76 -കാരിയെ പ്രൊപ്പോസ് ചെയ്‍ത് 19 -കാരൻ; സംഭവം വൈറലാകുന്നു

76 -കാരിയെ പ്രൊപ്പോസ് ചെയ്‍ത് 19 -കാരൻ; സംഭവം വൈറലാകുന്നു
May 26, 2022 04:31 PM | By Susmitha Surendran

എഴുപത്താറുകാരിയായ മുത്തശ്ശിയോട് പ്രണയാഭ്യർത്ഥന നടത്തി (proposing) പത്തൊൻപതുകാരൻ. അവന്റെ പേര് ഗ്യൂസെപ്പെ ഡി അന്ന (Giuseppe D’Anna). തന്റെ മുത്തശ്ശിയുടെ പ്രായമുള്ള കാമുകിയെ അവൻ അടുത്തിടെ പ്രൊപ്പോസ് ചെയ്തു.

ഈ സന്തോഷവാർത്ത ഇൻറർനെറ്റിൽ അവൻ പങ്കുവച്ചപ്പോൾ പക്ഷേ ആളുകൾക്ക് അത്ര സന്തോഷമൊന്നുമുണ്ടായില്ല. വലിയ രീതിയിലുള്ള വിമർശനങ്ങളാണ് അവൻ നേരിട്ടത്. സോഷ്യൽ മീഡിയയിൽ ആളുകൾ അവനെ ട്രോളി കൊല്ലുകയാണ്.

കൗമാരക്കാരൻ ചിത്രങ്ങളുടെ ഒരു വീഡിയോയാണ് ഇൻറർനെറ്റിൽ പങ്കിട്ടത്. കാമുകിയുടെ മുന്നിൽ മുട്ടുകുത്തി നിൽക്കുന്ന ചിത്രമായിരുന്നു അതിലൊന്ന്. ഹൃദയത്തിന്റെ ആകൃതിയിലുള്ള ഒരു ഡസനിലധികം ബലൂണുകൾ പിടിച്ച് തന്റെ കാമുകിയെ ആവേശത്തോടെ ചുംബിക്കുന്നതായിരുന്നു മറ്റൊന്ന്.

പക്ഷേ, ആളുകൾക്ക് ഇതെല്ലാം കണ്ട് അവനെ അഭിനന്ദിക്കാനുള്ള മാനസികാവസ്ഥയായിരുന്നില്ല ഉണ്ടായിരുന്നത്. അവർ കടുത്ത ഭാഷയിൽ തന്നെ ഇതിനെ വിമർശിച്ചു. എന്നാൽ, കാര്യമെന്തൊക്കെ പറഞ്ഞാലും, സംഭവം ഇൻറർനെറ്റിൽ വൻ ഹിറ്റായി. ചിത്രങ്ങൾ ചേർത്തുണ്ടാക്കിയ വീഡിയോ ടിക്ടോകിൽ 138,500 -ലധികം ആളുകൾ കണ്ടു. 'ലാ നോസ്ട്രാ പ്രോമെസ' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ അവൻ പങ്കിട്ടിരിക്കുന്നത്.

'നമ്മുടെ വിവാഹ വാഗ്ദാനം' എന്നാണ് അതിന്റെ അർത്ഥം. ചിത്രങ്ങളുടെ കൂട്ടത്തിൽ സെൽഫിയും ഗിസെപ്പെയുടെയും റോസാപ്പൂവ് പിടിച്ച് നിൽക്കുന്ന അവന്റെ കാമുകിയുടെയും മറ്റൊരു ഫോട്ടോയും ഉൾക്കൊള്ളുന്നു. താൻ വിവാഹാഭ്യർത്ഥന നടത്തിയപ്പോൾ നൽകിയ മോതിരത്തിന്റെ ചിത്രവും കൗമാരക്കാരൻ പങ്കുവച്ചു.

ട്രോളന്മാരുടെ പ്രതികരണങ്ങൾക്കിടയിലും, അവൻ അതിന് അടിക്കുറിപ്പ് നൽകി: 'ഒരു നീണ്ട ബന്ധത്തിന്റെ തുടക്കം മാത്രമാണ് ഇത്'. പലരും മുത്തശ്ശിയുടെ പണം കണ്ടിട്ടാണ് അവൻ അവരെ പ്രണയിക്കുന്നതെന്ന് വിമർശിച്ചു. മറ്റ് ചിലർ അത് യഥാർത്ഥത്തിൽ അവന്റെ മുത്തശ്ശിയാകുമെന്നും, അവൻ ചുമ്മാ തമാശ കാണിക്കുന്നതാകുമെന്നും അഭിപ്രായപ്പെട്ടു.

അവന്റെ ജനനവർഷം 2003 -ഉം, അവരുടേത് 1946 -ഉം ആണ്. അവർ തമ്മിലുള്ള 57 വർഷത്തെ അന്തരം കണ്ട് ആളുകൾ തലയിൽ കൈവയ്ക്കുന്നു. എന്നാൽ, മുൻപും ഇതുപോലുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

നവംബറിൽ, ഒരു ബ്രിട്ടീഷുകാരൻ തനിക്ക് 17 വയസ്സുള്ളപ്പോൾ 71 -കാരിയായ സ്ത്രീയെ വിവാഹം കഴിച്ച സംഭവത്തെ കുറിച്ച് തുറന്ന് പറയുകയുണ്ടായി. അയാൾക്ക് ഇപ്പോൾ ഇരുപത്തിമൂന്നാണ് പ്രായം. തന്റെ വിവാഹത്തിൽ പങ്കെടുക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് കുടുംബാംഗങ്ങളുമായുള്ള ബന്ധം വേണ്ടെന്ന് വയ്‌ക്കേണ്ടി വന്നുവെന്ന് യുവാവ് വെളിപ്പെടുത്തി.

