---
title: "അമൃത സുരേഷിനൊപ്പം ഗോപി സുന്ദര്‍; ഇരുവര്‍ക്കുമെതിരെ സൈബര്‍ അറ്റാക്ക്"
english_title: "Gopi Sunder with Amrita Suresh; Cyber ​​attack on both"
publisher: "moviemax.in"
canonical_url: "https://moviemax.in/news/45305/gopi-sunder-with-amrita-suresh-cyber-attack-on-both"
published_at: "2022-05-27T11:12:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6290650aefe37_AMRITHA.jpg"
keywords: []
---

# അമൃത സുരേഷിനൊപ്പം ഗോപി സുന്ദര്‍; ഇരുവര്‍ക്കുമെതിരെ സൈബര്‍ അറ്റാക്ക്

> **Lead Summary:** ഗായിക അമൃത സുരേഷും സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഒരുമിച്ചുള്ള പുതിയ ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ അതിന് പിന്നാലെ ഇരുവര്‍ക്കുമെതിരെ സൈബര്‍ ആക്രമണം കടുക്കുകയാണ്.

## Article Content

ഗായിക അമൃത സുരേഷും സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഒരുമിച്ചുള്ള പുതിയ ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ അതിന് പിന്നാലെ ഇരുവര്‍ക്കുമെതിരെ സൈബര്‍ ആക്രമണം കടുക്കുകയാണ്.

ഈ ചിത്രത്തിന് നേരെയാണ് കമന്റുകള്‍ എത്തുന്നത്. ‘പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്’എന്ന ഒരേ കുറിപ്പോടെയാണ് അമൃത സുരേഷ് ഫേസ്ബുക്കിലും ഗോപി സുന്ദര്‍ ഇന്‍സ്റ്റാഗ്രാമിലും ചിത്രം പങ്കുവച്ചത്.

ഇതില്‍ ഏറ്റവും കൂടുതല്‍ സൈബര്‍ അറ്റാക്ക് നേരിടുന്നത് അമൃത സുരേഷിന്റെ ഫെയ്‌സ്ബുക് പോസ്റ്റിന് നേരെയാണ്. ‘കാലവും, കാറ്റും എന്നും ഉണ്ടാകും അപ്പോളും പുതിയ വഴികളെ തേടാതിരുന്നാല്‍ നിങ്ങള്‍ക്കു നല്ലത്’, ‘ഏതു വഴി പോയാലും അവസാനം പെരുവഴി അവാതിരുന്നാല്‍ മതി’, ‘ഏതായാലും കോപ്രായങ്ങള്‍ക്ക് ഒരു നിയന്ത്രണം ഉണ്ടാവുമല്ലൊ’,’ഇതും ഗോപി’ എന്നിങ്ങനെ വളരെ മോശം കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്.

ഇരുവരുടെയും പുതിയ പ്രോജക്ടിന്റെ ഭാഗമായി എടുത്ത ചിത്രങ്ങളാകും എന്നും പ്രതികരണങ്ങള്‍ എത്തുന്നു. എന്നാല്‍ ഗോപീസുന്ദറിന്റെ അഭയ ഹിരണ്‍മയിയുമായുള്ള ചിത്രങ്ങള്‍ തന്റെ സോഷ്യല്‍ മീഡിയയില്‍ നിന്ന് അപ്രത്യക്ഷമായതും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/45305/gopi-sunder-with-amrita-suresh-cyber-attack-on-both)