---
title: "കല്യാണവും പ്രസവത്തിവും കഴിഞ്ഞ്  മിയ വീണ്ടും അഭിനയജീവിതത്തിലേക്ക്"
english_title: "After her marriage and childbirth, Mia returned to acting"
publisher: "moviemax.in"
canonical_url: "https://moviemax.in/news/4538/after-her-marriage-and-childbirth-mia-returned-to-acting"
published_at: "2021-10-11T11:44:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6163d6e43e49a_miya george.jpg"
keywords: []
---

# കല്യാണവും പ്രസവത്തിവും കഴിഞ്ഞ്  മിയ വീണ്ടും അഭിനയജീവിതത്തിലേക്ക്

> **Lead Summary:** ഒരു സ്മോല്‍ ഫാമിലി എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന താരമാണ് മിയ ജോർജ്ജ് . പിന്നീട് തന്‍റേതായ ഒരിടം മലയാള സിനിമയിലും പ്രേക്ഷകരുടെ ഇടയിലും നേടാന്‍ മിയക്ക്‌ സാധിച്ചു . 2020 ല്‍ ആണ് മിയയും അശ്വിന്‍ ഫിലിപ് എന്ന ബിസിനസ്സുകാരനും തമ്മിലുള്ള വിവാഹം നടന്നത്. പൂര്‍ണമായും വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ച് നടത്തിയ വിവാഹമായിരുന്നു . 2021 ജൂലൈ മാസത്തോടെ മിയ ഒരു അമ്മയും ആയി. മകന്‍ ലൂക്ക ജനിച്ച സന്തോഷവും മിയ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.

## Article Content

ഒരു സ്മോല്‍ ഫാമിലി എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന താരമാണ് മിയ ജോർജ്ജ് . പിന്നീട് തന്‍റേതായ ഒരിടം മലയാള സിനിമയിലും പ്രേക്ഷകരുടെ ഇടയിലും നേടാന്‍ മിയക്ക്‌ സാധിച്ചു . 2020 ല്‍ ആണ് മിയയും അശ്വിന്‍ ഫിലിപ് എന്ന ബിസിനസ്സുകാരനും തമ്മിലുള്ള വിവാഹം നടന്നത്. പൂര്‍ണമായും വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ച് നടത്തിയ വിവാഹമായിരുന്നു . 2021 ജൂലൈ മാസത്തോടെ മിയ ഒരു അമ്മയും ആയി. മകന്‍ ലൂക്ക ജനിച്ച സന്തോഷവും മിയ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.

തന്റെ വിശേഷങ്ങളൊക്കെ ഇടക്കിടെ മിയ സോഷ്യല്‍ മീഡിയകളില്‍ പങ്കുവെക്കാറുണ്ട് . മിയയുടെ പോസ്റ്റുകള്‍ വൈറലാവുകയും ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്യാറുണ്ട് . പ്രസവം കഴിഞ്ഞ് ഉടന്‍ ശരീര സൗന്ദര്യം വീണ്ടെടുത്ത് സിനിമയിലേക്ക് തിരിച്ചെത്തുന്ന നായികമാരെ കുറിച്ച് പറയുമ്പോള്‍ ബോളിവുഡ് സിനിമാ ലോകത്തിന് അത്ര വലിയ അതിശയം ഒന്നും തോന്നാന്‍ വഴിയില്ല. കരീന കപൂര്‍ ഖാനും, അനുഷ്‌ക ശര്‍മയും, ഐശ്വര്യ റായിയും തുടങ്ങി ബോളിവുഡ് താര സുന്ദരികളെല്ലാം കുഞ്ഞിന് ജന്മം നല്‍കി അധികം താമസിയാതെ തന്നെ ശരീര സൗന്ദര്യം വീണ്ടെടുത്ത് സിനിമയിലേക്ക് തിരിച്ചെത്തിയതാണ്.

