---
title: "നമിത കപൂർ പങ്കുവെച്ച കിടിലൻ ചിത്രങ്ങൾ വൈറലാകുന്നു "
english_title: "Namitha Kapoor's killer pictures go viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/45905/namitha-kapoors-killer-pictures-go-viral"
published_at: "2022-05-29T21:46:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62939cd409a42_VIRAL.jpg"
keywords: []
---

# നമിത കപൂർ പങ്കുവെച്ച കിടിലൻ ചിത്രങ്ങൾ വൈറലാകുന്നു 

> **Lead Summary:** തെന്നിന്ത്യൻ ചലചിത്ര മേഖലയിൽ ഒരു പാട് വർഷമായി ഗ്ലാമർ താരസുന്ദരിയായി അരങ്ങു വാഴുന്ന നടിയാണ് നമിത കപൂർ. മോഡലിങ് രംഗത്ത് വലിയ രീതിയിൽ തിളങ്ങി നിന്ന താരം അഭിനയ രംഗത്തേക്ക് കടന്നു വരുന്നതും മോഡലിങ്ങിലൂടെയാണ്. 

## Article Content

തെന്നിന്ത്യൻ ചലചിത്ര മേഖലയിൽ ഒരു പാട് വർഷമായി ഗ്ലാമർ താരസുന്ദരിയായി അരങ്ങു വാഴുന്ന നടിയാണ് നമിത കപൂർ. മോഡലിങ് രംഗത്ത് വലിയ രീതിയിൽ തിളങ്ങി നിന്ന താരം അഭിനയ രംഗത്തേക്ക് കടന്നു വരുന്നതും മോഡലിങ്ങിലൂടെയാണ്. 

 നമിത ഇപ്പോൾ സൂറത്തിൽ നിന്നും തമിഴ്നാട്ടിലെ ചെന്നൈയിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണ്. തെന്നിന്ത്യൻ ചലചിത്ര ലോകത്ത് ഒട്ടനവധി ആരാധകരുള്ള താരസുന്ദരിയാണ് നമിത.

തമിഴ് നാട്ടിലാണ് നമിതക്ക് കൂടുതലായും ആരാധകരുള്ളത്.നിരവധി ഫാൻസ് ക്ലബ്ബ്കളും നമിത ക്ക് തമിഴ് നാട്ടിൽ ഇപ്പോഴും ഉണ്ട്. രണ്ടായിരത്തി എട്ടിൽ ഗൂഗിളിൽ ഏറ്റവും അധികം ആളുകൾ തിരഞ പേര് താരസുന്ദരി നമിതയുടെതാണ്.

തെലുങ്ക് ചിത്രമായ സ്വന്തം എന്ന ചിത്രത്തിലൂടെയാണ് നമിത സിനിമാ രംഗത്ത് തന്റെ വരവറിയിക്കുന്നത്. അഭിനയിച്ച ആദ്യചിത്രം തന്നെ ഗംഭീര വിജയമായിരുന്നു ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച താരത്തെ തേടി പിന്നീട് കൈനിറയെ അവസരങ്ങൾ വന്നു ചേർന്നു.

പിന്നീട് നിരവധി ഭാഷകളിൽ ഗ്ലാമർ ചിത്രങ്ങളിൽ താരം വേഷമിട്ടു. എന്നാൽ താരം ഇപ്പോൾ അമ്മയാകാൻ ഒരുങ്ങുകയാണ്. തന്റെ ആദ്യ കൺമണിക്കായി കാത്തിരിക്കുകയാണ് നമിതയും ഭർത്താവും. സോഷ്യൽ മീഡിയകളിൽ നമിത വളരെ സജീവമാണ് നമിത പങ്കുവെച്ച ഏറ്റവും പുതിയ വൈറൽ ലാകുന്നത് .

### Related Links & Sources
- [Original Story Source](https://moviemax.in/news/45905/namitha-kapoors-killer-pictures-go-viral)