---
title: "ഉണ്ണി മുകുന്ദനോട് മിണ്ടാറില്ലായിരുന്നു; കാരണം പങ്കുവെച്ച് രാഹുല്‍ മാധവ്"
english_title: "Now an interview with Rahul Madhav is going viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/45311/now-an-interview-with-rahul-madhav-is-going-viral"
published_at: "2022-05-27T11:32:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62906a085f523_UNNI.jpg"
keywords: []
---

# ഉണ്ണി മുകുന്ദനോട് മിണ്ടാറില്ലായിരുന്നു; കാരണം പങ്കുവെച്ച് രാഹുല്‍ മാധവ്

> **Lead Summary:** ആദ്യ ചിത്രത്തില്‍ വെച്ച് ഉണ്ണി മുകുന്ദനുമായുണ്ടായ പിണക്കം നീണ്ടുനിന്നത് പത്ത് വര്‍ഷമാണെന്ന് നടന്‍ രാഹുല്‍ മാധവ്. 2011 ല്‍ റിലീസ് ചെയ്ത ബാങ്കോക്ക് സമ്മര്‍ എന്ന സിനിമയില്‍ സഹോദരന്മാരായി അഭിനയിച്ച ഇരുവരും തമ്മില്‍ പിണക്കമായി.

## Article Content

ആദ്യ ചിത്രത്തില്‍ വെച്ച് ഉണ്ണി മുകുന്ദനുമായുണ്ടായ പിണക്കം നീണ്ടുനിന്നത് പത്ത് വര്‍ഷമാണെന്ന് നടന്‍ രാഹുല്‍ മാധവ്. 2011 ല്‍ റിലീസ് ചെയ്ത ബാങ്കോക്ക് സമ്മര്‍ എന്ന സിനിമയില്‍ സഹോദരന്മാരായി അഭിനയിച്ച ഇരുവരും തമ്മില്‍ പിണക്കമായി.

ഒടുവില്‍ മോഹന്‍ലാല്‍ ജീത്തു ജോസഫ് ചിത്രം ട്വല്‍ത്ത് മാനിന്റെ സെറ്റില്‍ വെച്ചാണ് ആ പ്രശ്‌നം പരിഹരിക്കപ്പെടുന്നത്. ഇപ്പോഴിതാ തങ്ങള്‍ തമ്മിലുണ്ടായ പ്രശ്‌നത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ഒരു അഭിമുഖത്തില്‍ രാഹുല്‍ മാധവ്.

അത്രയും നിസ്സാരമായ ഒരു പ്രശ്നത്തിനാണ് ഞങ്ങള്‍ പിണങ്ങിയത്. അത് എന്താണെന്ന് പോലും പറയാന്‍ മാത്രം ഇല്ല എന്ന് രാഹുല്‍ പറയുന്നു. സത്യത്തില്‍ ആ കാരണം ഓര്‍ക്കുമ്പോള്‍ ചിരിയാണ് വരുന്നത്. മറ്റൊരാള്‍ കേട്ടാല്‍ കളിയാക്കും. അതുകൊണ്ട് പുറത്ത് പറയുന്നില്ല.

എന്നാല്‍ ഇപ്പോള്‍ അതിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ തനിക്ക് തോന്നുന്നത് മുമ്പ് തന്നെ ആ പിണക്കം സംസാരിച്ച് പരിഹരിക്കേണ്ടിയിരുന്നുവെന്നാണെന്നും രാഹുല്‍ വ്യക്തമാക്കി. ട്വല്‍ത്ത് മാനിന് ശേഷം റഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തിലും ഞാനും ഉണ്ണിയും ഒന്നിച്ച് അഭിനയിക്കുന്നുണ്ട്.

അനൂപ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോള്‍ ഞങ്ങള്‍ വലിയ കമ്പനിയാണ്. ഉണ്ണി വണ്ടര്‍ഫുള്‍ പേഴ്സണാണ്. റഫീക്കിന്റെ സന്തോഷം എന്ന സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്- രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/45311/now-an-interview-with-rahul-madhav-is-going-viral)