---
title: "അമൃത- ഗോപി സുന്ദര്‍ വിഷയത്തില്‍ മുൻ ഭർത്താവ് ബാലയുടെ പ്രതികരണം വൈറൽ "
english_title: "Ex-husband Bala's reaction on Amrita-Gopi Sunder issue goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/45457/ex-husband-balas-reaction-on-amrita-gopi-sunder-issue-goes-viral"
published_at: "2022-05-27T21:42:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6290f95b5a44b_gopi sundar.jpg"
keywords: []
---

# അമൃത- ഗോപി സുന്ദര്‍ വിഷയത്തില്‍ മുൻ ഭർത്താവ് ബാലയുടെ പ്രതികരണം വൈറൽ 

> **Lead Summary:** **ക**ഴിഞ്ഞ ദിവസം നടന്‍ ബാലയുടെ മുന്‍ ഭാര്യയും നടിയുമായ അമൃതാ സുരേഷ് സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായുള്ള ഒരു സെല്‍ഫി പങ്കുവച്ചിരുന്നു. 'പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച്‌ അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്..' എന്ന അടിക്കുറിപ്പുമായാണ് താരം ഈ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്.

## Article Content

**ക**ഴിഞ്ഞ ദിവസം നടന്‍ ബാലയുടെ മുന്‍ ഭാര്യയും നടിയുമായ അമൃതാ സുരേഷ് സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായുള്ള ഒരു സെല്‍ഫി പങ്കുവച്ചിരുന്നു. 'പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച്‌ അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്..' എന്ന അടിക്കുറിപ്പുമായാണ് താരം ഈ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്.

ഇതിന് പിന്നാലെ ഗോപി സുന്ദറും ഇതേ ചിത്രവും അടിക്കുറിപ്പും പങ്കുവക്കുകയായിരുന്നു. പുതിയ വഴികളിലേക്ക്; സന്തോഷ വാര്‍ത്ത പങ്കുവെച്ച്‌ ഗായിക അമൃത സുരേഷും ഗോപി സുന്ദറും ഇരുവരും പ്രണയത്തിലാണെന്ന് സൂചന നല്‍കുന്ന വരികള്‍ ആയതു കൊണ്ട് നിരവധി കോണുകളില്‍ നിന്നും ഇതേപ്പറ്റിയുള്ള സംസാരം ഉയര്‍ന്നു.

തുടര്‍ന്ന് ഈ വിഷയം ഒരു വലിയ ചര്‍ച്ചാ വിഷയമാക്കി സമൂഹമാധ്യമങ്ങള്‍ ഏറ്റെടുക്കല്‍കുകയായിരുന്നു.

*

ഈ സംഭവത്തിന് പിന്നാലെ അമൃതയുടെ മുന്‍ ഭര്‍ത്താവും ചലച്ചിത്ര താരവുമായ ബാലയുടെ സമാധാനവും നഷ്ട്ടപെട്ട അവസ്ഥയായിരുന്നു. നിരവധിപേരാണ് വിഷയത്തില്‍ നടന്‍ ബാലയുടെ അഭിപ്രായം ചോദിച്ച്‌ ഇന്‍സ്റ്റാഗ്രാം പേജില്‍ കമന്റുകള്‍ ഇട്ടത്.

ഒടുവില്‍ ഇതിനെല്ലാമുള്ള പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് താരം.

'ഒരു ചെറിയ കാര്യം പറയാനുണ്ട്. അവനവന്‍ ചെയ്യുന്ന തെറ്റിന് ശിക്ഷ കിട്ടും. നല്ലത് ചെയ്താല്‍ നല്ലത് നടക്കും. ചീത്ത ചെയ്താല്‍ ചീത്തയേ കിട്ടുള്ളൂ. ഇന്ന് രാവിലെ കുറച്ച്‌ പേര്‍ വിളിക്കുന്നു. അതന്റെ ലൈഫ് അല്ല. ഇതെന്റെ വൈഫാണ്. ഞാന്‍ നന്നായി ഇപ്പോള്‍ ജീവിക്കുന്നു. അവര്‍ അങ്ങനെ പോവുകയാണെങ്കില്‍ അങ്ങനെ പോകട്ടെ. എനിക്ക് അഭിപ്രായമില്ല. അവരും നന്നായി ഇരിക്കട്ടെ. ഞാന്‍ പ്രാര്‍ഥിക്കാം.' *ബാല പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/45457/ex-husband-balas-reaction-on-amrita-gopi-sunder-issue-goes-viral)