---
title: "'ഹോം', എന്നും ഞങ്ങളുടെ ഹൃദയത്തിൽ; ഇന്ദ്രൻസിന്റെ ചിത്രം പങ്കിട്ട് രമ്യ നമ്പീശൻ"
english_title: "Now, actress Remya Nambeesan's post on Facebook about 'Home' is getting attention."
publisher: "moviemax.in"
canonical_url: "https://moviemax.in/news/45512/now-actress-remya-nambeesans-post-on-facebook-about-home-is-getting-attention"
published_at: "2022-05-28T10:05:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6291a6d6aa37d_RAMYA.jpg"
keywords: []
---

# 'ഹോം', എന്നും ഞങ്ങളുടെ ഹൃദയത്തിൽ; ഇന്ദ്രൻസിന്റെ ചിത്രം പങ്കിട്ട് രമ്യ നമ്പീശൻ

> **Lead Summary:** **സം**സ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചതിന് പിന്നാലെ പല കോണുകളിൽ നിന്നും വിമർശനങ്ങൾ ഉയരുകയാണ്. ഇന്ദ്രൻസിനും താരത്തിന്റെ ഹോം എന്ന ചിത്രത്തിനും പുരസ്കാരം ലഭിക്കാത്തതിൽ പരോക്ഷ പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്.

## Article Content

**സം**സ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചതിന് പിന്നാലെ പല കോണുകളിൽ നിന്നും വിമർശനങ്ങൾ ഉയരുകയാണ്. ഇന്ദ്രൻസിനും താരത്തിന്റെ ഹോം എന്ന ചിത്രത്തിനും പുരസ്കാരം ലഭിക്കാത്തതിൽ പരോക്ഷ പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്.

പലരും ഹോമിലെ ഇന്ദ്രൻസിന്റെ കഥാപാത്രത്തിന്റെ ഫോട്ടോകൾ പങ്കുവെച്ചു കൊണ്ടാണ് രം​ഗത്തെത്തിയിരിക്കുന്നത്. ഇപ്പോഴിതാ നടി രമ്യ നമ്പീശൻ ഫേസ്ബുക്കിൽ ഹോമിനെ കുറിച്ചിട്ട പോസ്റ്റാണ് ശ്രദ്ധനേടുന്നത്.

ഹോമിലെ ഇന്ദ്രൻസിന്റെ ചിത്രം പങ്കുവെച്ചാണ് രമ്യ രം​ഗത്തെത്തിയത്. ഹോം, എന്നും ഞങ്ങളുടെ ഹൃദയത്തിൽ എന്ന തലക്കെട്ടോടുകൂടിയാണ് രമ്യ നമ്പീശൻ പോസ്റ്റ് ഇട്ടിരിക്കുന്നത്. പിന്നാലെ നിരവധി പേരാണ് താരത്തെ അനുകൂലിച്ച് കൊണ്ട് രം​ഗത്തെത്തിയിരിക്കുന്നത്

### Related Links & Sources
- [Original Story Source](https://moviemax.in/news/45512/now-actress-remya-nambeesans-post-on-facebook-about-home-is-getting-attention)