---
title: "പൂച്ചകള്‍ക്കും പട്ടികള്‍ക്കും കൂടെ, ഒറ്റയ്ക്ക് മരിച്ചില്ലാതാകും അവള്‍, കമന്റിന് ചുട്ട മറുപടിയുമായി താരം "
english_title: "Right now, Samantha's response to someone who tried to insult her on social media is getting applause."
publisher: "moviemax.in"
canonical_url: "https://moviemax.in/news/45549/right-now-samanthas-response-to-someone-who-tried-to-insult-her-on-social-media-is-getting-applause"
published_at: "2022-05-28T12:16:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6291c5fd6811c_SAMANTHA.jpg"
keywords: []
---

# പൂച്ചകള്‍ക്കും പട്ടികള്‍ക്കും കൂടെ, ഒറ്റയ്ക്ക് മരിച്ചില്ലാതാകും അവള്‍, കമന്റിന് ചുട്ട മറുപടിയുമായി താരം 

> **Lead Summary:** സോഷ്യല്‍ മീഡിയയില്‍ സജീവമായി നില്‍ക്കുന്ന തെന്നിന്ത്യന്‍ താരമാണ് സമാന്ത. തനിക്കെതിരെ വരുന്ന സൈബര്‍ ആക്രമണങ്ങളും അധിക്ഷേപങ്ങളും എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ച് അവര്‍ക്ക് നല്ല ബോധ്യമുണ്ട്.

## Article Content

സോഷ്യല്‍ മീഡിയയില്‍ സജീവമായി നില്‍ക്കുന്ന തെന്നിന്ത്യന്‍ താരമാണ് സമാന്ത. തനിക്കെതിരെ വരുന്ന സൈബര്‍ ആക്രമണങ്ങളും അധിക്ഷേപങ്ങളും എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ച് അവര്‍ക്ക് നല്ല ബോധ്യമുണ്ട്.

ഇപ്പോഴിതാ തന്നെ സോഷ്യല്‍മീഡിയയില്‍ അപമാനിക്കാന്‍ ശ്രമിച്ചൊരാള്‍ക്ക് സമാന്ത നല്‍കിയ മറുപടി കയ്യടി നേടുകയാണ്. കഴിഞ്ഞ ദിവസം താരം തന്റെ വളര്‍ത്തുമൃഗങ്ങള്‍ക്കൊപ്പമുള്ളൊരു ചിത്രം സോഷ്യല്‍ മീഡയയില്‍ പോസ്റ്റ് ചെയ്തിരുന്നു.

പതിവ് പോലെ തന്നെ സമാന്തയുടെ പോസ്റ്റിന് സ്നേഹം അറിയിച്ചു കൊണ്ട് നിരവധി പേര്‍ എത്തി. ഇതിനിടെ ഒരാള്‍ താരത്തിന്റെ വ്യക്തിജീവിതത്തെക്കുറിച്ച് വളരെ മോശമായി കമന്റ് ചെയ്യുകയായിരുന്നു.

സമാന്തയുടെ അവസാനം ഒറ്റയ്ക്കായിരിക്കും കൂട്ടിന് പട്ടികളും പൂച്ചകളും മാത്രമേയുണ്ടാവുകയുള്ളൂവെന്നുമായിരുന്നു അയാളുടെ പരിഹാസം. ഇതിന് പക്ഷെ മറുപടിയുമായി സമാന്ത എത്തുകയായിരുന്നു.

”പൂച്ചകള്‍ക്കും പട്ടികള്‍ക്കും കൂടെ, ഒറ്റയ്ക്ക് മരിച്ചില്ലാതാകും അവള്‍” എന്നായിരുന്നു അയാളുടെ കമന്റ്. എന്നാല്‍ ഇതിന് സമാന്ത നല്‍കിയ മറുപടി അങ്ങനെയെങ്കില്‍ താനത് വലിയ ഭാഗ്യമായി കരുതുമെന്നായിരുന്നു. കുറച്ചുമാസങ്ങള്‍ക്ക് മുമ്പാണ് സമാന്തയും നാഗ ചൈതന്യയും വിവാഹ മോചിതരായത്.

ഇതിന് പിന്നാലെ താരത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ സൈബര്‍ ആക്രമണങ്ങള്‍ നടന്നിരുന്നു. ഇതിനെതിരെ സമാന്ത പരസ്യമായി തന്നെ രംഗത്തെത്തുകയും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ പരാതിപ്പെടുകയും ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/45549/right-now-samanthas-response-to-someone-who-tried-to-insult-her-on-social-media-is-getting-applause)