---
title: "​ഗോപി സുന്ദറിന് പിറന്നാൾ ആശംസിച്ച് അമൃത; ചിത്രം വൈറൽ "
english_title: "Amrita wishes Gopi Sunder a happy birthday; Image is viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/45987/amrita-wishes-gopi-sunder-a-happy-birthday-image-is-viral"
published_at: "2022-05-30T11:41:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6294611ced52f_GOPI SUNDHAR.jpg"
keywords: []
---

# ​ഗോപി സുന്ദറിന് പിറന്നാൾ ആശംസിച്ച് അമൃത; ചിത്രം വൈറൽ 

> **Lead Summary:** സോഷ്യൽ മീഡിയകളിൽ ഇപ്പോൾ ചർച്ചയായിരിക്കുന്നതാണ് ​ഗോപി സുന്ദറും അമൃത സുരേഷും പങ്കുവെച്ച ചില ഫോട്ടോകളും പോസ്റ്റുകളുമാണ്. ഇരുവരും പ്രണയത്തിലാണെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്റുകളും ചിത്ര‌ങ്ങളുമാണ് ഇരുവരും പങ്കുവെച്ചത്.

## Article Content

സോഷ്യൽ മീഡിയകളിൽ ഇപ്പോൾ ചർച്ചയായിരിക്കുന്നതാണ് ​ഗോപി സുന്ദറും അമൃത സുരേഷും പങ്കുവെച്ച ചില ഫോട്ടോകളും പോസ്റ്റുകളുമാണ്. ഇരുവരും പ്രണയത്തിലാണെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്റുകളും ചിത്ര‌ങ്ങളുമാണ് ഇരുവരും പങ്കുവെച്ചത്.

ഇന്ന് നാൽപത്തിയഞ്ചാം പിറന്നാൾ ആഘോഷിക്കുന്ന ​ഗോപി സുന്ദറിന് ആശംസകൾ‌ നേർന്ന് അമൃത സുരേഷും സഹോദരി അഭിരാമി സുരേഷും പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്. ഗോപി സുന്ദർ തന്നെ ചേർത്ത് പിടിച്ച് ഇരിക്കുന്ന ചിത്രം പങ്കുവെച്ച് എന്റേത് എന്നാണ് അമൃത സുരേഷ് കുറിച്ചത്.

ഒപ്പം ആയിരം പിറന്നാൾ ആശംസകളെന്നും എഴുതിയിരുന്നു. അമൃതയുടെ സഹോദരിയും നടിയും ​ഗായികയുമെല്ലാമായ അഭിരാമി സുരേഷും മനോഹരമായ കുറിപ്പിലൂടെ ​ഗോപി സുന്ദറിന് പിറന്നാൾ ആശംസകൾ നേർന്നിട്ടുണ്ട്. താൻ അദ്ദേഹത്തിന്റെ മൂത്ത മകളാണെന്ന് അദ്ദേഹം പറയുന്നതിൽ സന്തോഷം തോന്നുവെന്നും അഭിരാമി കുറിച്ചിട്ടു‌ണ്ട്.

'നമ്മളെല്ലാം സാധാരണ മനുഷ്യർ... ജീവിക്കുന്നു, സ്നേഹിക്കുന്നു, പോരാടുന്നു, അതിജീവിക്കുന്നു, വിജയിക്കുന്നു തുടങ്ങിയവ. ഒന്നും ശാശ്വതമല്ലാത്ത ഒന്നും പ്രവചിക്കാനാകാത്ത ഈ റോളർകോസ്റ്റർ ജീവിത യാത്രയിൽ ഞാൻ ഒരു സഹോദരനെ കണ്ടെത്തി.' 'മാന്ത്രിക സംഗീതം നൽകുന്നവൻ.

എന്റെ സഹോദരിയിൽ പുഞ്ചിരി വിടർത്തുന്നവൻ. എന്നെ അദ്ദേഹം മൂത്തമകൾ എന്നാണ് വിളിക്കുന്നത്. തന്റെ ജീവിതത്തിലെ മനുഷ്യരെക്കുറിച്ച് വളരെയധികം സംസാരിക്കുന്ന വ്യക്തി.' 'അദ്ദേഹത്തോട് എന്നും സ്നേഹവും ബഹുമാനവും. ജന്മദിനാശംസകൾ സഹോദരാ... നിങ്ങളുടെ മനോഹരമായ കലയും ഹൃദയവും കൊണ്ട് നിങ്ങൾ അത്ഭുതങ്ങൾ സൃഷ്ടിക്കട്ടെ.'

'നിങ്ങൾക്കായി പ്രാർത്ഥിക്കുന്നു. നമ്മുടെ വിധി എന്താണെന്ന് ആർക്കെങ്കിലും അറിയാമോ...? ഇല്ല... അതുകൊണ്ട് നമുക്ക് ആളുകളെ ശ്വസിക്കാൻ അനുവദിക്കാം.. സ്നേഹിക്കാം.. പോസിറ്റിവിറ്റി പ്രചരിപ്പിക്കാം...' 'ഏറ്റവും പ്രധാനമായി നമുക്കെല്ലാവർക്കും ജീവിക്കാം.

സ്നേഹിക്കട്ടെ... വിധിക്കരുത്.. മറ്റുള്ളവരുടെ പുഞ്ചിരിക്കായി പുഞ്ചിരിക്കാൻ നമുക്ക് പഠിക്കാം. സുന്ദരമായ മനസോടെ.' 'നമുക്ക് വ്യക്തിപരമായി പരിചയമില്ലാത്ത ആളുകളുടെ കഥകൾ സോഷ്യൽ മീഡിയയിൽ നമ്മൾ കാണുന്ന കാര്യങ്ങൾ എന്നിവ അന്വേഷിക്കരുത്' എന്നാണ് അഭിരാമി ​ഗോപി സുന്ദറിന് ആശംസകൾ നേർന്ന് കുറിച്ചത്. 

ഒപ്പം അമൃതയ്ക്കും ​ഗോപി സുന്ദറിനുമൊപ്പമുള്ള ചിത്രങ്ങളും അഭിരാമി പങ്കുവെച്ചു. നിരവധി പേരാണ് അമൃതയ്ക്കും ​ഗോപി സുന്ദറിനും ആശംസകൾ നേർന്ന് എത്തുന്നത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/45987/amrita-wishes-gopi-sunder-a-happy-birthday-image-is-viral)