---
title: "രണ്ടാമത്തെ വിശേഷ വാർത്ത അറിയിച്ചു പൃഥ്വിരാജും സുപ്രിയയും"
english_title: "The second special news was announced by Prithviraj and Supriya"
publisher: "moviemax.in"
canonical_url: "https://moviemax.in/news/45843/the-second-special-news-was-announced-by-prithviraj-and-supriya"
published_at: "2022-05-29T14:41:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629339574bd54_SUPRIYA.jpg"
keywords: []
---

# രണ്ടാമത്തെ വിശേഷ വാർത്ത അറിയിച്ചു പൃഥ്വിരാജും സുപ്രിയയും

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് പൃഥ്വിരാജ്. രഞ്ജിത്ത് മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ താരങ്ങളിൽ ഒരാളാണ് ഇദ്ദേഹം. നന്ദനം എന്ന സിനിമയിലൂടെ ആണ് ഇദ്ദേഹം അരങ്ങേറ്റം കുറിക്കുന്നത്.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് പൃഥ്വിരാജ്. രഞ്ജിത്ത് മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ താരങ്ങളിൽ ഒരാളാണ് ഇദ്ദേഹം. നന്ദനം എന്ന സിനിമയിലൂടെ ആണ് ഇദ്ദേഹം അരങ്ങേറ്റം കുറിക്കുന്നത്.

സുപ്രിയ മേനോൻ ആണ് ഇദ്ദേഹത്തിൻറെ ഭാര്യ. വളരെ രഹസ്യമായ ഒരു ചടങ്ങ് ആയിട്ടായിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്. മാധ്യമങ്ങളെ ഒന്നും അറിയിക്കാതെ ആയിരുന്നു ഇവരുടെ വിവാഹം. പിന്നീട് ഇവരുടെ വിവാഹസൽക്കാരത്തിൽ മലയാള സിനിമാ ലോകം ഒന്നടങ്കം പങ്കെടുത്തിരുന്നു.

മുംബൈയിൽ പ്രവർത്തിച്ചിരുന്ന ഒരു മാധ്യമപ്രവർത്തക ആയിരുന്നു സുപ്രിയ മേനോൻ. ഒരു അഭിമുഖവും ആയി ബന്ധപ്പെട്ട് ആയിരുന്നു ഇരുവരും ആദ്യമായി കാണുന്നത്. പിന്നീട് ഇരുവരും സൗഹൃദത്തിലാവുകയും അത് പ്രണയത്തിൽ എത്തുകയും ചെയ്തു. പിന്നീട് ഇരുവീട്ടുകാരുടെയും ആശംസകളോടെ ഇവർ വിവാഹിതരാവുക ആയിരുന്നു.

ഇന്ന് മലയാളത്തിലെ മുൻനിര നിർമ്മാതാക്കളിൽ ഒരാളാണ് സുപ്രിയ പൃഥ്വിരാജ്. പൃഥ്വിരാജ് പ്രൊഡക്ഷൻ ബാനറിൽ ഒരുങ്ങുന്ന ചിത്രങ്ങൾ എല്ലാം തന്നെ നിർമ്മിക്കുന്നത് സുപ്രിയ ആണ്. പ്രിഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രങ്ങളാണ് പൃഥ്വിരാജ് പ്രൊഡക്ഷൻ ബാനറിൽ സുപ്രിയ പൃഥ്വിരാജ് നിർമ്മിക്കുന്നത്.

അടുത്തിടെ പുറത്തിറങ്ങിയ ജനഗണമന എന്ന സിനിമ നിർമ്മിച്ചത് സുപ്രിയ ആയിരുന്നു. വളരെ മികച്ച അഭിപ്രായം ആയിരുന്നു ചിത്രം സ്വന്തമാക്കിയത്. തിയേറ്ററിൽ ഇപ്പോഴും നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ് ഈ സിനിമ.

അതേസമയം ഇപ്പോൾ രണ്ടാമത്തെ വിശേഷ വാർത്ത അറിയിച്ചുകൊണ്ട് എത്തിയിരിക്കുകയാണ് പൃഥ്വിരാജും സുപ്രിയ മേനോൻ. ഈ വർഷത്തെ ഇവരുടെ രണ്ടാമത്തെ സിനിമ ആയിരിക്കും കടുവ. ഉടൻതന്നെ ഈ സിനിമ തിയേറ്ററുകളിലെത്തുമെന്നാണ് ഇപ്പോൾ ഇവർ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.

സിനിമയുടെ പുതിയ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് ആണ് ഇവർ ഈ പ്രഖ്യാപനം നടത്തിയത്. കടുവ എന്ന സിനിമയുടെ റിലീസിന് വേണ്ടി ഉള്ള ഞങ്ങളുടെ കാത്തിരിപ്പ് തുടങ്ങി എന്നാണ് ഇപ്പോൾ പ്രേക്ഷകർ പറയുന്നത്. അതേസമയം വിവേക് ഒബ്രോയി ആണ് സിനിമയിൽ വില്ലനായി എത്തുന്നത്. ഇരുവരും നൽകുന്ന ഏറ്റവും പുതിയ പോസ്റ്റർ ആണ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/45843/the-second-special-news-was-announced-by-prithviraj-and-supriya)