---
title: "സിനിമ സംവിധായകന്‍ ഗീത കൃഷ്ണയുടെ  പ്രസ്താവന വന്‍ വിവാദമാകുന്നു"
english_title: "Director Geetha Krishna's statement is controversial"
publisher: "moviemax.in"
canonical_url: "https://moviemax.in/news/45284/director-geetha-krishnas-statement-is-controversial"
published_at: "2022-05-27T10:18:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6290586d35f3c_DIRECTER.jpg"
keywords: []
---

# സിനിമ സംവിധായകന്‍ ഗീത കൃഷ്ണയുടെ  പ്രസ്താവന വന്‍ വിവാദമാകുന്നു

> **Lead Summary:** തെലുങ്ക് സിനിമ സംവിധായകന്‍ ഗീത കൃഷ്ണയുടെ പ്രസ്താവന വന്‍ വിവാദമാകുന്നു. തെലുങ്ക് സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം സംവിധായകൻ, നിർമ്മാതാവ്, സംഗീതസംവിധായകൻ എന്നിങ്ങനെ വിവിധ രംഗങ്ങളില്‍ സാന്നിധ്യം അറിയിച്ചയാളാണ്.

## Article Content

തെലുങ്ക് സിനിമ സംവിധായകന്‍ ഗീത കൃഷ്ണയുടെ പ്രസ്താവന വന്‍ വിവാദമാകുന്നു. തെലുങ്ക് സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം സംവിധായകൻ, നിർമ്മാതാവ്, സംഗീതസംവിധായകൻ എന്നിങ്ങനെ വിവിധ രംഗങ്ങളില്‍ സാന്നിധ്യം അറിയിച്ചയാളാണ്.

അടുത്തിടെ ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് അഭിമുഖം നൽകിയ ഗീത കൃഷ്ണ തെലുങ്ക് സിനിമയിൽ മുൻനിരയിലെത്താൻ കിടക്ക പങ്കിടാൻ പോലും ഒരുപാട് തെലുങ്ക് നടിമാർ തയ്യാറാണെന്ന വിവാദ പരാമര്‍ശമാണ് നടത്തിയത്.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി നടിമാർ ഇങ്ങനെ കിടക്ക പങ്കിടുന്നതിനെ കുറിച്ച് സിനിമ മേഖലയില്‍ വിവാദങ്ങള്‍ ഉയരുന്നുണ്ട്. ശ്രീറെഡ്ഡിയെപ്പോലുള്ള നടിമാർ ഇതിനെതിരെ രംഗത്ത് എത്തിയത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

സിനിമയിൽ തങ്ങൾക്ക് നേരിടേണ്ടി വന്ന ലൈംഗികാതിക്രമങ്ങളെ കുറിച്ച് പല നടിമാരും പറയുന്നുണ്ട്. ഇത്തരം സംഭവങ്ങള്‍ തെലുങ്ക് സിനിമ മേഖലയില്‍ വർഷങ്ങളായി നടക്കുന്നതാണെന്നാണ് ഗീത കൃഷ്ണ പറയുന്നത്.

ഗീതാ കൃഷ്ണയുടെ പരാമര്‍ശം വിവാദമായിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ വിഷയം ചർച്ചാ വിഷയമായി മാറിയിരിക്കുകയാണ്. ചിലർ അദ്ദേഹത്തിന്റെ പ്രസംഗത്തെ എതിർത്തു. 30 വർഷത്തിലേറെയായി തെലുങ്ക് സിനിമയിൽ നിറഞ്ഞുനിൽക്കുന്ന ഒരു സംവിധായകൻ പറഞ്ഞത് സോഷ്യൽ മീഡിയയിൽ ചൂടേറിയ ചര്‍ച്ചയും വിവാദവുമായിരിക്കുകയാണ്.

1987 ല്‍ സങ്കീര്‍ത്തന എന്ന നാഗാര്‍ജ്ജുന ചിത്രം സംവിധാനം ചെയ്ത് ടോളിവുഡിലേക്ക് വന്ന സീനിയര്‍ സംവിധായകനാണ് ഗീത കൃഷ്ണ. ഈ പടത്തിന് തന്നെ മികച്ച പുതുമുഖ സംവിധായകനുള്ള സംസ്ഥാന സര്‍ക്കാറിന്‍റെ നന്ദി അവാര്‍ഡും ഇദ്ദേഹത്തിന് ലഭിച്ചു. തമിഴ്, തെലുങ്ക് സിനിമ രംഗത്ത് സജീവമായ സംവിധായകനായിരുന്നു ഇദ്ദേഹം.

### Related Links & Sources
- [Original Story Source](https://moviemax.in/news/45284/director-geetha-krishnas-statement-is-controversial)