---
title: "മഹാപ്രതിഭയ്ക്ക് വിട"
english_title: "the great action nedumudi venu passed away "
publisher: "moviemax.in"
canonical_url: "https://moviemax.in/news/4570/the-great-action-nedumudi-venu-passed-away"
published_at: "2021-10-11T13:52:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6163f470b3661_nedumudivenu.jpg"
keywords: []
---

# മഹാപ്രതിഭയ്ക്ക് വിട

> **Lead Summary:**  നടൻ നെടുമുടി വേണു വിട വാങ്ങി. തന്‍റേതായ അഭിനയ മികവുകൊണ്ട് മലയാള സിനിമാ ലോകത്ത് സ്ഥാനം പിടിച്ചു പറ്റിയ അതുല്യ പ്രതിഭയാണ് നെടുമുടി വേണു . തിരുവനന്തപുരം കിംസ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഉദരസംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. 73 വയസായിരുന്നു.

## Article Content

 നടൻ നെടുമുടി വേണു വിട വാങ്ങി. തന്‍റേതായ അഭിനയ മികവുകൊണ്ട് മലയാള സിനിമാ ലോകത്ത് സ്ഥാനം പിടിച്ചു പറ്റിയ അതുല്യ പ്രതിഭയാണ് നെടുമുടി വേണു . തിരുവനന്തപുരം കിംസ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഉദരസംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. 73 വയസായിരുന്നു.

മരണസമയത്ത് ഭാര്യയും മക്കളും ആശുപത്രിയിലുണ്ടായിരുന്നു. മലയാളത്തിലും തമിഴിലുമായി 500 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നിരവധി സിനിമകൾക്ക് തിരക്കഥ രചിച്ച അദ്ദേഹം ഒരു ചിത്രം സംവിധാനം ചെയ്തിട്ടുമുണ്ട്.

സിനിമയിലെ വിവിധ പ്രകടനങ്ങൾക്ക് രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകളും ആറ് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും അദ്ദേഹം നേടിയിട്ടുണ്ട് ഇന്ത്യൻ സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളിൽ ഒരാളെയാണ് നെടുമുടി വേണുവിൻ്റെ വിയോഗത്തോടെ ചലച്ചിത്ര ലോകത്തിന് നഷ്ടമാകുന്നത്.

1948 മെയ് 22-ന് കുട്ടനാട്ടിലാണ് കെ.വേണുഗോപാൽ എന്ന നെടുമുടി വേണുവിൻ്റെ ജനനം. കാവാലം നാരായണപ്പണിക്കരുടെ തണലിലാണ് നെടുമുടി എന്ന കലാകാരൻ രൂപപ്പെടട്ത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/4570/the-great-action-nedumudi-venu-passed-away)