---
title: "സൂര്യയും സംവിധായകനും തമ്മില്‍ അഭിപ്രായ വ്യത്യാസം; സിനിമ ഉപേക്ഷിച്ചു, റിപ്പോർട്ട് പുറത്ത് "
english_title: "Disagreement between Surya and director; The movie was abandoned"
publisher: "moviemax.in"
canonical_url: "https://moviemax.in/news/45156/disagreement-between-surya-and-director-the-movie-was-abandoned"
published_at: "2022-05-26T14:51:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628f4718d5c63_soorya.jpg"
keywords: []
---

# സൂര്യയും സംവിധായകനും തമ്മില്‍ അഭിപ്രായ വ്യത്യാസം; സിനിമ ഉപേക്ഷിച്ചു, റിപ്പോർട്ട് പുറത്ത് 

> **Lead Summary:** സംവിധായകന്‍ ബാലയുടെ ചിത്രത്തില്‍ സൂര്യ നായകനാകുന്നുവെന്ന് വാര്‍ത്ത വലിയ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. ഇപ്പോഴിതാ പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് സിനിമ ഉപേക്ഷിച്ചെന്നാണ്.

## Article Content

സംവിധായകന്‍ ബാലയുടെ ചിത്രത്തില്‍ സൂര്യ നായകനാകുന്നുവെന്ന് വാര്‍ത്ത വലിയ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. ഇപ്പോഴിതാ പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് സിനിമ ഉപേക്ഷിച്ചെന്നാണ്.

സൂര്യയും സംവിധായകനും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് ഇതിന് കാരണമായതെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

സിനിമയുടെ ചിത്രീകരണത്തിന് ഇടയില്‍ സൂര്യയും ബാലയും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവുകയും നടന്‍ സെറ്റില്‍ നിന്ന് ഇറങ്ങി പോവുകയും ചെയ്തുവെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ സിനിമയുടെ അണിയറപ്രവത്തകര്‍ വാര്‍ത്ത നിഷേധിക്കുകയും ചെയ്തു.

ബാലയുടെ അവസാന ചിത്രമായ ‘വര്‍മ്മ’യുടെ ചിത്രീകരണ സമയത്തും സമാനമായ രീതിയില്‍ നിര്‍മ്മാതാക്കളുമായി തര്‍ക്കമുണ്ടാവുകയും ബാലയെ ചിത്രത്തില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.

പിന്നീട് മറ്റൊരു സംവിധായകന് കീഴില്‍ ‘ആദിത്യ വര്‍മ്മ’ എന്ന പേരില്‍ സിനിമ റിലീസ് ചെയ്തു. നേരത്തെ ‘നാന്‍ കടവുള്‍’ എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് തര്‍ക്കം മൂലം അജിത്ത് ചിത്രത്തില്‍ നിന്ന് പിന്മാറിയിരുന്നു. തുടര്‍ന്ന് ആര്യയെ പ്രധാന കഥാപാത്രമാക്കി ചിത്രം പുറത്തിറങ്ങുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/45156/disagreement-between-surya-and-director-the-movie-was-abandoned)