എന്നാല്‍ ദക്ഷിണേന്ത്യന്‍ സിനിമയിലേക്ക് എത്തുമ്പോള്‍ വളരെ അപൂര്‍വ്വമായി മാത്രമേ അത്തരം കാഴ്ചകള്‍ കാണാന്‍ സാധിയ്ക്കൂ. വിവാഹ ശേഷം അഭിനയം തുടരുന്ന നടിമാര്‍ ഇപ്പോള്‍ സജീവമാണെങ്കിലും, പ്രസവ ശേഷം വളരെ പെട്ടന്ന് ഒന്നും അവരെ വെള്ളിത്തിരയിലേക്ക് പ്രതീക്ഷിക്കേണ്ടതില്ല. എന്നാല്‍ ഇപ്പോള്‍ ആ കാഴ്ചപ്പാടുകള്‍ എല്ലാം തിരുത്തി കുറിച്ചു കൊണ്ട് മിയ ജോര്‍ജ്ജ് സിനിമയിലേക്ക് മടങ്ങി എത്തുന്നു.വീണ്ടും ചിത്രീകരണ തിരക്കുകളിലേക്ക് മാറുന്നതിന്റെ സന്തോഷം പങ്കുവച്ച് മിയ തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ എത്തിയത്. 'ജോലി ചെയ്യുന്ന അമ്മ എന്ന പദവി ആസ്വദിയ്ക്കുന്നു' എന്ന് പറഞ്ഞു കൊണ്ട് മിയ ഒരു വീഡിയോ പങ്കുവയ്ക്കുകയായിരുന്നു.

ഷൂട്ടിന് വേണ്ടി പുറപ്പെടുന്ന വീഡിയോ ആണ് പങ്കുവച്ചിരിയ്ക്കുന്നത്. വര്‍ക്കിങ് വുമണ്‍, ബാക്ക് ടു വര്‍ക്ക്, ഷൂട്ട് മൂഡ് ഓണ്‍ എന്നിങ്ങനെയാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റിന് മിയ നല്‍കിയിരിയ്ക്കുന്ന ഹാഷ് ടാഗുകള്‍. നടി ശിവദ ഉള്‍പ്പടെയുള്ളവര്‍ വീഡിയോയ്ക്ക് കമന്റ് എഴുതിയിട്ടുണ്ട്. സൂപ്പര്‍ അമ്മ എന്നാണ് ശിവദയുടെ കമന്റ്. മിയയെ പോലെ തന്നെ സിനിമയില്‍ എത്തിയ ശേഷം വിവാഹിതയാവുകയും, കുഞ്ഞിന് ജന്മം നല്‍കിയ ശേഷം ശരീര സൗന്ദര്യം വീണ്ടെടുത്ത് ശക്തമായി നായികാ നിരയിലേക്ക് തിരിച്ചെത്തുകയും ചെയ്ത നടിയാണ് ശിവദ.

[https://www.instagram.com/reel/CU17HPWhnDc/?utm_source=ig_embed&ig_rid=805dfff1-439e-4859-ae14-dc1d37a17d30](https://www.instagram.com/reel/CU17HPWhnDc/?utm_source=ig_embed&ig_rid=805dfff1-439e-4859-ae14-dc1d37a17d30)

അതിനിടയില്‍ കഴിഞ്ഞ മാസം മിയയ്ക്ക് അച്ഛനെ നഷ്ടപ്പെട്ടു. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും മറക്കാന്‍ കഴിയാത്തതുമായ അനുഭവങ്ങള്‍ക്ക് ശേഷം ഒന്നര വര്‍ഷത്തെ ഇടവേള കഴിഞ്ഞ് മിയ വീണ്ടും അഭിനയ ലോകത്തേക്ക് തിരിച്ചെത്തുകയാണ്. കോബ്ര എന്ന തമിഴ് സിനിമയാണ് മിയയുടെ അടുത്ത റിലീസ്. വിക്രം നായകനാകുന്ന സിനിമയുടെ ഷൂട്ടിങ് മിയ പൂര്‍ത്തിയാക്കിയതാണ്. ഇന്‍ട്ര് നേട്ര് നാളൈ 2 എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആണ് നിലവില്‍ നടന്നുകൊണ്ടിരിയ്ക്കുന്നത്. സിഐഡി ഷീല എന്ന മലയാള ചിത്രത്തിലും മിയ കരാറ് ചെയ്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/4538/after-her-marriage-and-childbirth-mia-returned-to-acting)