---
title: "വര്‍ഷങ്ങള്‍ക്കുമുന്‍പ് ‘ഒറ്റരാത്രിയിലെ കാമുകിമാര്‍’; ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ  "
english_title: "Now, Harish Perady's Facebook post is going viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/45784/now-harish-peradys-facebook-post-is-going-viral"
published_at: "2022-05-29T11:03:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629305d6352ae_hareesh peradi.jpg"
keywords: []
---

# വര്‍ഷങ്ങള്‍ക്കുമുന്‍പ് ‘ഒറ്റരാത്രിയിലെ കാമുകിമാര്‍’; ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ  

> **Lead Summary:** സമകാലിക വിഷയങ്ങളില്‍ പ്രതികരിക്കുന്ന, സോഷ്യല്‍മീഡിയില്‍ സജീവമായ നടനാണ് ഹരീഷ് പേരടി. ഇപ്പോഴിതാ സുപ്രീം കോടതി ലൈംഗിക തൊഴിലിനെ ഒരു തൊഴിലായി തന്നെ അംഗീകരിച്ച് വിധി പുറപ്പെടുവിച്ചതിനെക്കുറിച്ച് നടന്‍ പങ്കുവെച്ച പോസ്റ്റ് വൈറലാകുകയാണ് .

## Article Content

സമകാലിക വിഷയങ്ങളില്‍ പ്രതികരിക്കുന്ന, സോഷ്യല്‍മീഡിയില്‍ സജീവമായ നടനാണ് ഹരീഷ് പേരടി. ഇപ്പോഴിതാ സുപ്രീം കോടതി ലൈംഗിക തൊഴിലിനെ ഒരു തൊഴിലായി തന്നെ അംഗീകരിച്ച് വിധി പുറപ്പെടുവിച്ചതിനെക്കുറിച്ച് നടന്‍ പങ്കുവെച്ച പോസ്റ്റ് വൈറലാകുകയാണ് .

തന്റെ സുഹൃത്തായ എ. ശാന്തകുമാറിന്റെ ‘ഒറ്റരാത്രിയിലെ കാമുകിമാര്‍’ എന്ന നാടകത്തെക്കുറിച്ചാണ് പേരടി കുറിച്ചിരിക്കുന്നത്. ലൈംഗിക തൊഴിലാളികള്‍ മാത്രം അഭിനയിക്കുന്ന ഈ നാടകം അന്നത്ര ശ്രദ്ധിക്കപ്പെടാതെ പോയതില്‍ താനും സുഹൃത്ത് ശാന്ത കുമാറും വിഷമിച്ചതിനെ കുറിച്ചാണ് പോസ്റ്റ്.

**

**

**ഫെയ്‌സ്ബുക്ക് കുറിപ്പ് ‘**

മലയാളം കണ്ട എക്കാലത്തെയും നാടക പ്രതിഭ എ.ശാന്തകുമാര്‍ ഞങ്ങളുടെ ശാന്തന്‍..വര്‍ഷങ്ങള്‍ക്കുമുന്‍പ് ‘ഒറ്റരാത്രിയിലെ കാമുകിമാര്‍’ എന്ന നാടകം..ലൈംഗീക തൊഴിലാളികള്‍ മാത്രം അഭിനയിക്കുന്ന നാടകം..കോഴിക്കോട് ടൗണ്‍ഹാളില്‍ കളിച്ച ആ ദിവസം എനിക്കിന്നും ഓര്‍മ്മയുണ്ട്…

മലയാളത്തിലെ പാട്ടബാക്കിയോളം,നിങ്ങളന്നെ കമ്മ്യൂണിസ്റ്റാക്കിയോളം പ്രാധാന്യമുള്ള നാടക ദിവസം..പക്ഷെ ആ ദിവസത്തെ അന്നാരും കൊണ്ടാടിയില്ല …പക്ഷെ ശാന്താ നമ്മളന്ന് സങ്കടപ്പെട്ട ആ ദിവസത്തിന് ഇന്ന് അര്‍ത്ഥമുണ്ടായിരിക്കുന്നു…

രാജ്യത്തെ പരമോന്നത കോടതി,സുപ്രിംകോടതി ആ ദിവസത്തെ അംഗീകരിച്ചിരിക്കുന്നു…നമ്മള്‍ ഇരുപത് കൊല്ലം മുന്‍പ് നാടകത്തില്‍ സംസാരിച്ച വിഷയങ്ങളാണ് മലയാളസിനിമ പുതിയ കണ്ടുപിടുത്തങ്ങളായി കൊണ്ടാടുന്നത്..

പെരുംകൊല്ലനും,ഇത്താരചരിതവും,നമ്മളും,പുള്ളിപയ്യും ….ചേരട്ടയും,ഞാഞ്ഞൂലുമായി സിനിമയായി പുറത്തിറങ്ങുമ്പോള്‍ ഞാന്‍ ഒറ്റക്കിരിന്നും ചിരിക്കും…ചിരിയാണല്ലോ നമ്മളെ എക്കാലത്തും നിലനിര്‍ത്തിയത്..ലൈംഗീക തൊഴിലാളികളെ സുപ്രിംകോടതി അംഗീകരിച്ച ഈ ദിവസം നിന്നെയോര്‍ക്കാതെ ഞാന്‍ എങ്ങിനെ കിടന്നുറങ്ങും …എക്കാലത്തെയും എന്റെ പ്രിയപ്പെട്ട നാടകക്കാരാ..നാടക സലാം…”

### Related Links & Sources
- [Original Story Source](https://moviemax.in/news/45784/now-harish-peradys-facebook-post-is-going-viral)