Nineteen-year-old proposed to his seventy-six-year-old grandmother.

Next TV

Related Stories
#viral | 'വില്‍ യൂ മാരി മീ?' വിമാനത്തില്‍ സർപ്രൈസ്, ഫ്ലൈറ്റ് അറ്റൻഡന്റിനെ പ്രൊപ്പോസ് ചെയ്ത് പൈലറ്റ്, വീഡിയോ വൈറൽ

Apr 25, 2024 01:27 PM

#viral | 'വില്‍ യൂ മാരി മീ?' വിമാനത്തില്‍ സർപ്രൈസ്, ഫ്ലൈറ്റ് അറ്റൻഡന്റിനെ പ്രൊപ്പോസ് ചെയ്ത് പൈലറ്റ്, വീഡിയോ വൈറൽ

ഏകദേശം ഒന്നര വർഷം മുമ്പാണ് എൻ്റെ ജീവിതത്തെ പൂർണ്ണമായും മാറ്റിമറിച്ച ആ ഏറ്റവും മികച്ച വ്യക്തിയെ താൻ കണ്ടുമുട്ടിയത്' എന്നാണ് അദ്ദേഹം...

Read More >>
#viral |വിവാഹ പന്തലിൽ പറന്നിറങ്ങിയത് പരുന്ത്; വധുവിന്‍റെ മരിച്ചുപോയ അച്ഛൻ എന്ന് ഗ്രാമവാസികൾ

Apr 24, 2024 04:06 PM

#viral |വിവാഹ പന്തലിൽ പറന്നിറങ്ങിയത് പരുന്ത്; വധുവിന്‍റെ മരിച്ചുപോയ അച്ഛൻ എന്ന് ഗ്രാമവാസികൾ

സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെടുന്ന വീഡിയോകള്‍ ഇതിന് തെളിവ് നല്‍കുന്നു....

Read More >>
#viral | 'മധുരക്കിനാവിൻ ലഹരി'ക്ക് മാരക സ്റ്റെപ്പുകൾ, പ്രായമൊക്കെ വെറും നമ്പർ, സോഷ്യൽമീഡിയ തൂക്കാനിതാ സൂപ്പര്‍ ഡാന്‍സ്

Apr 21, 2024 02:06 PM

#viral | 'മധുരക്കിനാവിൻ ലഹരി'ക്ക് മാരക സ്റ്റെപ്പുകൾ, പ്രായമൊക്കെ വെറും നമ്പർ, സോഷ്യൽമീഡിയ തൂക്കാനിതാ സൂപ്പര്‍ ഡാന്‍സ്

വീഡിയോ ലക്ഷക്കണക്കിന് പേർ കാണുകയും ആയിരങ്ങൾ ഷെയർ ചെയ്യുകയും ചെയ്തു. അതേസമയം, ഇവരുടെ പേരോ മറ്റുവിവരങ്ങളോ...

Read More >>
#viral | ജനങ്ങൾക്കിടയിലേക്ക് പണം വലിച്ചെറിഞ്ഞ് ദമ്പതികൾ, സംഭവമിങ്ങനെ!

Apr 19, 2024 02:57 PM

#viral | ജനങ്ങൾക്കിടയിലേക്ക് പണം വലിച്ചെറിഞ്ഞ് ദമ്പതികൾ, സംഭവമിങ്ങനെ!

സന്യാസിമാരും അവരുടെ അനുയായികളും ഉൾപ്പെടെയുള്ള ജൈന സമുദായത്തിലെ അംഗങ്ങളുമായി കാലങ്ങളായി ഇടപഴകുന്നവരാണ് ഭണ്ഡാരിയുടെ...

Read More >>
#viral |തിരക്കുള്ള ബസില്‍ ബിക്കിനി ധരിച്ച് യുവതി; സീറ്റ് മാറിയിരുന്ന് യാത്രക്കാര്‍

Apr 18, 2024 02:50 PM

#viral |തിരക്കുള്ള ബസില്‍ ബിക്കിനി ധരിച്ച് യുവതി; സീറ്റ് മാറിയിരുന്ന് യാത്രക്കാര്‍

ബിക്കിനി ധരിച്ച യുവതി ബസില്‍ കയറിയതിന് പിന്നാലെ അടുത്തുനില്‍ക്കുകയായിരുന്നു സ്ത്രീ മാറി നില്‍ക്കുന്നത് വീഡിയോയില്‍...

Read More >>
#arrest | വിമാനത്താവളത്തിൽ കയറി വീഡിയോ, വൈറലായപ്പോൾ പിടികൂടി സുരക്ഷാ ഉദ്യോ​ഗസ്ഥർ; യു ട്യൂബർ അറസ്റ്റിൽ

Apr 18, 2024 10:02 AM

#arrest | വിമാനത്താവളത്തിൽ കയറി വീഡിയോ, വൈറലായപ്പോൾ പിടികൂടി സുരക്ഷാ ഉദ്യോ​ഗസ്ഥർ; യു ട്യൂബർ അറസ്റ്റിൽ

ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, അന്വേഷണത്തിൽ വികാസ് ഗൗഡ എയർപോർട്ടിനുള്ളിൽ ആറ് മണിക്കൂറോളം...

Read More >>
Top Stories