---
title: "മമ്മൂട്ടി വളരെ സക്‌സസ്ഫുള്‍ ആയ ഒരു ആക്ടര്‍ ആണ്;  മോഹന്‍ലാല്‍ പറയുന്നു "
english_title: "Mammootty is a very successful actor; Says Mohanlal"
publisher: "moviemax.in"
canonical_url: "https://moviemax.in/news/45295/mammootty-is-a-very-successful-actor-says-mohanlal"
published_at: "2022-05-27T10:50:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62906034c8083_MOHANLAL.jpg"
keywords: []
---

# മമ്മൂട്ടി വളരെ സക്‌സസ്ഫുള്‍ ആയ ഒരു ആക്ടര്‍ ആണ്;  മോഹന്‍ലാല്‍ പറയുന്നു 

> **Lead Summary:** മലയാള സിനിമയിൽ മാറ്റിനിർത്താൻ കഴിയാത്ത രണ്ട് നടന്മാരാണ് മോഹന്‍ലാലും മമ്മൂട്ടിയും . ഇരുവരും ഓരോ മലയാളി പ്രേക്ഷകർക്കും അത്രയേറെ പ്രിയപ്പെട്ടവരാണ് . എന്നും മനസ്സിൽ സൂക്ഷിക്കാൻ ഒരുപാട് നല്ല നല്ല കഥാപാത്രങ്ങളെ സമ്മാനിച്ചവരാണ്‌ .

## Article Content

മലയാള സിനിമയിൽ മാറ്റിനിർത്താൻ കഴിയാത്ത രണ്ട് നടന്മാരാണ് മോഹന്‍ലാലും മമ്മൂട്ടിയും . ഇരുവരും ഓരോ മലയാളി പ്രേക്ഷകർക്കും അത്രയേറെ പ്രിയപ്പെട്ടവരാണ് . എന്നും മനസ്സിൽ സൂക്ഷിക്കാൻ ഒരുപാട് നല്ല നല്ല കഥാപാത്രങ്ങളെ സമ്മാനിച്ചവരാണ്‌ .

മോഹന്‍ലാലും മമ്മൂട്ടിയും മലയാള സിനിമയുടെ സൂപ്പര്‍സ്റ്റാറുകള്‍ മാത്രമല്ല വ്യക്തിജീവിതത്തില്‍ പരസ്പരം നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നവരുമാണ്. എന്നാല്‍ ഇരുവര്‍ക്കുമിടയില്‍ ഒരു മത്സരം നിലനില്‍ക്കുന്നുണ്ടെന്ന തരത്തില്‍ തുടക്കകാലം മുതലേ ഗോസിപ്പുകള്‍ സജീവമായിരുന്നു.

ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു ചോദ്യത്തിന് മോഹന്‍ലാല്‍ നല്‍കിയ മറുപടിയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ഒരു അഭിമുഖത്തിലാണ് താരം ഇതേപ്പറ്റി വ്യക്തമാക്കിയത്.

അഭിമുഖത്തില്‍ ഒരു ആരാധകന്‍ മോഹന്‍ലാലിന് മമ്മൂട്ടിയോട് എപ്പോഴെങ്കിലും ആരാധനയോ അസൂയയോ തോന്നിയിട്ടുണ്ടോ എന്ന് ചോദിച്ചു. ഇതിന് വളരെ രസകരമായ രീതിയിലാണ് അദ്ദേഹം മറുപടി നല്‍കിയത്.

മമ്മൂട്ടി വളരെ സക്‌സസ്ഫുള്‍ ആയ ഒരു ആക്ടര്‍ ആണ്. ഞാനും അദ്ദേഹവുമായി ഏതാണ്ട് അന്‍പത്തി അഞ്ചോളം സിനിമകള്‍ ഒരുമിച്ച് ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ഒരുപാട് സിനിമകള്‍ കണ്ടപ്പോള്‍ ആരാധന തോന്നിയിട്ടുണ്ട്.

പിന്നെ അസൂയ തോന്നേണ്ട കാര്യമില്ല , കാരണം അദ്ദേഹത്തിന്റെ റോള്‍ എനിക്ക് കിട്ടണം അല്ലെങ്കില്‍ അദ്ദേഹം ചെയ്യുന്നത് പോലെ എനിക്ക് ചെയ്യണം എന്നൊക്കെ തോന്നുമ്പോഴാണ് അസൂയ ഉണ്ടാവുന്നത്.

മമ്മൂട്ടിയും താനും വ്യത്യസ്തമായ രണ്ട് വ്യക്തിത്വങ്ങളാണെന്നും അതിന്റേതായ വ്യത്യാസങ്ങള്‍ തങ്ങള്‍ ഇരുവരുടെയും സ്വഭാവത്തില്‍ ഉണ്ടെന്നും അത് മനസിലാക്കി ഇഷ്ടപ്പെടാന്‍ സാധിച്ചാല്‍ മാത്രമേ നല്ല ഒരു ഫ്രണ്ടായി കാണാന്‍ സാധിക്കുകയുള്ളൂവെന്നും മോഹന്‍ലാല്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/45295/mammootty-is-a-very-successful-actor-says-mohanlal)