---
title: "വ്യത്യസ്തമായ ചിത്രങ്ങളുമായി പ്രേക്ഷകരിലേക്കെത്താനാണ് ആഗ്രഹം;  ജയസൂര്യ"
english_title: " i Want to reach audience with different films; Jayasurya"
publisher: "moviemax.in"
canonical_url: "https://moviemax.in/news/45962/i-want-to-reach-audience-with-different-films-jayasurya"
published_at: "2022-05-30T09:45:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6294454b6bcc1_jayassorya.jpg"
keywords: []
---

# വ്യത്യസ്തമായ ചിത്രങ്ങളുമായി പ്രേക്ഷകരിലേക്കെത്താനാണ് ആഗ്രഹം;  ജയസൂര്യ

> **Lead Summary:** വളരെ വ്യത്യസ്തമായ ചിത്രങ്ങളുമായി പ്രേക്ഷകരിലേക്കെത്തണമെന്ന് ആഗ്രഹിക്കുന്നയാളാണു താനെന്ന് നടന്‍ ജയസൂര്യ. നല്ലൊരു ചിത്രമാണെങ്കില്‍, അതില്‍ തനിക്ക് വലുതായി എന്തെങ്കിലും ചെയ്യാനുണ്ടെങ്കില്‍, അതിനായി എത്ര സമയവും ഇന്‍വെസ്റ്റ് ചെയ്യാനും കഥാപാത്രത്തിനായി എത്ര കഷ്ടപ്പെടാനും മടി കാണിക്കാറില്ലെന്നും അതു തന്നെയാണ് തന്റെ വിജയരഹസ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

## Article Content

വളരെ വ്യത്യസ്തമായ ചിത്രങ്ങളുമായി പ്രേക്ഷകരിലേക്കെത്തണമെന്ന് ആഗ്രഹിക്കുന്നയാളാണു താനെന്ന് നടന്‍ ജയസൂര്യ. നല്ലൊരു ചിത്രമാണെങ്കില്‍, അതില്‍ തനിക്ക് വലുതായി എന്തെങ്കിലും ചെയ്യാനുണ്ടെങ്കില്‍, അതിനായി എത്ര സമയവും ഇന്‍വെസ്റ്റ് ചെയ്യാനും കഥാപാത്രത്തിനായി എത്ര കഷ്ടപ്പെടാനും മടി കാണിക്കാറില്ലെന്നും അതു തന്നെയാണ് തന്റെ വിജയരഹസ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

മികച്ച പ്രോജക്ടുകളാണെങ്കില്‍ വര്‍ഷത്തില്‍ ഒന്നോ രണ്ടോ സിനിമ മതി. ‘കടമറ്റത്ത് കത്തനാര്‍’ എന്ന വലിയൊരു പ്രോജക്ട് ആണ് എനിക്കിനിയുള്ളത്.

അതിനായി സംവിധായകന്‍ ആവശ്യപ്പെടുന്ന രീതിയില്‍ ശരീരവും മനസ്സും ഒരുക്കിയെടുക്കേണ്ടതുണ്ട്. അത്തരമൊരു ചിത്രത്തിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരുമ്പോള്‍ മറ്റെല്ലാം മാറ്റി വയ്ക്കാന്‍ മടിയില്ലാത്ത നടനാണു ഞാന്‍. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജയസൂര്യയുടെ പുതിയ ചിത്രം ജോണ്‍ ലൂഥറാണ്. നവാഗതനായ അഭിജിത്ത് ജോസഫാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അലോന്‍സ ഫിലിംസിന്റെ ബാനറില്‍ തോമസ് പി. മാത്യുവാണ് നിര്‍മാണം.

റോബി വര്‍ഗീസ് രാജാണ് ഛായാഗ്രഹണം. പ്രവീണ്‍ പ്രഭാകര്‍ എഡിറ്റിംഗ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ഷാന്‍ റഹ്‌മാനാണ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ജിബിന്‍ ജോണ്‍. സെഞ്ചുറിയാണ് വിതരണം.

### Related Links & Sources
- [Original Story Source](https://moviemax.in/news/45962/i-want-to-reach-audience-with-different-films-jayasurya)