---
title: "ഷാരൂഖിന്റെ വീട്ടില്‍ മോഷണം? മന്നത്തിലെ നെയിം പ്ലേറ്റ് കാണാനില്ല"
english_title: "Theft at Shah Rukh's house? Name plate is missing"
publisher: "moviemax.in"
canonical_url: "https://moviemax.in/news/45790/theft-at-shah-rukhs-house-name-plate-is-missing"
published_at: "2022-05-29T11:17:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62930919be788_sharook.jpg"
keywords: []
---

# ഷാരൂഖിന്റെ വീട്ടില്‍ മോഷണം? മന്നത്തിലെ നെയിം പ്ലേറ്റ് കാണാനില്ല

> **Lead Summary:** ഷാരൂഖ് ഖാന്റെ ബാന്ദ്രയിലെ ‘മന്നത്ത്’ എന്ന പ്രശസ്ത വസതിയുടെ ഗേറ്റിലുള്ള നെയിംപ്ലേറ്റ് കാണാനില്ല എന്ന വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. നിരവധി ആരാധകരാണ് നെയിംപ്ലേറ്റ് കാണാനില്ലെന്ന കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്.

## Article Content

ഷാരൂഖ് ഖാന്റെ ബാന്ദ്രയിലെ ‘മന്നത്ത്’ എന്ന പ്രശസ്ത വസതിയുടെ ഗേറ്റിലുള്ള നെയിംപ്ലേറ്റ് കാണാനില്ല എന്ന വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. നിരവധി ആരാധകരാണ് നെയിംപ്ലേറ്റ് കാണാനില്ലെന്ന കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്.

താരത്തിന്റെ ഭാര്യ ഗൗരി ഖാന്‍ ആണ് നെയിംപ്ലേറ്റ് ഡിസൈന്‍ ചെയ്തത്. 25 ലക്ഷമാണ് ഇതിന്റെ വില. ഈ നെയിം പ്ലേറ്റ് മോഷണം പോയതാകാമെന്നാണ് സംശയം. ഷാരൂഖിന്റെ പുതിയ ചിത്രം ‘പത്താനാ’യുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

ഒരു ട്രെയ്ലര്‍ പോലും റിലീസ് ചെയ്യാത്ത സിനിമയുടെ ഒടിടി അവകാശം റെക്കോര്‍ഡ് തുകയ്ക്കാണ് നല്‍കിയിരിക്കുന്നത്. 200കോടി രൂപയ്ക്ക് ആമസോണ്‍ പ്രൈമാണ് ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശം സ്വന്തമാക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ യാഷ് രാജ് പ്രൊഡക്ഷന്‍സ് ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.

### Related Links & Sources
- [Original Story Source](https://moviemax.in/news/45790/theft-at-shah-rukhs-house-name-plate-is-missing)