---
title: "ധര്‍മ്മൂസ് ഫിഷ് ഹബ്ബില്‍ നിന്ന് പഴകിയ മീന്‍ പിടിച്ച സംഭവം;  പ്രതികരണവുമായി ധര്‍മജന്‍ രംഗത്ത്   "
english_title: "Now Dharmajan has come out with a response to the incident."
publisher: "moviemax.in"
canonical_url: "https://moviemax.in/news/45568/now-dharmajan-has-come-out-with-a-response-to-the-incident"
published_at: "2022-05-28T13:00:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6291cfe2b152e_DARMAJAN.jpg"
keywords: []
---

# ധര്‍മ്മൂസ് ഫിഷ് ഹബ്ബില്‍ നിന്ന് പഴകിയ മീന്‍ പിടിച്ച സംഭവം;  പ്രതികരണവുമായി ധര്‍മജന്‍ രംഗത്ത്   

> **Lead Summary:** കോട്ടയം കഞ്ഞിക്കുഴിയിലുള്ള ധര്‍മ്മൂസ് ഫിഷ് ഹബ്ബില്‍ നിന്ന് 200 കിലോ പഴകിയ മീന്‍ പിടിച്ചെടുത്തിരുന്നു. ഭക്ഷ്യ സുരക്ഷ വകുപ്പ് സ്ഥാപനത്തിന് പിഴയടക്കാന്‍ നോട്ടീസും നല്‍കിയിട്ടുണ്ട്.

## Article Content

കോട്ടയം കഞ്ഞിക്കുഴിയിലുള്ള ധര്‍മ്മൂസ് ഫിഷ് ഹബ്ബില്‍ നിന്ന് 200 കിലോ പഴകിയ മീന്‍ പിടിച്ചെടുത്തിരുന്നു. ഭക്ഷ്യ സുരക്ഷ വകുപ്പ് സ്ഥാപനത്തിന് പിഴയടക്കാന്‍ നോട്ടീസും നല്‍കിയിട്ടുണ്ട്.

ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ധര്‍മജന്‍. കോട്ടയത്ത് പിടിച്ചെടുത്തത് ധര്‍മ്മൂസ് ഫിഷ് ഹബ്ബിന്റെ മീനല്ല എന്നാണ് ധര്‍മ്മജന്റെ പ്രതികരണം.

തങ്ങള്‍ ഫ്രഷ് ആയ മീനാണ് ഞങ്ങള്‍ ഫ്രാഞ്ചൈസികള്‍ക്ക് എത്തിച്ചുകൊടുക്കുന്നതെന്നും. ഫ്രാഞ്ചൈസിയുടെ പേര് വെച്ച് ചിലര്‍ ഞങ്ങള്‍ എത്തിക്കാത്ത മീനും വില്‍ക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ധര്‍മജന്‍ ആരോപിച്ചു.

ഒരു ചാനലുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത് ലാഭം കൂട്ടാന്‍ വേണ്ടി ചെയ്യുന്ന ഇത്തരക്കാരുടെ ഫ്രാഞ്ചൈസി തിരിച്ചെടുക്കുമെന്നും ധര്‍മജന്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/45568/now-dharmajan-has-come-out-with-a-response-to-the-incident)