---
title: "ലേഡി സൂപ്പര്‍സ്റ്റാറിനെക്കുറിച്ച് അധികമാര്‍ക്കും അറിയാത്ത കാര്യം! വിപിന്‍ മോഹന്‍റെ വാക്കുകള്‍ ശ്രദ്ധേയമാകുന്നു "
english_title: "What most people don't know about Lady Superstar! Vipin Mohan's words are remarkable"
publisher: "moviemax.in"
canonical_url: "https://moviemax.in/news/4550/what-most-people-dont-know-about-lady-superstar-vipin-mohans-words-are-remarkable"
published_at: "2021-10-11T12:37:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6163e3c9cf4b3_manju.jpg"
keywords: []
---

# ലേഡി സൂപ്പര്‍സ്റ്റാറിനെക്കുറിച്ച് അധികമാര്‍ക്കും അറിയാത്ത കാര്യം! വിപിന്‍ മോഹന്‍റെ വാക്കുകള്‍ ശ്രദ്ധേയമാകുന്നു 

> **Lead Summary:** ചെറുപ്രായത്തില്‍ തന്നെ സിനിമയിലെത്തിയ മഞ്ജു ചുരുങ്ങിയ സമയം കൊണ്ട് തന്നെ പ്രിയനായികയായി മാറുകയായിരുന്നു. മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട താരംകൂടിയാണ് മഞ്ജു വാര്യര്‍ . വിവാഹ ശേഷം അഭിനയ ലോകത്ത് നിന്ന് വിട്ടു നിന്നെങ്കിലും ശക്തമായി തിരിച്ചു വന്നിരിക്കുകയാണ് താരം . താരത്തിന്റെ തരിച്ചുവരവ് മലയാള സിനിമയും ആരാധകരും ഏറെ ആകാംഷയോടെയാണ് നോക്കികാണുന്നത്. അഭിനയിച്ച കഥാപാത്രങ്ങള്‍ ഒക്കെയും പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടാന്‍ സാധിച്ചു . 

## Article Content

ചെറുപ്രായത്തില്‍ തന്നെ സിനിമയിലെത്തിയ മഞ്ജു ചുരുങ്ങിയ സമയം കൊണ്ട് തന്നെ പ്രിയനായികയായി മാറുകയായിരുന്നു. മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട താരംകൂടിയാണ് മഞ്ജു വാര്യര്‍ . വിവാഹ ശേഷം അഭിനയ ലോകത്ത് നിന്ന് വിട്ടു നിന്നെങ്കിലും ശക്തമായി തിരിച്ചു വന്നിരിക്കുകയാണ് താരം . താരത്തിന്റെ തരിച്ചുവരവ് മലയാള സിനിമയും ആരാധകരും ഏറെ ആകാംഷയോടെയാണ് നോക്കികാണുന്നത്. അഭിനയിച്ച കഥാപാത്രങ്ങള്‍ ഒക്കെയും പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടാന്‍ സാധിച്ചു . 

ചെറുപ്പത്തില്‍ കുസൃതിക്കാരിയായിരുന്നു മഞ്ജു വാര്യര്‍. അന്ന് കാണിച്ചിരുന്ന വികൃതികളെക്കുറിച്ച് താരം തന്നെ തുറന്നുപറഞ്ഞിരുന്നു. മഞ്ജു വാര്യരെക്കുറിച്ച് മുന്‍പൊരു അഭിമുഖത്തിനിടെ വിപിന്‍ മോഹന്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ്. ഏതെങ്കിലും ഒരു കാര്യം ചെയ്യരുതെന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ അത് തന്നെ ചെയ്ത് കാണിക്കുന്ന പ്രകൃതമായിരുന്നു അന്നത്തേത്. വികൃതിക്കാരിയായ മഞ്ജുവിന് പരിക്കേല്‍ക്കാറുമുണ്ടായിരുന്നു. കറങ്ങിക്കൊണ്ടിരിക്കുന്ന ഫാനിലേക്ക് ചൂണ്ടുവിരല്‍ ഇട്ടതോടെ സാരമായ പരിക്കേറ്റിരുന്നു.

അനുസരണയുള്ള കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കാറുള്ളതെങ്കിലും ജീവിതത്തില്‍ അത്യാവശ്യം വികൃതിയൊക്കെ തനിക്കുണ്ടായിരുന്നുവെന്ന് താരം തന്നെ സമ്മതിച്ചിരുന്നു. തന്റെ കഥാപാത്രം ഗംഭീരമായിട്ടുണ്ടെങ്കില്‍ അത് സംവിധായകന്റെ ക്രഡിറ്റായാണ് മഞ്ജു വിശേഷിപ്പിക്കാറുള്ളത്. സംവിധായകന്‍ കാണിച്ച് തന്നത് താന്‍ ചെയ്തുവെന്നാണ് താരം പറയാറുള്ളത്. അനായാസേനയുള്ള അഭിനയത്തിന് പിന്നില്‍ പ്രത്യേക സീക്രട്ടൊന്നുമില്ല. സംവിധായകന്റെ അഭിനേതാവാണ് താനെന്നം, അവര്‍ പറയുന്നത് ചെയ്തുകൊടുക്കുകയെന്ന കാര്യം ആത്മാര്‍ത്ഥമായി ചെയ്യും. അതാണ് തന്റെ ജോലിയെന്നായിരുന്നു മുന്‍പൊരു അഭിമുഖത്തിനിടയില്‍ മഞ്ജു പറഞ്ഞത്. 

തന്നെത്തേടിയെത്തുന്ന കഥാപാത്രങ്ങള്‍ ചെയ്യാന്‍ പറ്റുന്നതാണെങ്കില്‍ സ്വീകരിക്കും. ഇല്ലെങ്കില്‍ മിണ്ടാതിരിക്കും, നഷ്ടമായതിനെക്കുറിച്ച് സങ്കടപ്പെടാറില്ല. വിജയങ്ങളില്‍ അധികം സന്തോഷിക്കുകയോ പരാജയങ്ങളില്‍ വേദനിക്കുകയോ ചെയ്യാറില്ല. എല്ലാത്തിനേയും തുല്യമായാണ് കാണുന്നതെന്നും താരം മുന്‍പ് വ്യക്തമാക്കിയിരുന്നു. മലയാളക്കര ആഘോഷമാക്കിയ തിരിച്ചുവരവായിരുന്നു മഞ്ജു വാര്യരുടേത്. ഹൗ ഓള്‍ഡ് ആര്‍യൂ എന്ന ചിത്രത്തിലൂടെയായിരുന്നു താരം തിരിച്ചെത്തിയത്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രത്തില്‍ നിരുപമ രാജീവ് എന്ന കഥാപാത്രമായാണ് മഞ്ജു എത്തിയത്. ഗംഭീര പെര്‍ഫോമന്‍സായിരുന്നു ചിത്രത്തിലേത്. ഇതിന് ശേഷമായി വൈവിധ്യമാര്‍ന്ന നിരവധി കഥാപാത്രങ്ങളാണ് മഞ്ജുവിനെ തേടിയെത്തിയത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/4550/what-most-people-dont-know-about-lady-superstar-vipin-mohans-words-are-remarkable)