---
title: "സിനിമയില്‍ ഞാന്‍ റൊമാന്‍സ് ചെയ്തിട്ടില്ല, ആരും അതിനുള്ള അവസരവും തന്നിട്ടില്ല; രമേഷ് പിഷാരടി പറയുന്നു "
english_title: "Ramesh Pisharody shares about an acting moment that he had to fail as an actor."
publisher: "moviemax.in"
canonical_url: "https://moviemax.in/news/45888/ramesh-pisharody-shares-about-an-acting-moment-that-he-had-to-fail-as-an-actor"
published_at: "2022-05-29T20:15:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6293875daa5db_RAMESH.jpg"
keywords: []
---

# സിനിമയില്‍ ഞാന്‍ റൊമാന്‍സ് ചെയ്തിട്ടില്ല, ആരും അതിനുള്ള അവസരവും തന്നിട്ടില്ല; രമേഷ് പിഷാരടി പറയുന്നു 

> **Lead Summary:** നടനെന്ന നിലയില്‍ താന്‍ പരാജയമേറ്റുവാങ്ങേണ്ടി വന്ന ഒരു അഭിനയ മുഹൂര്‍ത്തത്തെക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് രമേഷ് പിഷാരടി. ആദ്യ സിനിമയായ ‘കപ്പല്‍ മുതലാളി’ എന്ന ചിത്രത്തില്‍ താന്‍ ചെയ്ത ഒരു രംഗം സിനിമയില്‍ ഉപയോഗിക്കാന്‍ കഴിയാത്ത വിധം മോശമായി പോയെന്ന് അദ്ദേഹം ഒരു മാധ്യമവുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

## Article Content

നടനെന്ന നിലയില്‍ താന്‍ പരാജയമേറ്റുവാങ്ങേണ്ടി വന്ന ഒരു അഭിനയ മുഹൂര്‍ത്തത്തെക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് രമേഷ് പിഷാരടി. ആദ്യ സിനിമയായ ‘കപ്പല്‍ മുതലാളി’ എന്ന ചിത്രത്തില്‍ താന്‍ ചെയ്ത ഒരു രംഗം സിനിമയില്‍ ഉപയോഗിക്കാന്‍ കഴിയാത്ത വിധം മോശമായി പോയെന്ന് അദ്ദേഹം ഒരു മാധ്യമവുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

‘സിനിമയില്‍ ഞാന്‍ റൊമാന്‍സ് ചെയ്തിട്ടില്ല. ആരും അതിനുള്ള അവസരവും തന്നിട്ടില്ല. ‘നീ എന്റെ സിനിമയില്‍ പ്രണയിച്ചോളൂ’ എന്ന് പറഞ്ഞ് ആരും വിളിച്ചിട്ടില്ല.

ആക്ഷന്റെ കാര്യം പറഞ്ഞാല്‍ അതിലും രസമാണ്. ഞാന്‍ ആകെ ചെയ്ത ഒരേയൊരു ആക്ഷന്‍ ‘കപ്പല്‍ മുതലാളി’ എന്ന സിനിമയിലേതാണ്.

അതാണേല്‍ കൈവിട്ടു പോവുകയും ചെയ്തു. സിനിമയുടെ അവസാന ഭാഗത്ത് ഞാന്‍ നീന്തി നീന്തി ഒരു ഹൗസ് ബോട്ടില്‍ പിടിച്ചു കയറണം. എനിക്കാണേല്‍ നീന്തലും വലിയ വശമില്ല.

ഞാന്‍ ആ സീന്‍ ചെയ്തപ്പോള്‍ അത് സിനിമയില്‍ ഉള്‍പ്പെടുത്താന്‍ പറ്റാത്ത വിധം മോശമായിരുന്നു. കുരങ്ങന്മാരൊക്കെ മരത്തില്‍ വലിഞ്ഞു പിടിച്ചു കയറുന്ന പോലെയൊക്കെ തോന്നും’. രമേശ് പിഷാരടി പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/45888/ramesh-pisharody-shares-about-an-acting-moment-that-he-had-to-fail-as-an-actor)