---
title: "പാസ്റ്റർ ജോലിയുപേക്ഷിച്ച് 83 -ാമത്തെ വയസിൽ പോൺ സ്റ്റാർ, സംഭവം അതിശയം തന്നെ ..."
english_title: "Pon Star quits pastor job at 83! Pastor says this is also the way to God ..."
publisher: "moviemax.in"
canonical_url: "https://moviemax.in/news/45576/pon-star-quits-pastor-job-at-83-pastor-says-this-is-also-the-way-to-god"
published_at: "2022-05-28T13:23:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6291d53684f9b_viral.jpg"
keywords: []
---

# പാസ്റ്റർ ജോലിയുപേക്ഷിച്ച് 83 -ാമത്തെ വയസിൽ പോൺ സ്റ്റാർ, സംഭവം അതിശയം തന്നെ ...

> **Lead Summary:** പാസ്റ്ററായി സേവനമനുഷ്ഠിച്ചു കൊണ്ടിരുന്ന ഒരാൾ 83 -ാമത്തെ വയസിൽ അത് ഉപേക്ഷിക്കുകയും പോൺ സ്റ്റാറാവുകയും ചെയ്‍തു. അവിശ്വസനീയം എന്ന് തോന്നുമെങ്കിലും സം​ഗതി സത്യമാണ്. അഞ്ച് വർഷമായി അദ്ദേഹം തന്റെ ജോലി മാറിയിട്ട്.

## Article Content

പാസ്റ്ററായി സേവനമനുഷ്ഠിച്ചു കൊണ്ടിരുന്ന ഒരാൾ 83 -ാമത്തെ വയസിൽ അത് ഉപേക്ഷിക്കുകയും പോൺ സ്റ്റാറാവുകയും ചെയ്‍തു. അവിശ്വസനീയം എന്ന് തോന്നുമെങ്കിലും സം​ഗതി സത്യമാണ്. അഞ്ച് വർഷമായി അദ്ദേഹം തന്റെ ജോലി മാറിയിട്ട്.

ആളുകളെ കൂടുതൽ ദൈവത്തിലേക്കടുപ്പിക്കാൻ പോൺ സ്റ്റാർ എന്ന തന്റെ ജോലിക്ക് സാധിക്കുന്നു എന്നാണ് മുൻ പാസ്റ്ററുടെ(Retired pastor) വാദം. നോം സെൽഫ് (Norm Self) തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും പള്ളിയിലാണ് ചെലവഴിച്ചത്. ഏകദേശം 30 വർഷത്തോളം ഒരു സ്ത്രീയെ വിവാഹം കഴിച്ചു ജീവിച്ചു.

എന്നാൽ, ഒടുവിൽ താൻ സ്വവർഗ്ഗാനുരാഗിയാണെന്ന് തിരിച്ചറിയുകയായിരുന്നു. പിന്നീടും 20 വർഷങ്ങൾക്ക് ശേഷമാണ് പബ്ലിക്കായി തന്റെ ഐഡന്റിറ്റി വെളിപ്പെടുത്തുന്നതും പോൺ സിനിമകളിൽ അഭിനയിക്കുന്നതിനായി തന്റെ പാസ്റ്റർ ജോലി ഉപേക്ഷിക്കുന്നതും. യു‌എസ്‌എ -യിലെ നോർത്ത് കരോലിനയിൽ താമസിക്കുന്ന സെൽഫ്, ലൈം​ഗികതയും ആത്മീയ ജീവിതത്തിന്റെ സന്തോഷകരമായ ഭാ​ഗമാണ് എന്ന് വിശ്വസിക്കുന്ന ആളാണ്.

ചാനൽ 5 -ലെ 2019 -ലെ ഒരു ഡോക്യുമെന്ററി പ്രകാരം 2017 -ൽ അദ്ദേഹം തന്റെ സിനിമാ അരങ്ങേറ്റം നടത്തി. അത് ഏതാണ്ട് ഒരു പാർട്ടി നടത്തുന്നത് പോലെയാണ് എന്നാണ് പോൺ സിനിമകളിലെ അഭിനയ ജീവിതത്തെ കുറിച്ച് സെൽഫ് പറയുന്നത്. മാത്രവുമല്ല, സൗജന്യമായിട്ടാണ് സെൽഫ് ജോലി ചെയ്യുന്നത്.

പോൺ സിനിമകളിലെ അഭിനേതാവായിരിക്കുക എന്നത് ശരിക്കും അതിമനോഹരമായ അനുഭവമാണ് എന്ന് സെൽഫ് നേരത്തെ ഹഫിം​ഗ്‍ടൺ പോസ്റ്റിനോട് പറഞ്ഞിരുന്നു. 'ആ ദിവസങ്ങളിൽ തന്റെ ശരീരം അടുപ്പവും ആനന്ദവും ഒന്നുചേരുന്ന ദേവാലയങ്ങളായി മാറുകയായിരുന്നു' എന്നും സെൽഫ് പറയുന്നു. ആളുകൾ പോൺ എന്ന വാക്ക് തന്നെ പറയുന്ന കാലത്തോളം താൻ തന്റെ പോൺ സിനിമാഭിനയം തുടരും എന്നാണ് സെൽഫിന്റെ പക്ഷം.

ഇത്തരം എല്ലാ ആനന്ദങ്ങളും മനുഷ്യർ അനുഭവിച്ചറിയേണ്ടതുണ്ട് എന്നും സെൽഫ് പറയുന്നു. എന്നാൽ, പോൺ എന്ന വാക്കിന്റെ വലിയ ആരാധകനൊന്നുമല്ല താൻ. എന്നാൽ, ഇത്തരം വാക്കുകളിൽ വരുന്ന എല്ലാത്തിനേയും അശ്ലീലം എന്നും പറഞ്ഞ് അടിച്ചമർത്തുന്നതിനോട് താൽപര്യമില്ല. അതിനാൽ, ഒരു പോൺ സ്റ്റാർ എന്ന നിലയിൽ അതിന്റെ ഭാ​ഗമായി നിൽക്കുന്നതിൽ സന്തോഷമുണ്ട് എന്നും സെൽഫ് അഭിമുഖത്തിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/45576/pon-star-quits-pastor-job-at-83-pastor-says-this-is-also-the-way-to-god)