---
title: "ഒരു പെണ്‍കുട്ടി വേണമെന്ന് ബീനയ്ക്ക് വലിയ ആഗ്രഹമായിരുന്നു; മനോജ് തുറന്ന്  പറയുന്നു"
english_title: "Now in an interview, Manoj talks about his son's love and his wife's ideas."
publisher: "moviemax.in"
canonical_url: "https://moviemax.in/news/45897/now-in-an-interview-manoj-talks-about-his-sons-love-and-his-wifes-ideas"
published_at: "2022-05-29T21:09:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62939411a3b99_BEENA ANTONY.jpg"
keywords: []
---

# ഒരു പെണ്‍കുട്ടി വേണമെന്ന് ബീനയ്ക്ക് വലിയ ആഗ്രഹമായിരുന്നു; മനോജ് തുറന്ന്  പറയുന്നു

> **Lead Summary:** ബിഗ് സ്‌ക്രീനിലൂടെ വന്ന് മിനിസ്‌ക്രീനില്‍ തിളങ്ങിയ താരങ്ങളാണ് ബീന ആന്റണിയും മനോജും. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഈ താരകുടുംബം. ഇപ്പോള്‍ ഒരു അഭിമുഖത്തിനിടെ മകന്റെ പ്രണയത്തെക്കുറിച്ചും തന്റെ ഭാര്യയുടെ സങ്കല്പങ്ങളെ കുറിച്ചുമാണ് മനോജ് പറയുന്നത്.

## Article Content

ബിഗ് സ്‌ക്രീനിലൂടെ വന്ന് മിനിസ്‌ക്രീനില്‍ തിളങ്ങിയ താരങ്ങളാണ് ബീന ആന്റണിയും മനോജും. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഈ താരകുടുംബം. ഇപ്പോള്‍ ഒരു അഭിമുഖത്തിനിടെ മകന്റെ പ്രണയത്തെക്കുറിച്ചും തന്റെ ഭാര്യയുടെ സങ്കല്പങ്ങളെ കുറിച്ചുമാണ് മനോജ് പറയുന്നത്.

മകന് ഇപ്പോള്‍ 16 വയസ്സായി, രണ്ട് വര്‍ഷം കൂടി കഴിഞ്ഞാല്‍ അവന്‍ വോട്ടവകാശമുള്ള പൗരന്‍ ആയി മാറും. അവന് ഇഷ്ടമുള്ള ആളെ പ്രണയിക്കാം വിവാഹം കഴിക്കാം . അതിനു ഞങ്ങള്‍ എതിരല്ല. ഞങ്ങളും പ്രണയിച്ച് വിവാഹം കഴിച്ചവരാണ് മനോജ് പറഞ്ഞു.

അവന് ഇഷ്ടമുള്ള പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം കഴിക്കുന്നതിനു ഞങ്ങള്‍ എതിരല്ല, എന്നാല്‍ പ്രണയിക്കുന്ന കാര്യം ഞങ്ങളോട് പറയണം. ജാതിയും മതവും സമ്പത്തൊന്നും ഞങ്ങള്‍ നോക്കുന്നില്ല. നല്ല സ്വഭാവം ആയിരിക്കണം അത് മാത്രമാണ് ആഗ്രഹം.

ഒരു പെണ്‍കുട്ടി വേണമെന്ന് ബീനയ്ക്ക് വലിയ ആഗ്രഹമായിരുന്നു. അവളെ ഒരുക്കി നടത്താന്‍. അവന്‍ കല്യാണം കഴിച്ച് വരുന്ന പെണ്‍കുട്ടി ഞങ്ങളുടെ മകള്‍ തന്നെയായിരിക്കും. അവളൊരു ഭാഗ്യവതി തന്നെയായിരിക്കും താരം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/45897/now-in-an-interview-manoj-talks-about-his-sons-love-and-his-wifes-ideas)