സമൂഹ മാധ്യമങ്ങളില്‍ സജീവ സാന്നിധ്യമാണ് നടി അനാർക്കലി മരിക്കാർ. ആനന്ദം എന്ന ചിത്രത്തിലൂടെയാണ് അനാര്‍ക്കലി മലയാള സിനിമ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത് . വ്യതസ്തമായ ഫോട്ടോഷൂട്ടുകളിലൂടെ താരം ശ്രദ്ധ പിടിക്കാറുണ്ട് .അനാര്‍ക്കലിയുടെ പുതിയ ഗ്ലാമറസ് ഫോട്ടോഷൂട്ടാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാവുന്നത്.
മുടി വെട്ടി പുത്തന്‍ ലുക്കില്‍ ആണ് അനാര്‍ക്കലി ആരാധകരുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. അടുത്തിടെ കറുത്ത ഷോർട് ഡ്രസ്സ് അണിഞ്ഞ് അതീവ സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങളും നിരവധി പേരാണ് താരത്തിന്റെ ഫോട്ടോഷൂട്ടിനെ പ്രശംസിച്ചുകൊണ്ട് എത്തുന്നത്. വിമാനം, ഉയരെ തുടങ്ങിയവയാണ് അനാര്‍ക്കലിയുടെ മറ്റ്ചിത്രങ്ങള്‍. അമല, കിസ്സ തുടങ്ങിയ ചിത്രങ്ങൾ പുറത്തിറങ്ങാന്‍ അണിയറയില്‍ ഒരുങ്ങുന്നു .
സമൂഹ മാധ്യമങ്ങളിൽ സജീവമായ അനാർക്കലി ഇടയ്ക്ക് ചെറിയ വിവാദങ്ങളിലും ഉൾപ്പെട്ടിരുന്നു.തന്റെ അഭിപ്രായം തുറന്ന് പറയുന്ന അനാർക്കലിയുടെ അഭിമുഖങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്.കാളി എന്ന പേരിൽ അനാർക്കലിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു
Anarkali appeared in front of the fans with her hair cut and a fresh look