കശുവണ്ടിയുടെ ആകൃതിയിലുള്ള മുട്ടയിട്ടു, താരമായി കോഴി; വൈറൽ

കശുവണ്ടിയുടെ ആകൃതിയിലുള്ള മുട്ടയിട്ടു, താരമായി കോഴി; വൈറൽ
May 25, 2022 07:51 PM | By Susmitha Surendran

സാധാരണയായി കോഴിമുട്ട(egg)യുടെ ആകൃതി എന്താണ്? മിക്കവാറും ഓവൽ ഷേപ്പാവും. എന്നാൽ, കർണാടക(Karnataka)യിൽ ഒരു കോഴി കശുവണ്ടിയുടെ ആകൃതിയിലുള്ള മുട്ട (cashew-shaped egg) ഇട്ടിരിക്കയാണ്.

കോഴിയുടെ ഉടമയായ പ്രശാന്ത് കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് തന്റെ കോഴി അസാധാരണമായ ആകൃതിയിലുള്ള മുട്ടയിടുന്നതായി ശ്രദ്ധിച്ചത്. എന്നാൽ, അത് ഒറ്റത്തവണ എങ്ങനെയോ സംഭവിച്ചതാകാം എന്ന് ഇയാൾ കരുതുകയും ചെയ്‍തു. എന്നാൽ, അടുത്ത ദിവസങ്ങളിലും ഇത് തന്നെ സംഭവിക്കുകയായിരുന്നു.

ഏതായാലും മൂന്നുദിവസം തുടർച്ചയായി ഇതേ ആകൃതിയിലുള്ള മുട്ട ഇട്ടതോടെ പ്രശാന്ത് കോഴിയുമായി നേരെ മൃ​ഗഡോക്ടറുടെ അടുത്തേക്ക് ചെന്നു. കോഴിയുടെ പ്രത്യുത്പാദന അവയവത്തിൽ പുഴുവുള്ളതോ മറ്റോ ആകാം കാരണം എന്നാണ് ഡോക്ടർ പറഞ്ഞത്.

ഏതായാലും അയൽപ്രദേശങ്ങളിലൊക്കെ വാർത്ത വളരെ വേ​ഗം പ്രചരിക്കുകയും കോഴി ഒരു സെലിബ്രിറ്റി തന്നെ ആവുകയും ചെയ്‍തു. അതേ സമയം തന്നെ കശുവണ്ടിയുടെ ആകൃതിയിലുള്ള കോഴിമുട്ടയുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിലും പ്രചരിച്ചു.

എന്നാൽ, ഇത് ആദ്യമായിട്ടല്ല വ്യത്യസ്തമായ ആകൃതി കൊണ്ട് കോഴിമുട്ട ശ്രദ്ധിക്കപ്പെടുന്നത്. നേരത്തെ, ആന്ധ്രാപ്രദേശിലെ കിഴക്കൻ ഗോദാവരി ജില്ലയിൽ പിതാപുരത്തുള്ള ഒരു പലചരക്കുകടക്കാരന്റെ കോഴി, മാങ്ങയുടെ ആകൃതിയിലുള്ള മുട്ടയിട്ടിരുന്നു.

ഏതായാലും കൺഫ്യൂഷൻ മാറ്റുന്നതിനായി അദ്ദേഹം മുട്ടയും മാങ്ങയും ഒരുമിച്ച് വച്ച് അത് താരതമ്യപ്പെടുത്തുക പോലും ചെയ്‍തു. അത് ശരിക്കും മാങ്ങ പോലെ തന്നെയായിരുന്നു. ഈ വ്യത്യസ്തമായ ആകൃതി കാരണം യുഗാദി ആഘോഷത്തിന് അദ്ദേഹം ഈ കോഴിമുട്ട പ്രദർശിപ്പിക്കുകയും ചെയ്‍തു. (യുഗാദി ആഘോഷം- കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവയുടെ പുതുവത്സരാരംഭ ദിനമാണ് യുഗാദി. കേരളീയർക്ക് വിഷു എന്നത് പോലെ തന്നെയാണിത്.)

