ബിഗ് ബോസിലെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ ആരാണ് ?

ബിഗ് ബോസിലെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ ആരാണ് ?
May 29, 2022 06:43 AM | By Kavya N

മുന്‍ സീസണുകളിലേതുപോലെ ബിഗ് ബോസിന്‍റെ നാലാം സീസണിലെ (Bigg Boss 4) മത്സരാര്‍ഥികള്‍ക്കിടയിലും അടുത്ത സൗഹൃദവും ശത്രുതയുമൊക്കെയുണ്ട്. അക്കൂട്ടത്തില്‍ ഏറ്റവും ഇഴയടുപ്പമുള്ള സൗഹൃദം ആരുടേതെന്ന് കണ്ടെത്താന്‍ മോഹന്‍ലാല്‍ ഒരു രസകരമായ ഗെയിം ഇന്ന് സംഘടിപ്പിച്ചു.

ഓരോ ജോഡി സുഹൃത്തുക്കളെയും വിളിച്ച് പരസ്പരം എതിര്‍ ദിശയില്‍ തിരിഞ്ഞിരിക്കാന്‍ ആവശ്യപ്പെട്ടതിനു ശേഷം ഓരോ സ്ലേറ്റ് നല്‍കി ഒരേ ചോദ്യങ്ങള്‍ ചോദിക്കുകയായിരുന്നു അദ്ദേഹം. ഈ ചോദ്യത്തിന് രണ്ടുപേരും ഒരേ ഉത്തരം എഴുതുമോ എന്നതായിരുന്നു ഗെയിമിന്‍റെ കൗതുകം.

മൂന്ന് ജോഡി സുഹൃത്തുക്കളെയാണ് മോഹന്‍ലാല്‍ പങ്കെടുക്കാനായി വിളിച്ചത്. റോബിന്‍- ദില്‍ഷ, അഖില്‍- സുചിത്ര, ജാസ്മിന്‍- റോണ്‍സണ്‍ എന്നിവരായിരുന്നു അവര്‍. റോബിന്‍- ദില്‍ഷ എന്നിവരോട് അഞ്ച് ചോദ്യങ്ങളാണ് മോഹന്‍ലാല്‍ ചോദിച്ചത്. റോബിന് ഈ വീട്ടില്‍ ഏറ്റവും ഇഷ്ടമുള്ള ആളാണ് എന്നതായിരുന്നു ആദ്യ ചോദ്യം.

അതിന് ദില്‍ഷ എന്ന് ഇരുവരും ഉത്തരമെഴുതി. ദില്‍ഷയ്ക്ക് ഈ വീട്ടില്‍ ഇരിക്കാന്‍ ഏറ്റവുമിഷ്ടമുള്ള സ്ഥലം ഏതെന്നായിരുന്നു രണ്ടാമത്തെ ചോദ്യം. ഊഞ്ഞാല്‍ എന്ന് രണ്ടുപേരും ശരിയുത്തരമെഴുതി. റോബിന്‍റെ ജനനത്തീയതി ഏത് എന്നതായിരുന്നു മൂന്നാമത്തെ ചോദ്യം. എന്നാല്‍ ദില്‍ഷയ്ക്ക് ഉത്തരം അറിയില്ലായിരുന്നു.

റോബിന്‍ ആത്മവിശ്വാസം കൂട്ടാനായി ഈ വീട്ടില്‍ പോകുന്ന സ്ഥലം ഏത് എന്നതായിരുന്നു അടുത്ത ചോദ്യം. കണ്ണാടിയുടെ മുന്‍പിലെന്ന് ഇരുവരും ഉത്തരമെഴുതി. ദില്‍ഷ എപ്പോഴും പാടുന്ന പാട്ട് ഏത് എന്നതായിരുന്നു അവസാന ചോദ്യം. അന്‍പേ വാ എന്‍ മുന്‍പേ വാ എന്ന ശരിയുത്തരം ഇരുവരും എഴുതി.

സുചിത്ര- അഖില്‍ ടീം ആയിരുന്നു അടുത്തത്. സുചിത്രയ്ക്ക് ഈ വീട്ടില്‍ ഏറ്റവും അടുപ്പമുള്ള ആളാര് എന്ന ചോദ്യത്തിന് അഖില്‍ എന്ന് ഇരുവരും ഉത്തരമെഴുതി. അഖിലിന് ഏറ്റവും ഇഷ്ടപ്പെട്ട വസ്ത്രമേത് എന്നതായിരുന്നു അടുത്ത ചോദ്യം. മുണ്ടും ഷര്‍ട്ടും എന്ന് ഇരുവരും ഉത്തരമെഴുതി.

