---
title: "ഗോപി സുന്ദറും അമൃതയും ഒന്നിച്ച്;  ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു"
english_title: "Gopi Sundar and Amrita together; The photo is being discussed on social media"
publisher: "moviemax.in"
canonical_url: "https://moviemax.in/news/45262/gopi-sundar-and-amrita-together-the-photo-is-being-discussed-on-social-media"
published_at: "2022-05-27T07:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62903549cb2f4_gopisundhar.jpg"
keywords: []
---

# ഗോപി സുന്ദറും അമൃതയും ഒന്നിച്ച്;  ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു

> **Lead Summary:** സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഗായിക അമൃത സുരേഷും ഒന്നിച്ചുള്ള പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. ഇന്‍സ്റ്റാഗ്രാമിലാണ് ഗോപി സുന്ദര്‍ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

## Article Content

സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഗായിക അമൃത സുരേഷും ഒന്നിച്ചുള്ള പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. ഇന്‍സ്റ്റാഗ്രാമിലാണ് ഗോപി സുന്ദര്‍ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

> "പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്- ......" എന്നാണ് ചിത്രത്തിന് ഗോപി സുന്ദര്‍ ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്.

ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന സൂചനകളാണ് ചിത്രം നല്‍കുന്നത്. ഗോപി സുന്ദറിനും അമൃതയ്ക്കും ആശംസകള്‍ നേര്‍ന്ന് ഒട്ടേറെയാളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്.

> "നിങ്ങളെ രണ്ടുപേരെയുമോര്‍ത്ത് വളരെ സന്തോഷം! ഇത് മനോഹരവും ആഴമേറിയതും പവിത്രമായതുമായ ഒന്നിന്‍റെ തുടക്കമാകട്ടെ.

> ഈ പ്രത്യേക ദിവസം നിങ്ങള്‍ക്കൊപ്പമുണ്ടായതില്‍ വളരെ സന്തോഷം" എന്നാണ് ചിത്രത്തിന് അടിയില്‍ ബിഗ് ബോസില്‍ താരമായിരുന്നു സോഷ്യല്‍ മീഡിയ സെലബ്രൈറ്റി അപര്‍ണ മള്‍ബറി ഈ പോസ്റ്റിന് അടിയില്‍ പ്രതികരിച്ചത്. 'മൈന്‍' എന്നാണ് പോസ്റ്റിന് അടിയില്‍ അമൃതയുടെ സഹോദരി അഭിരാമി പ്രതികരിച്ചത്.

മൂന്ന് ആഴ്ച മുന്‍പ് ഗോപി സുന്ദറിന്‍റെ സ്റ്റുഡിയോയില്‍ ഗാനം റെക്കോഡ് ചെയ്യുന്ന വേളയില്‍ ഇരുവരും ചേര്‍ന്നുള്ള ഒരു ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/45262/gopi-sundar-and-amrita-together-the-photo-is-being-discussed-on-social-media)