---
title: " ശ്യാം മോഹനൊപ്പം വേണുഗോപാല്‍;  പോസ്റ്റ് ശ്രദ്ധനേടുന്നു "
english_title: "Now a post shared by Venugopal is getting attention."
publisher: "moviemax.in"
canonical_url: "https://moviemax.in/news/45776/now-a-post-shared-by-venugopal-is-getting-attention"
published_at: "2022-05-29T10:30:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6292fe9ea3a3e_venu.jpg"
keywords: []
---

#  ശ്യാം മോഹനൊപ്പം വേണുഗോപാല്‍;  പോസ്റ്റ് ശ്രദ്ധനേടുന്നു 

> **Lead Summary:** സംഗീത പ്രേമികളുടെ പ്രിയ ​ഗായകനാണ് ജി ​വേണു​ഗോപാൽ. പതിറ്റാണ്ടുകളായുള്ള തന്റെ സം​ഗീത സപര്യ ഇന്നും തുടർന്ന് കൊണ്ടിരിക്കുകയാണ് അദ്ദേഹം. ഇപ്പോഴിതാ വേണു​ഗോപാൽ പങ്കുവച്ചൊരു പോസ്റ്റ് ശ്രദ്ധനേടുകയാണ്. നേരത്തെ ഇദ്ദേഹം ഇട്ട പോസ്റ്റിന്‍റെ തുടര്‍ച്ചയാണ് പുതിയ പോസ്റ്റ് എന്ന് പറയാം. യൂട്യൂബ് വെബ്‌സീരീസുകളിലൂടെ ശ്രദ്ധനേടിയ നേടിയ ശ്യാം മോഹനോടൊപ്പം ഉള്ള ചിത്രമാണ് ഇദ്ദേഹം പങ്കുവച്ചത്.

## Article Content

സംഗീത പ്രേമികളുടെ പ്രിയ ​ഗായകനാണ് ജി ​വേണു​ഗോപാൽ. പതിറ്റാണ്ടുകളായുള്ള തന്റെ സം​ഗീത സപര്യ ഇന്നും തുടർന്ന് കൊണ്ടിരിക്കുകയാണ് അദ്ദേഹം. ഇപ്പോഴിതാ വേണു​ഗോപാൽ പങ്കുവച്ചൊരു പോസ്റ്റ് ശ്രദ്ധനേടുകയാണ്. നേരത്തെ ഇദ്ദേഹം ഇട്ട പോസ്റ്റിന്‍റെ തുടര്‍ച്ചയാണ് പുതിയ പോസ്റ്റ് എന്ന് പറയാം. യൂട്യൂബ് വെബ്‌സീരീസുകളിലൂടെ ശ്രദ്ധനേടിയ നേടിയ ശ്യാം മോഹനോടൊപ്പം ഉള്ള ചിത്രമാണ് ഇദ്ദേഹം പങ്കുവച്ചത്.

ഇവനെ കൈയോടെ പിടി കൂടിയിട്ടുണ്ട്. എന്ത് ചെയ്യണം? നിങ്ങൾ പറയൂ. എന്നാണ് ജി ​വേണു​ഗോപാൽ നല്‍കിയ ക്യാപ്ഷന്‍. നേരത്തെ ജി വേണുഗോപാല്‍ ശ്യാം മോഹന്‍റെ ‘തൂവാനത്തുമ്പികളി’ലെ ‘ഒന്നാം രാഗം പാടി’ എന്ന ഗാനമാണ് ശ്യാം പാടുന്നത് പോസ്റ്റ് ചെയ്തിരുന്നു.

[**https://www.facebook.com/GVenugopalOnline/posts/561766635313298**](https://www.facebook.com/GVenugopalOnline/posts/561766635313298)**

> "എജ്ജാതി ഫ്യൂഷൻ! വിളിപ്പുറത്തൊരു വെള്ളിയും!ഇവനെ വഴിയിലെവിടെയെങ്കിലും കിട്ടിയാൽ ജീവനോടെ പിടിച്ചു കൊണ്ടു വരണേ.... കുറച്ച് പാഠങ്ങൾ പഠിപ്പി..... ഛേ.... പഠിക്കാനാ" എന്നാണ് വീഡിയോയ്ക്ക് ഒപ്പം വേണു​ഗോപാൽ കുറിച്ചത്.

[https://www.facebook.com/shyam.mohanm/posts/10209041360588473**](https://www.facebook.com/shyam.mohanm/posts/10209041360588473)

അതിന് ശേഷം ശ്യാം മോഹനെ കണ്ടുമുട്ടിയ സന്തോഷമാണ് വേണുഗോപാല്‍ ഇപ്പോള്‍ പങ്കുവയ്ക്കുന്നത്. വേണുഗോപാലിന്‍റെ പോസ്റ്റിന് അടിയില്‍ രസകരമായ കമന്‍റുകളാണ് വരുന്നത്. അങ്ങനെ അത് സംഭവിച്ചു എന്ന പേരില്‍ ശ്യാംമോഹനും ജി വേണുഗോപാലിനൊപ്പം ഉള്ള പോസ്റ്റ് ഫേസ്ബുക്കില്‍ ഇട്ടിട്ടുണ്ട്.

തൂവാനത്തുമ്പികളിൽ വേണുഗോപാലും കെ.എസ്.ചിത്രയും ചേർന്നു പാടിയ പാട്ടാണിത്. ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് പെരുമ്പാവൂർ ജി.രവീന്ദ്രനാഥിന്റെ സംഗീതം. വേണു​ഗോപാലിന്റെ ഈ രസകരമായ പോസ്റ്റ് നിരവധി പേരാണ് ഷെയർ ചെയ്യുകയും കാണുകയും ചെയ്തിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/45776/now-a-post-shared-by-venugopal-is-getting-attention)