---
title: "കഴുത്തില്‍ താലി ഉള്ളത് കൊണ്ട് കല്യാണം കഴിഞ്ഞതാണെന്ന് പറയാന്‍ സാധിച്ചു; ആ സംഭവം പറഞ്ഞ് സുദീപ് കുമാര്‍"
english_title: "Sudeep Kumar talks about the mistakes that happen when forgetfulness becomes a problem in life."
publisher: "moviemax.in"
canonical_url: "https://moviemax.in/news/45089/sudeep-kumar-talks-about-the-mistakes-that-happen-when-forgetfulness-becomes-a-problem-in-life"
published_at: "2022-05-26T11:50:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628f1c7624e22_sudheesh.jpg"
keywords: []
---

# കഴുത്തില്‍ താലി ഉള്ളത് കൊണ്ട് കല്യാണം കഴിഞ്ഞതാണെന്ന് പറയാന്‍ സാധിച്ചു; ആ സംഭവം പറഞ്ഞ് സുദീപ് കുമാര്‍

> **Lead Summary:** പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട ഗായകനാണ് സുദീപ് കുമാര്‍. ജീവിതത്തില്‍ മറവി ഒരു പ്രശ്‌നമായി വന്നതിനെ തുടര്‍ന്ന് സംഭവിച്ച അബദ്ധങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് താരം. ആനീസ് കിച്ചണ്‍ എന്ന ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുത്ത സുദീപിന്റെയും ഭാര്യ സോഫിയയുടെയും വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയാണ്. 

## Article Content

പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട ഗായകനാണ് സുദീപ് കുമാര്‍. ജീവിതത്തില്‍ മറവി ഒരു പ്രശ്‌നമായി വന്നതിനെ തുടര്‍ന്ന് സംഭവിച്ച അബദ്ധങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് താരം. ആനീസ് കിച്ചണ്‍ എന്ന ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുത്ത സുദീപിന്റെയും ഭാര്യ സോഫിയയുടെയും വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയാണ്. 

സുദീപിന്റെ മറവിയെ കുറിച്ചാണ് ആനി ചോദിച്ചത്. ഇതിന് രണ്ട് അനുഭവങ്ങളാണ് സുദീപും ഭാര്യ സോഫിയയും പറഞ്ഞിരിക്കുന്നത്. 'മറവി ഉള്ളത് കൊണ്ട് താന്‍ പ്രൊഫഷണല്‍ കാര്യങ്ങളൊക്കെ എഴുതി വെക്കാറുണ്ടെന്നാണ് ഗായകന്‍ പറയുന്നത്.

അല്ലെങ്കില്‍ അതിനെ കുറിച്ചങ്ങ് മറന്ന് പോവും. പിന്നെ വീട്ടിലെ കാര്യങ്ങളാണ് താന്‍ കൂടുതലായും മറക്കാറുള്ളതെന്നാണ് സുദീപ് പറഞ്ഞത്. വിവാഹത്തിന് ശേഷം തന്നെയും മറന്ന് പോയെന്ന് സുദീപിന്റെ ഭാര്യ വെളിപ്പെടുത്തുന്നു. 

വിവാഹശേഷം ഒരാഴ്ച കഴിഞ്ഞ് പരിപാടിയില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ് ആ സംഭവം ഉണ്ടാവുന്നത്. സുദീപിന്റെ കൂടെ എന്നെ കണ്ടപ്പോള്‍ ഇതാരാണെന്ന് ഒരാള്‍ ചോദിച്ചു. കല്യാണം കഴിക്കാന്‍ പോവുന്ന പെണ്‍കുട്ടിയാണെന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. കഴുത്തില്‍ താലി ഉള്ളത് കൊണ്ട് കല്യാണം കഴിഞ്ഞതാണെന്ന് പറയാന്‍ സാധിച്ചെന്ന് തമാശരൂപേണ സോഫി പറയുന്നു. 

വിവാഹശേഷം ഇതുപോലെ വേറെയും സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് സുദീപ് വെളിപ്പെടുത്തുന്നു. സാധാരണ പോലെ ഞാന്‍ രാവിലെ എഴുന്നേറ്റ് പത്രം വായിക്കുകയാണ്. അമ്മ ചായ കൊണ്ട് വന്ന് തന്നു. ഭാര്യ ഉള്ള കാര്യം ഞാന്‍ മറന്ന് പോയി. റൂമില്‍ പോയി നോക്കുമ്പോള്‍ ആരും അതിനകത്തില്ല. ബാത്ത്‌റൂം നോക്കുമ്പോള്‍ അത് അടഞ്ഞ് കിടക്കുന്നു. ആ വാതിലും റൂമിന്റെ വാതിലും ഞാന്‍ പുറത്ത് നിന്ന് പൂട്ടിയെന്ന് സുദീപ് പറയുന്നു. 

ഒന്ന് രണ്ട് മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് ഭാര്യ എവിടെ പോയെന്ന് ആലോചിക്കുന്നത്. അടുക്കളയില്‍ പോയി നോക്കി. അമ്മയോട് ചോദിച്ചപ്പോള്‍ കണ്ടില്ലെന്ന് പറഞ്ഞു. റൂമില്‍ പോയി നോക്കിയപ്പോഴാണ് ബാത്ത്‌റൂമിനുള്ളില്‍ വിയര്‍ത്ത് കുളിച്ച് നില്‍ക്കുന്ന ആളെ കണ്ടതെന്ന് സുദീപ് പറയുന്നു. അങ്ങനെയുള്ള ചില അബദ്ധങ്ങളെ പറ്റിയാണ് ഇരുവരും സംസാരിച്ചത്. 

മറവി കാരണം ഒരുപാട് അബദ്ധങ്ങള്‍ തനിക്കിങ്ങനെ പറ്റിയിട്ടുണ്ടെന്നാണ് സുദീപ് പറഞ്ഞത്. എങ്കിലും പ്രൊഫഷണല്‍ കാര്യത്തില്‍ വീഴ്ചകളൊന്നും ഉണ്ടായിട്ടില്ലെന്നാണ് സുദീപ് വ്യക്തമാക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/45089/sudeep-kumar-talks-about-the-mistakes-that-happen-when-forgetfulness-becomes-a-problem-in-life)