---
title: "അവാർഡ് നിശ്ചയിച്ചതിൽ സർക്കാർ ഇടപ്പെട്ടുവെന്ന് ഷാഫി പറമ്പിൽ"
english_title: "Shafi Parampil said that the government was involved in deciding the award"
publisher: "moviemax.in"
canonical_url: "https://moviemax.in/news/45554/shafi-parampil-said-that-the-government-was-involved-in-deciding-the-award"
published_at: "2022-05-28T12:41:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6291cb8a5eb0d_SHAFI PARAMBIL.jpg"
keywords: []
---

# അവാർഡ് നിശ്ചയിച്ചതിൽ സർക്കാർ ഇടപ്പെട്ടുവെന്ന് ഷാഫി പറമ്പിൽ

> **Lead Summary:** 'ഹോം' വിവാദം ഏറ്റെടുത്ത് കോൺഗ്രസ്. അവാർഡ് നിശ്ചയിച്ചതിൽ സർക്കാർ ഇടപ്പെട്ടുവെന്ന് ഷാഫി പറമ്പിൽ ആരോപിച്ചു. സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ ഹോം സിനിമയെയും നടന്‍ ഇന്ദ്രൻസിനെയും തഴഞ്ഞത് മനപ്പൂർവ്വമാണ്.

## Article Content

'ഹോം' വിവാദം ഏറ്റെടുത്ത് കോൺഗ്രസ്. അവാർഡ് നിശ്ചയിച്ചതിൽ സർക്കാർ ഇടപ്പെട്ടുവെന്ന് ഷാഫി പറമ്പിൽ ആരോപിച്ചു. സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ ഹോം സിനിമയെയും നടന്‍ ഇന്ദ്രൻസിനെയും തഴഞ്ഞത് മനപ്പൂർവ്വമാണ്.

സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ ഇടപ്പെട്ടിട്ടില്ല എന്ന് പറഞ്ഞ് അഭിനയിക്കുന്ന സർക്കാരിന് ഓസ്‌കർ അവാർഡ് നൽകണമെന്നും ഷാഫി പറമ്പിൽ പരിഹസിച്ചു. കോൺഗ്രസിനെ തെറി പറയാൻ കിട്ടിയ വേദിയിൽ നന്നായിട്ട് അഭിനയിച്ചവരേ സർക്കാർ പ്രോത്സാഹിപ്പിച്ചുവെന്നും ഷാഫി കുറ്റപ്പെടുത്തി.

സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ ജൂറിക്കെതിരെ കടുത്ത വിമർശനം ഉയര്‍ന്നിരുന്നു. ഇന്ദ്രൻസിനും ഹോം എന്ന സിനിമയ്ക്കും അവാർഡുകൾ ലഭിക്കാത്തതിലുള്ള പ്രതിഷേധമാണ് നടക്കുന്നത്. ഇതിന്റെ ഭാ​ഗമായി ഇന്ദ്രൻസിന്റെ ഫേസ്ബുക്ക് പോസ്റ്റുകൾക്ക് താഴെ നിരവധിപ്പേരാണ് വിമർശനവുമായി എത്തിയിരിക്കുന്നത്.

ഇന്ദ്രന്‍സിന് പുരസ്കാരം നല്‍കാത്തതില്‍ വിമര്‍ശനവുമായി ഇന്നലെയും ഷാഫി പറമ്പില്‍ രംഗത്തെത്തിയിരുന്നു. 'ഹോം' സിനിമയിലെ ഇന്ദ്രന്‍സ് കഥാപാത്രത്തിന്റെ ചിത്രം പങ്കുവച്ച് അവാര്‍ഡ് ജേതാക്കള്‍ക്കും അഭിനന്ദനങ്ങള്‍ എന്നായിരുന്നും ഷാഫിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/45554/shafi-parampil-said-that-the-government-was-involved-in-deciding-the-award)