---
title: "ഗോപിയേട്ടന്‍ വന്നോ; കമന്റിന് മറുപടി നൽകി അഭയ ഹിരണ്‍മയി"
english_title: "Abhaya Hiranmayi's response to a comment goes viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/45319/abhaya-hiranmayis-response-to-a-comment-goes-viral"
published_at: "2022-05-27T12:02:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629070e30902b_ABHAYA HIRANMANI.jpg"
keywords: []
---

# ഗോപിയേട്ടന്‍ വന്നോ; കമന്റിന് മറുപടി നൽകി അഭയ ഹിരണ്‍മയി

> **Lead Summary:** കഴിഞ്ഞ ദിവസം ആയിരുന്നു ഗായിക അഭയ ഹിരണ്‍മയി തന്റെ പിറന്നാള്‍ ആഘോഷത്തിന്റെ ഫോട്ടോയും വീഡിയോയും സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു അഭയയുടെ പിറന്നാള്‍ ആഘോഷം.

## Article Content

കഴിഞ്ഞ ദിവസം ആയിരുന്നു ഗായിക അഭയ ഹിരണ്‍മയി തന്റെ പിറന്നാള്‍ ആഘോഷത്തിന്റെ ഫോട്ടോയും വീഡിയോയും സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു അഭയയുടെ പിറന്നാള്‍ ആഘോഷം.

ഇതിന് താരം കൊടുത്ത ക്യാപ്ഷന്‍ ഇങ്ങനെ, താന്‍ വളരെ സമാധാനപൂര്‍ണമായ ജീവിതം നയിക്കുകയാണെന്നും ലോകം തനിക്കു നല്‍കുന്ന സ്‌നേഹത്തിനു മുന്നില്‍ വിനയാന്വിതയായി നില്‍ക്കുകയാണെന്നും അഭയ കുറിച്ചു.

‘എന്തൊരു സംഭവബഹുലമായ വര്‍ഷം! ഇത് എനിക്ക് ഒരു റോളര്‍ കോസ്റ്റര്‍ റൈഡ് ആയിരുന്നു. പക്ഷേ ഇപ്പോള്‍ ഞാന്‍ സ്വസ്ഥതയിലും സമാധാനത്തിലുമാണ് കഴിയുന്നത്. എന്നെ മറ്റൊരു തലത്തിലേയ്‌ക്കെത്തിക്കുന്ന പ്രകൃതിയുടെ പുതിയ പാത ഞാന്‍ ഒരുപാട് ആസ്വദിക്കുന്നു.

ഈ പ്രക്രിയയെ ഞാന്‍ ഒരുപാട് സ്‌നേഹിക്കുന്നുണ്ട്. ലോകത്തില്‍ നിന്ന് എനിക്ക് ഇത്ര വലിയ സ്‌നേഹം ലഭിക്കുന്നുവെന്നതു വിശ്വസിക്കാനേ കഴിയുന്നില്ല. ഈ സ്‌നേഹത്തിനു മുന്നില്‍ ഞാന്‍ വിനയാന്വിതയായി നില്‍ക്കുകയാണ്. ഞാന്‍ ഒരു മികച്ച സംഗീതജ്ഞയും അതിലുപരി മികച്ച ഒരു വ്യക്തിയുമായിരിക്കുമെന്ന് നിങ്ങള്‍ക്ക് ഉറപ്പു തരുന്നു’, അഭയ ഹിരണ്‍മയി കുറിച്ചു.

നിരവധി പേരാണ് താരത്തിന് പിറന്നാള്‍ ആശംസ അറിയിച്ച് എത്തുന്നത്. എന്നാല്‍ ഇവിടെ ഒരാള്‍ക്ക് അറിയേണ്ടിയിരുന്നത് ഗോപിയേട്ടന്‍ (ഗോപി സുന്ദര്‍) വന്നോ എന്നായിരുന്നു. ഇതിന് ‘വന്നിരുന്നല്ലോ, സാറിനെ അറിയിക്കാന്‍ പറ്റിയില്ല എന്ന കലക്കന്‍ മറുപടിയാണ് അഭയ കൊടുത്തത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/45319/abhaya-hiranmayis-response-to-a-comment-goes-viral)