ഈ വീട്ടില്‍ ആരുണ്ടാക്കുന്ന ഭക്ഷണമാണ് അഖിലിന് ഏറ്റവും ഇഷ്ടമെന്ന ചോദ്യത്തിന് സുചിത്ര എന്ന് ഇരുവരും എഴുതി. എന്ത് ഭക്ഷണം പാകം ചെയ്യാനാണ് സുചിത്രയ്ക്ക് ഏറ്റവുമിഷ്ടമെന്നായിരുന്നു അടുത്ത ചോദ്യം. ചെമ്മീന്‍ എന്ന് അഖിലും ചെമ്മീന്‍ ബിരിയാണിയെന്ന് സുചിത്രയും എഴുതി.

അഖിലിന് ഏറ്റവും മിസ് ചെയ്യുന്നത് എന്ത് എന്ന ചോദ്യത്തിന് സുഹൃത്തുക്കള്‍ എന്ന് അഖിലും സുഹൃത്തുക്കളും അമ്മയുമെന്ന് സുചിത്രയും എഴുതി. സുചിത്രയ്ക്ക് ഈ വീട്ടിലെ സ്ത്രീകളില്‍ ഏറ്റവുമധികം അടുപ്പമുള്ളത് ആരോട് എന്ന ചോദ്യത്തിന് ഇരുവരും ധന്യയെന്നും എഴുതി.

ജാസ്മിന്‍- റോണ്‍സണ്‍ എന്നിവരോടുള്ള ആദ്യ ചോദ്യം ജാസ്മിന്‍റെ നായക്കുട്ടിയുടെ പേരെന്ത് എന്നതായിരുന്നു. സിയാലോ എന്ന് റോണ്‍സണും ശരിയായി ഉത്തരമെഴുതി. റോണ്‍സണ്‍ എത്രതവണ കിച്ചണ്‍ ടീമില്‍ വന്നു എന്ന ചോദ്യത്തിന് ഏഴ് എന്ന് ഇരുവരും എഴുതി.

റോണ്‍സണ്‍ ഏത് നിറത്തിലുള്ള വസ്ത്രങ്ങളാണ് കൂടുതല്‍ ധരിക്കുന്നത് എന്ന ചോദ്യത്തിന് മിലിട്ടറി ഡിസൈന്‍ എന്ന് ജാസ്മിനും കറുപ്പ് എന്ന് റോണ്‍സണും എഴുതി. ജാസ്മിന്‍ എത്ര തവണ നോമിനേഷനില്‍ വന്നു എന്ന ചോദ്യത്തിന് 7 എന്ന് ഇരുവരും എഴുതി.

ജാസ്മിന്‍ ഈ വീട്ടില്‍ ഏറ്റവും സങ്കടപ്പെട്ട ഒരു കാര്യം ഏതെന്ന ചോദ്യത്തിന് നിമിഷയുടെ എവിക്ഷന്‍ എന്ന് ഇരുവരും ഉത്തരമെഴുതി. ഏറ്റവുമധികം ഉത്തരങ്ങള്‍ ശരിയാക്കിയ സുചിത്രയെയും അഖിലിനെയും മോഹന്‍ലാല്‍ അഭിനന്ദിക്കുകയും ചെയ്‍തു.

Who are the closest friends of Bigg Boss?

Next TV

Related Stories
#UnniR | കലാഭവന്‍ ഷാജോണ്‍ ആദ്യം ചെയ്ത വില്ലന്‍ വേഷം ദൃശ്യത്തിലേതല്ല; ആ വില്ലന്‍ കഥാപാത്രത്തിനെന്ത് സംഭവിച്ചുവെന്ന് തുറന്നുപറഞ്ഞ് ഉണ്ണി ആര്‍

May 7, 2024 08:42 PM

#UnniR | കലാഭവന്‍ ഷാജോണ്‍ ആദ്യം ചെയ്ത വില്ലന്‍ വേഷം ദൃശ്യത്തിലേതല്ല; ആ വില്ലന്‍ കഥാപാത്രത്തിനെന്ത് സംഭവിച്ചുവെന്ന് തുറന്നുപറഞ്ഞ് ഉണ്ണി ആര്‍

മികച്ച പെര്‍ഫോമന്‍സായിരുന്നു അതില്‍ അദ്ദേഹത്തിന്റേത്. അതിന് ശേഷമാണ് അദ്ദേഹം വില്ലനായി ദൃശ്യത്തില്‍ വരുന്നത്. ശരിക്കും അദ്ദേഹം ആദ്യമായി...

