ പ്രിയപ്പെട്ട മാരുതി ജിപ്‍സി മൃഗസംരക്ഷണ സംഘടനയ്ക്ക് സംഭാവന ചെയ്യ്ത വാര്‍ത്തകള്‍ ആണ് പുറത്തു വരുന്നത് .


മൃഗസംരക്ഷണത്തിനായി പ്രവർത്തിക്കുന്ന അനിമൽ മാറ്റർ റ്റു മി എന്ന സംഘടനയ്ക്കാണ് ജോൺ എബ്രഹാം തന്റെ പ്രിയപ്പെട്ട ജിപ്സി സംഭാവനയായി നല്‍കിയത് . എ‌എം‌ടി‌എം-ന്റെ ഫേസ്ബുക്ക് പേജിൽ ജിപ്സി കൈമാറുന്ന ജോൺ എബ്രഹാമിന്റെ ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുണ്ട്.


കഴിഞ്ഞ അഞ്ച് വർഷമായി ജോൺ എബ്രഹാം എ‌എം‌ടി‌എം-നെ അകമഴിഞ്ഞ് സഹായിക്കുകയും ശക്തമായ പിന്തുണ നൽകുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹത്തിന്റെ പിന്തുണയ്ക്ക് ഞങ്ങൾ എല്ലായ്‌പ്പോഴും കൃതജ്ഞതയുള്ളവരാണ് വരും വർഷങ്ങളിലും മൃഗസംരക്ഷണത്തിനായി ഞങ്ങൾ അദ്ദേഹത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്നാണ് എ‌എം‌ടി‌എം ഫേസ്ബുക്കിൽ കുറിച്ചത് .


സംഘടനയുടെ കീഴിലെ മഹാരാഷ്ട്രയിലെ ഒരു മൃഗസംരക്ഷണ കേന്ദ്രത്തിൽ രക്ഷാപ്രവർത്തനത്തിനും മുംബൈ മുതൽ കോലാഡ് വരെ മെഡിക്കൽ ലോജിസ്റ്റിക്‌സിനും ആയി ജോൺ എബ്രഹാം സമ്മാനിച്ച ജിപ്സി ഉപയോഗിക്കാന്‍ ആണ് സംഘടനയുടെ തീരുമാനം ..എന്തായാലും ഇതിനോടകം തന്നെ സംഭവം വൈറല്‍ ആയി കഴിഞ്ഞു .

It is reported that John Abraham has donated to his beloved Maruti Gypsy Animal Welfare Organization.

Related Stories
പുതിയ മേക്ക്ഓവറിൽ തപ്സി ; കായികതാരമായി മാറി താരം

Nov 25, 2020 04:24 PM

പുതിയ മേക്ക്ഓവറിൽ തപ്സി ; കായികതാരമായി മാറി താരം

തന്റെ പുതിയ ചിത്രമായ രശ്‌മി റോക്കറ്റിന് വേണ്ടി ബോളിവുഡ് താരം തപ്‌സി നടത്തിയ മേക്കോവർ ശ്രദ്ധേയമാകുന്നു. ഓട്ടക്കാരിയായി അഭിനയിക്കുന്ന...

Read More >>
ബോളിവുഡ് പെർഫെക്ട് ഖാന്റെ മകളുടെ പ്രണയകഥകൾ പുറത്ത്; ഞെട്ടി ആരാധകലോകം

Nov 25, 2020 04:22 PM

ബോളിവുഡ് പെർഫെക്ട് ഖാന്റെ മകളുടെ പ്രണയകഥകൾ പുറത്ത്; ഞെട്ടി ആരാധകലോകം

ചുമ്മാ പ്രേമിച്ചു നടക്കാനല്ല, രണ്ട് പേരും വളരെ അധികം സീരിയസ് ആണെന്നും വിവാഹം ചെയ്ത് ഒരുമിച്ച് ജീവിക്കാനാണ് ഇരുവരുടെയും...

Read More >>
Trending Stories