---
title: "ആറുവര്‍ഷത്തിനുശേഷം മടങ്ങിവരവിന് ഒരുങ്ങി ഭാമ"
english_title: "Bhama is ready to return after six years"
publisher: "moviemax.in"
canonical_url: "https://moviemax.in/news/45921/bhama-is-ready-to-return-after-six-years"
published_at: "2022-05-29T23:04:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6293aefbcb24f_bhama.jpg"
keywords: []
---

# ആറുവര്‍ഷത്തിനുശേഷം മടങ്ങിവരവിന് ഒരുങ്ങി ഭാമ

> **Lead Summary:** **ആ**റുവര്‍ഷത്തിനുശേഷം മലയാള സിനിമയിലേക്ക് മടങ്ങിവരവിന് ഒരുങ്ങുകയാണ് പ്രിയ നായിക ഭാമ. മടങ്ങിവരവ് വൈകാതെ ഉണ്ടാകുമെന്നാണ് വിവരം. ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ താരം പങ്കുവച്ചതോടെ മടങ്ങിവരവ് ഉടന്‍ ഉണ്ടാകുമെന്ന് ആരാധകര്‍.

## Article Content

**ആ**റുവര്‍ഷത്തിനുശേഷം മലയാള സിനിമയിലേക്ക് മടങ്ങിവരവിന് ഒരുങ്ങുകയാണ് പ്രിയ നായിക ഭാമ. മടങ്ങിവരവ് വൈകാതെ ഉണ്ടാകുമെന്നാണ് വിവരം. ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ താരം പങ്കുവച്ചതോടെ മടങ്ങിവരവ് ഉടന്‍ ഉണ്ടാകുമെന്ന് ആരാധകര്‍.

എനിക്ക് എത്രദൂരം പോകാനാകുമെന്ന് നോക്കാം എന്നു അടിക്കുറിപ്പ് നല്‍കിയാണ് ഭാമ വര്‍ക്കൗട്ട് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ഈ വര്‍ഷം തന്നെ ഭാമ സിനിമയിലേക്ക് മടങ്ങിയെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. 2007ല്‍ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം സിനിമയിലാണ് ആദ്യമായി അഭിനയിച്ചത്.

വിനയന്‍ സംവിധാനം ചെയ്ത ഹരീന്ദ്രന്‍ ഒരു നിഷ്കളങ്കന്‍ ആയിരുന്നു രണ്ടാമത്തെ ചിത്രം. മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യയിലും നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച ഭാമ 2016-ല്‍ പുറത്തിറങ്ങിയ മറുപടിയാണ് അവസാന മലയാള ചിത്രം.

2020 ജനുവരിയിലായിരുന്നു ഭാമയുടെയും അരുണിന്റെയും വിവാഹം. വിവാഹശേഷം അഭിനയരംഗത്തോട് ഭാമ വിടപറയുകയായിരുന്നു. മകള്‍ ഗൗരിയുടെ കുഞ്ഞുവിശേഷങ്ങള്‍ ഭാമ ആരാധകരോട് പങ്കുവയ്ക്കുമായിരുന്നു. 2021 മാര്‍ച്ച്‌ 12നാണ് ഭാമയ്ക്ക് കുഞ്ഞ് പിറന്നത്.

'മകള്‍ വന്നതോടെ ഞങ്ങളുടെ ജീവിതം കൂടുതല്‍ പ്രകാശമാനമായി. അവളെ ആദ്യമായി കൈകളില്‍ എടുത്തപ്പോള്‍ എന്റെ ലോകം മുഴുവന്‍ മാറിപ്പോയതു പോലെയാണ് അനുഭവപ്പെട്ടത്. വളരുമ്ബോള്‍ അവളെ കാണിക്കാനായി ഒരുപിടി അമൂല്യമായ ഓര്‍മ്മകള്‍ സൂക്ഷിച്ചുവയ്ക്കുകയാണ് ഞാന്‍. ഭാമയുടെ ഹൃദയമായ കുറിപ്പ് അന്ന് സമൂഹമാദ്ധ്യമത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/45921/bhama-is-ready-to-return-after-six-years)