Read More >>
#shanenigam | പ്രണയങ്ങൾ പെട്ടെന്ന് അവസാനിക്കുന്നു; മുൻകോപക്കാരനാണെന്ന് ഇപ്പോൾ അത്യാവശ്യം എല്ലാവർക്കും അറിയാം -ഷെയ്ൻ

May 7, 2024 05:50 PM

#shanenigam | പ്രണയങ്ങൾ പെട്ടെന്ന് അവസാനിക്കുന്നു; മുൻകോപക്കാരനാണെന്ന് ഇപ്പോൾ അത്യാവശ്യം എല്ലാവർക്കും അറിയാം -ഷെയ്ൻ

സിനിമ വിജയിച്ചതോടെ പ്രേക്ഷകർ വിവാദങ്ങൾ മറന്നു. ഇപ്പോഴിതാ തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് ഷെയ്ൻ...

Read More >>
#Kanakalatha  |കനകലതയ്ക്ക് ആദരമ‍ർപ്പിക്കാനെത്തി സിനിമ-രാഷ്ട്രീയ രം​ഗത്തെ പ്രമുഖര്‍; സംസ്കാരം തൈക്കാട് ശാന്തി കവാടത്തില്‍ നടന്നു

May 7, 2024 02:41 PM

#Kanakalatha |കനകലതയ്ക്ക് ആദരമ‍ർപ്പിക്കാനെത്തി സിനിമ-രാഷ്ട്രീയ രം​ഗത്തെ പ്രമുഖര്‍; സംസ്കാരം തൈക്കാട് ശാന്തി കവാടത്തില്‍ നടന്നു

മലയിൻകീഴിലുള്ള വീട്ടിൽ പൊതു ദർശനത്തിന് ശേഷം മതപരമായ ചടങ്ങുകൾ പൂർത്തിയാക്കിയായിരുന്നു സംസ്കാരം....

Read More >>
#MeenaGanesh | ‘ജീവിതം മടുത്തു, രാത്രി കിടക്കുമ്പോൾ രാവിലെ ഉണരരുതെന്നാണ് പ്രാർത്ഥന’, കലാഭവൻ മണി ഉണ്ടായിരുന്നെങ്കിൽ സഹായിച്ചേനെ; നടി മീന ഗണേഷിൻ്റെ ജീവിതം

May 7, 2024 02:16 PM

#MeenaGanesh | ‘ജീവിതം മടുത്തു, രാത്രി കിടക്കുമ്പോൾ രാവിലെ ഉണരരുതെന്നാണ് പ്രാർത്ഥന’, കലാഭവൻ മണി ഉണ്ടായിരുന്നെങ്കിൽ സഹായിച്ചേനെ; നടി മീന ഗണേഷിൻ്റെ ജീവിതം

മണി മരിച്ചപ്പോൾ കാണാൻ പോയിട്ടില്ല. വയ്യായിരുന്നു. അമ്മ സംഘടനയിൽ നിന്നുള്ള പെൻഷനല്ലാതെ മറ്റാരുടെയും...

Read More >>
#Kanakalatha | പ്രിയ സഹോദരിക്ക് വേദനയോടെ ആദരാഞ്ജലികൾ; കനകലതയെ അനുസ്മരിച്ച് മോഹന്‍ലാല്‍

May 7, 2024 11:52 AM

#Kanakalatha | പ്രിയ സഹോദരിക്ക് വേദനയോടെ ആദരാഞ്ജലികൾ; കനകലതയെ അനുസ്മരിച്ച് മോഹന്‍ലാല്‍

കിരീടത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ ചേച്ചിയായിട്ടാണ് കനകലത...

Read More >>
#aneeshravi | കണ്ണുകൾ തുളുമ്പുന്നതുകൊണ്ടാവും, ചേച്ചിയുടെ മുഖം വ്യക്തമാകുന്നുണ്ടായിരുന്നില്ല -അനീഷ് രവി

May 7, 2024 10:39 AM

#aneeshravi | കണ്ണുകൾ തുളുമ്പുന്നതുകൊണ്ടാവും, ചേച്ചിയുടെ മുഖം വ്യക്തമാകുന്നുണ്ടായിരുന്നില്ല -അനീഷ് രവി

കനകലതയുടെ സഹോദരി വിജയകുമാരിയും സഹോദരന്റെ മകനും കുടുംബവും നടിയെ പൊന്നുപോലെയാണ്...

Read More >>
Top Stories