---
title: "തന്റെ ഫെമിനിസം തുടങ്ങുന്നത് ഒരു മീന്‍ വറുത്തതില്‍ നിന്നുമാണ്; റിമ കല്ലിങ്കല്‍"
english_title: "Now, the actress has shared in a media interview how the controversy of that time affected her family."
publisher: "moviemax.in"
canonical_url: "https://moviemax.in/news/45965/now-the-actress-has-shared-in-a-media-interview-how-the-controversy-of-that-time-affected-her-family"
published_at: "2022-05-30T10:06:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62944a688ba24_REEMA KALLINGAL.jpg"
keywords: []
---

# തന്റെ ഫെമിനിസം തുടങ്ങുന്നത് ഒരു മീന്‍ വറുത്തതില്‍ നിന്നുമാണ്; റിമ കല്ലിങ്കല്‍

> **Lead Summary:** പ്രേക്ഷകർക്ക് വളരെ പ്രിയങ്കരിയായ താരമാണ് റിമ കല്ലിങ്കല്‍ . നിരവധി ആരാധകരുള്ള ഒരു താരം കൂടിയാണ് . ഇപ്പോഴിതാ താരത്തിന്റെ ഒരു അഭിമുഖത്തിൽ താരം പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധനേടുന്നത്.

## Article Content

പ്രേക്ഷകർക്ക് വളരെ പ്രിയങ്കരിയായ താരമാണ് റിമ കല്ലിങ്കല്‍ . നിരവധി ആരാധകരുള്ള ഒരു താരം കൂടിയാണ് . ഇപ്പോഴിതാ താരത്തിന്റെ ഒരു അഭിമുഖത്തിൽ താരം പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധനേടുന്നത്.

നടി റിമ കല്ലിങ്കല്‍ പൊതുവേദിയില്‍ വെച്ച് പൊരിച്ച മീനിനെക്കുറിച്ച് പറഞ്ഞത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു, തന്റെ ഫെമിനിസം തുടങ്ങുന്നത് ഒരു മീന്‍ വറുത്തതില്‍ നിന്നുമാണെന്ന് നടി റിമ പറഞ്ഞത്. തന്റെ വീട്ടില്‍ അമ്മയുടെ പക്കല്‍ നിന്നും ഒരിക്കല്‍ പൊരിച്ച മീന്‍ തനിക്ക് മാത്രം കിട്ടിയില്ല.

എന്നാല്‍, തന്റെ സഹോദരനും അച്ഛനും അമ്മ നല്‍കിയെന്നും ആ ഒരു സംഭവത്തില്‍ നിന്നാണ് ഉള്ളിലെ ഫെമിനിസം വളര്‍ന്നതെന്നും താരം പറഞ്ഞിരുന്നു. ഇത് വലിയ രീതിയില്‍ ചര്‍ച്ചയായി. ഇപ്പോഴിതാ അന്നത്തെ വിവാദം വീട്ടുകാരെ എങ്ങനെയാണ് ബാധിച്ചതെന്ന് ഒരു മാധ്യമവുമായുള്ള അഭിമുഖത്തില്‍ പങ്കുവെച്ചിരിക്കുകയാണ് നടി.

നന്നേ ചെറുപ്പം മുതല്‍ക്കു തന്നെ എന്റെ വീട്ടില്‍ കലഹിക്കാനും എല്ലാം തുറന്നു പറയാനും ഉള്ള സ്വാതന്ത്ര്യം എനിക്കുണ്ട്. ആ തലത്തില്‍ നിന്നുകൊണ്ടാണ് പൊരിച്ച മീനിനെക്കുറിച്ച് പൊതുവേദിയില്‍ സംസാരിച്ചത്, ചേട്ടന് കൊടുത്ത മീനിനെ പകുതി എനിക്ക് കൂടി ഉള്ളതാണ് എന്ന് അവകാശം ബോധമായിരുന്നു ഞാന്‍ അവിടെ പറഞ്ഞത്.

എന്നാല്‍ അത് വലിയ വിവാദമായപ്പോള്‍ അമ്മയ്ക്ക് വലിയ വിഷമമായി, അതു വിവാദമായപ്പോള്‍ അമ്മയ്ക്ക് വളരെ സങ്കടമായി.

ആളുകള്‍ക്കു പെട്ടെന്നു മനസ്സിലാകാന്‍ വേണ്ടി ഒരു ഉദാഹരണമാണ് അന്ന് പറഞ്ഞത്, പക്ഷേ അത് ഈ രീതിയില്‍ വൈറല്‍ ആകുമെന്ന് ഞാനും വിചാരിച്ചില്ല, വേദനിച്ചത് എന്റെ വീട്ടുകാര്‍ക്ക് ആയിരുന്നു, പക്ഷേ അന്ന് കുട്ടികാലത്ത് എനിക്ക് എത്രമാത്രം വേദനയുണ്ടായി എന്ന് അവര്‍ തിരിച്ചറിയുകയും ചെയ്തു, ഇപ്പോള്‍ അവര്‍ അത് തിരുത്തുകയും ചെയ്തു’ റിമ കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/45965/now-the-actress-has-shared-in-a-media-interview-how-the-controversy-of-that-time-affected-her-family)