---
title: "നയന്‍താര - വിഘ്‌നേഷ് വിവാഹത്തിന്റെ സംപ്രേഷണാവകാശം ഒ.ടി.ടിയ്ക്ക്"
english_title: "Nayantara - Vignesh's wedding rights to OTT"
publisher: "moviemax.in"
canonical_url: "https://moviemax.in/news/45996/nayantara-vigneshs-wedding-rights-to-ott"
published_at: "2022-05-30T12:03:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629465a4ec725_NAYANTHARA.jpg"
keywords: []
---

# നയന്‍താര - വിഘ്‌നേഷ് വിവാഹത്തിന്റെ സംപ്രേഷണാവകാശം ഒ.ടി.ടിയ്ക്ക്

> **Lead Summary:** നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനുമായുള്ള വിവാഹം ജൂണ്‍ 9ന് ചെന്നൈ മഹാബലിപുരത്തെ റിസോര്‍ട്ടില്‍ നടത്താനുള്ള ഒരുക്കത്തിലാണ്. തിരുപ്പതി ക്ഷേത്രമാണ് മുമ്പ് നിശ്ചയിച്ചിരുന്നതെങ്കിലും 150 അതിഥികളെ നിലവില്‍ അനുവദിക്കാനാകില്ലെന്ന് അധികൃതര്‍ അറിയിച്ചതോടെയാണു വേദി മാറ്റിയത്.

## Article Content

നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനുമായുള്ള വിവാഹം ജൂണ്‍ 9ന് ചെന്നൈ മഹാബലിപുരത്തെ റിസോര്‍ട്ടില്‍ നടത്താനുള്ള ഒരുക്കത്തിലാണ്. തിരുപ്പതി ക്ഷേത്രമാണ് മുമ്പ് നിശ്ചയിച്ചിരുന്നതെങ്കിലും 150 അതിഥികളെ നിലവില്‍ അനുവദിക്കാനാകില്ലെന്ന് അധികൃതര്‍ അറിയിച്ചതോടെയാണു വേദി മാറ്റിയത്.

‘സേവ് ദ് ഡേറ്റ്’ കാര്‍ഡും പുറത്തിറക്കി. സ്വകാര്യ ഒടിടി കമ്പനിക്കാണു വിവാഹ ചടങ്ങുകള്‍ ചിത്രീകരിക്കാനുള്ള അവകാശം നല്‍കിയിരിക്കുന്നത്. നേരത്തെ കത്രീന കപൂര്‍- വിക്കികൗശല്‍ വിവാഹത്തിന്റെ സംപ്രേക്ഷണം ഒടിടി പ്ലാറ്റ്‌ഫോമിനു നല്‍കിയിരുന്നു. ഇതിനായി വന്‍ തുകയാണ് ലഭിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.

കഴിഞ്ഞ ആറ് വര്‍ഷങ്ങളായി പ്രണയത്തിലാണ് ഇരുവരും. കഴിഞ്ഞ വര്‍ഷം വിവാഹ നിശ്ചയവും നടന്നിരുന്നുവെങ്കിലും വിവാഹം ഉടനെയില്ലന്നായിരുന്നു ഇരുവരും വ്യക്തമാക്കിയത്.വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്ത’കാതുവാക്കുള്ള രണ്ട് കാതല്‍’ ആണ് ഇരുവരും അവസാനമായി ഒന്നിച്ച ചിത്രം.

വിജയ് സേതുപതി, നയന്‍താര, സാമന്ത എന്നിവരൊന്നിച്ചെത്തിയ ചിത്രം ട്രയാങ്കിള്‍ ലൗ സ്റ്റോറിയാണ്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ലളിത് കുമാര്‍ എസ്.എസും റൗഡി പിക്ചേഴ്സിന്റെ ബാനറില്‍ നയന്‍താരയും വിഘ്നേഷ് ശിവനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/45996/nayantara-vigneshs-wedding-rights-to-ott)