---
title: "മുട്ട മോഷ്ടിക്കാനെത്തിയ പെണ്‍കുട്ടിയ്ക്ക് കിട്ടിയത് മുട്ടന്‍ പണി - വീഡിയോ കാണാം "
english_title: "The girl who came to steal the eggs got the egg work - watch the video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/45450/the-girl-who-came-to-steal-the-eggs-got-the-egg-work-watch-the-video"
published_at: "2022-05-27T21:09:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6290f26070cf5_Untitled-1.jpg"
keywords: []
---

# മുട്ട മോഷ്ടിക്കാനെത്തിയ പെണ്‍കുട്ടിയ്ക്ക് കിട്ടിയത് മുട്ടന്‍ പണി - വീഡിയോ കാണാം 

> **Lead Summary:** **ചി**ല മൃഗങ്ങളോടും പക്ഷികളോടും നമ്മള്‍ സ്‌നേഹത്തോടെയാണ് പെരുമാറുന്നതെങ്കില്‍ അവയും അതുപോലെ നമ്മോട് പെരുമാറും. എങ്കിലും നമ്മള്‍ അവയെ മനഃപൂര്‍വ്വം ഉപദ്രവിച്ചാല്‍ അവയും വെറുതെ ഇരിക്കില്ല. അതിനുള്ള ഉത്തമ ഉദാഹരണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഈ വീഡിയോ.

## Article Content

**ചി**ല മൃഗങ്ങളോടും പക്ഷികളോടും നമ്മള്‍ സ്‌നേഹത്തോടെയാണ് പെരുമാറുന്നതെങ്കില്‍ അവയും അതുപോലെ നമ്മോട് പെരുമാറും. എങ്കിലും നമ്മള്‍ അവയെ മനഃപൂര്‍വ്വം ഉപദ്രവിച്ചാല്‍ അവയും വെറുതെ ഇരിക്കില്ല. അതിനുള്ള ഉത്തമ ഉദാഹരണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഈ വീഡിയോ.

വീഡിയോയില്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയും ഒരു പെണ്‍കുട്ടി മയിലിന്റെ മുട്ട മോഷ്ടിക്കാന്‍ എന്താണ് ചെയ്യുന്നതെന്നും പിന്നെ എന്താണ് സംഭവിച്ചതെന്നും. അതായത് പെണ്‍കുട്ടി മയിലിന്റെ മുട്ടകള്‍ മോഷ്ടിക്കാനായി അതിന് കാവലിരിക്കുന്ന മയിലിനെ എടുത്ത് ഒരേറ്..

എന്നാല്‍ അടുത്ത നിമിഷം മയില്‍ ചെയ്തത് ശരിക്കും ഒന്ന് കാണേണ്ടത് തന്നെയാണ്. സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയില്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയും ഒരു മയില്‍ അതിന്റെ മുട്ടകളെ പരിപാലിക്കുന്നത് എങ്ങനെയെന്ന്. മയില്‍ മുട്ടയുടെ മീതെ പതുക്കെ ഇരിക്കുന്നത് നിങ്ങള്‍ക്ക് വീഡിയോയില്‍ കാണാന്‍ കഴിയും.

**[വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക](https://twitter.com/issawooo/status/1528939349709967360?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1528939349709967360%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fm.dailyhunt.in%2Fnews%2Findia%2Fmalayalam)
**

എന്നാല്‍ കുറച്ച്‌ നിമിഷങ്ങള്‍ക്കുള്ളില്‍ ഒരു പെണ്‍കുട്ടി അവിടെയെത്തുകയും പതുക്കെ പതുക്കെ പിന്നില്‍ നിന്നും വന്ന് മയിലിനെ എടുത്ത് ഒരൊറ്റയേറ്. എന്നിട്ട് മുട്ട മോഷ്ടിക്കാന്‍ തുടങ്ങി. എന്നാല്‍ മുട്ട വലിച്ചെറിഞ്ഞ പെണ്‍കുട്ടി ഒരിക്കലും ചിന്തിച്ചില്ല മയില്‍ തനിക്ക് നല്ലൊരു പണി തരുമെന്ന കാര്യം.

പെണ്‍കുട്ടി മയിലിന്റെ മുട്ടകള്‍ ശേഖരിക്കുന്നതിനിടയ്ക്കാണ് ദേ മയില്‍ പാഞ്ഞു വന്നത്. മയിലിന്റെ ആക്രമണം ഒന്ന് കാണേണ്ടത് തന്നെയാണ്. ശരിക്കും ഞെട്ടിപ്പോകും. വീഡിയോ ശരിക്കും വൈറലാകുകയാണ്.

വീഡിയോയില്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയും തന്റെ മുട്ടകളെ രക്ഷിക്കാന്‍ മയില്‍ പെണ്‍കുട്ടിയെ ഏതു രീതിയിലാണ് ആക്രമിക്കുന്നതെന്ന്. ശരിക്കും പറഞ്ഞാല്‍ കൊത്തി മറിച്ചിടുകയാണ്. വൈറലാകുന്ന ഈ വീഡിയോ @issawooo എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വൈറലാകുന്നത്. 17 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഈ വീഡിയോയ്ക്ക് 3.5 M വ്യൂസും 209.6 k ലൈക്കുകളും ലഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/45450/the-girl-who-came-to-steal-the-eggs-got-the-egg-work-watch-the-video)