---
title: "‘ആദിയും അമ്മുവും’ ഇനി തിയേറ്ററുകളിലേക്ക് "
english_title: "‘Adi and Ammu’ is complete."
publisher: "moviemax.in"
canonical_url: "https://moviemax.in/news/45795/adi-and-ammu-is-complete"
published_at: "2022-05-29T11:32:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62930c9ff11d4_adiyum ammayum.jpg"
keywords: []
---

# ‘ആദിയും അമ്മുവും’ ഇനി തിയേറ്ററുകളിലേക്ക് 

> **Lead Summary:** അഖിൽ ഫിലിംസിന്റെ ബാനറിൽ സജി മംഗലത്ത് നിർമ്മാണവും വിൽസൺ തോമസ്, സജി മംഗലത്ത് എന്നിവർ ചേർന്ന് സംവിധാനവും നിർവ്വഹിക്കുന്ന ‘ആദിയും അമ്മുവും’ പൂർത്തിയായി.

## Article Content

അഖിൽ ഫിലിംസിന്റെ ബാനറിൽ സജി മംഗലത്ത് നിർമ്മാണവും വിൽസൺ തോമസ്, സജി മംഗലത്ത് എന്നിവർ ചേർന്ന് സംവിധാനവും നിർവ്വഹിക്കുന്ന ‘ആദിയും അമ്മുവും’ പൂർത്തിയായി.

പള്ളിമൺ സിദ്ധാർഥ സ്കൂളിലെ ഇരുനൂറോളം കുട്ടികളും രക്ഷിതാക്കളും അധ്യാപകരുമാണ്‌ കുട്ടികൾക്കായുള്ള ചിത്രത്തിൽ വേഷമിടുന്നത്.

ജാസി ഗിഫ്റ്റിനും കെ.കെ. നിഷാദിനുമൊപ്പം ചിത്രത്തിലെ ഗാനങ്ങൾ പാടിയിരിക്കുന്നതും സ്കൂളിലെ കുട്ടികൾ തന്നെയാണ്. ആദി, ആവ്‌നി, ദേവനന്ദ, ജാഫർ ഇടുക്കി, മധുപാൽ, ശിവജി ഗുരുവായൂർ, ബാലാജി ശർമ, കുണ്ടറ ജോണി, സജി സുരേന്ദ്രൻ, എസ്‌.പി. മഹേഷ്, അജിത്കുമാർ, അഞ്ജലി നായർ, ഷൈനി കെ. അമ്പാടി, ബിന്ദു തോമസ്, ഗീതാഞ്ജലി എന്നിവർ അഭിനയിക്കുന്നു. ­

### Related Links & Sources
- [Original Story Source](https://moviemax.in/news/45795/adi-and-ammu-is-complete)