---
title: "ചേച്ചിയോടൊപ്പം ചിത്രത്തിന് പോസ് ചെയ്യുന്ന താരത്തെ മനസ്സിലായോ ... ചിത്രങ്ങൾ വൈറൽ "
english_title: "Now such an image is going viral on social media."
publisher: "moviemax.in"
canonical_url: "https://moviemax.in/news/44996/now-such-an-image-is-going-viral-on-social-media"
published_at: "2022-05-25T21:36:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628e54439950c_keerthi.jpg"
keywords: []
---

# ചേച്ചിയോടൊപ്പം ചിത്രത്തിന് പോസ് ചെയ്യുന്ന താരത്തെ മനസ്സിലായോ ... ചിത്രങ്ങൾ വൈറൽ 

> **Lead Summary:** താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ ആരാധകർക്ക് എപ്പോഴും വീക്നെസ് ആണ്. ഓരോ താരങ്ങളും സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെയാണ് മലയാളികൾക്ക് കരുതാറുള്ളത്.

## Article Content

താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ ആരാധകർക്ക് എപ്പോഴും വീക്നെസ് ആണ്. ഓരോ താരങ്ങളും സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെയാണ് മലയാളികൾക്ക് കരുതാറുള്ളത്.

ഇവരുടെയൊക്കെ കുട്ടിക്കാല ചിത്രങ്ങൾ അതിനാൽ തന്നെ വളരെ പെട്ടെന്ന് ശ്രദ്ധനേടുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ അത്തരം ഒരു ചിത്രമാണ് സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നത്.

ചിത്രത്തിൽ തൻറെ ചേച്ചിയോടൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ഒരു കൊച്ചു സുന്ദരിയെ കാണാം. ഇത് ആരാണെന്ന് നിങ്ങൾക്ക് തിരിച്ചറിയാൻ സാധിക്കുമോ?.

  മലയാളത്തിലൂടെ അരങ്ങേറിയെങ്കിലും ഇപ്പോൾ അന്യഭാഷാ ചിത്രങ്ങളിലാണ് താരം സജീവം. ദേശീയ പുരസ്കാരം ഒരു സ്വന്തമാക്കിയിട്ടുള്ള നടി ആണ് ഇത്.

അതെ മലയാളികളുടെ സ്വന്തം കീർത്തി സുരേഷ് ആണ് ചിത്രത്തിൽ ഉള്ളത്. ഇപ്പോൾ തെന്നിന്ത്യൻ സിനിമാലോകത്തെ സുപരിചിത മുഖമാണ് കീർത്തി സുരേഷ്. തെന്നിന്ത്യയിലാകമാനം വൻ ആരാധകവൃന്ദം ഉണ്ട് കീർത്തിക്ക്. ഇൻസ്റ്റയിൽ ഏറ്റവും കൂടുതൽ ആരാധകർ പിന്തുടരുന്ന നടിമാരിലൊരാളാണ് താരം. ഏതാണ്ട് ഏറ്റവും മില്യണിലധികം ഫോളോവേഴ്സ് ആണ് കീർത്തിക്ക് ഉള്ളത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/44996/now-such-an-image-is-going-viral-on-social-media)