A hen lays an egg in the shape of a cashew nut,viral

Next TV

Related Stories
#viral |തിരക്കുള്ള ബസില്‍ ബിക്കിനി ധരിച്ച് യുവതി; സീറ്റ് മാറിയിരുന്ന് യാത്രക്കാര്‍

Apr 18, 2024 02:50 PM

#viral |തിരക്കുള്ള ബസില്‍ ബിക്കിനി ധരിച്ച് യുവതി; സീറ്റ് മാറിയിരുന്ന് യാത്രക്കാര്‍

ബിക്കിനി ധരിച്ച യുവതി ബസില്‍ കയറിയതിന് പിന്നാലെ അടുത്തുനില്‍ക്കുകയായിരുന്നു സ്ത്രീ മാറി നില്‍ക്കുന്നത് വീഡിയോയില്‍...

Read More >>
#arrest | വിമാനത്താവളത്തിൽ കയറി വീഡിയോ, വൈറലായപ്പോൾ പിടികൂടി സുരക്ഷാ ഉദ്യോ​ഗസ്ഥർ; യു ട്യൂബർ അറസ്റ്റിൽ

Apr 18, 2024 10:02 AM

#arrest | വിമാനത്താവളത്തിൽ കയറി വീഡിയോ, വൈറലായപ്പോൾ പിടികൂടി സുരക്ഷാ ഉദ്യോ​ഗസ്ഥർ; യു ട്യൂബർ അറസ്റ്റിൽ

ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, അന്വേഷണത്തിൽ വികാസ് ഗൗഡ എയർപോർട്ടിനുള്ളിൽ ആറ് മണിക്കൂറോളം...

Read More >>
#viral | പ്രേതബാധയുള്ള വീട് തേടി നടന്നു, യുവതിയുടെ മൃതദേഹം രക്തം വറ്റിയ നിലയിൽ, സംഭവമിങ്ങനെ!

Apr 17, 2024 10:10 AM

#viral | പ്രേതബാധയുള്ള വീട് തേടി നടന്നു, യുവതിയുടെ മൃതദേഹം രക്തം വറ്റിയ നിലയിൽ, സംഭവമിങ്ങനെ!

കൊല്ലപ്പെട്ട യുവതിയും കൂടെയുണ്ടായിരുന്ന യുവാവും വാംപയർമാരെപ്പോലെയാണ് വേഷം ധരിച്ചിരുന്നത് എന്ന് പ്രദേശവാസികൾ പറയുന്നു. യുവതിയുടെ ശരീരത്തിൽ...

Read More >>
#viral |അന്നും ഇന്നും ഭയപ്പെടുത്തുന്ന വീഡിയോ, ഇരയെ  വിഴുങ്ങിയ ശേഷം രക്ഷപ്പെടാനുള്ള ഭീമൻ പാമ്പിന്റെ പരാക്രമം

Apr 16, 2024 03:33 PM

#viral |അന്നും ഇന്നും ഭയപ്പെടുത്തുന്ന വീഡിയോ, ഇരയെ വിഴുങ്ങിയ ശേഷം രക്ഷപ്പെടാനുള്ള ഭീമൻ പാമ്പിന്റെ പരാക്രമം

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു ഭീമൻ പാമ്പിന്റെ ഈ വീഡിയോയും ചിലപ്പോൾ നിങ്ങളെ ഭയപ്പെടുത്തിയേക്കാം....

Read More >>
#viral |  ക്യാമറയ്ക്ക് മുന്നിൽ വസ്ത്രമഴിച്ച് മറുകുകൾ കാണിക്കണം, യുവതിക്ക് നഷ്ടപ്പെട്ടത് 14 ലക്ഷം; സംഭവമിങ്ങനെ!

Apr 16, 2024 12:43 PM

#viral | ക്യാമറയ്ക്ക് മുന്നിൽ വസ്ത്രമഴിച്ച് മറുകുകൾ കാണിക്കണം, യുവതിക്ക് നഷ്ടപ്പെട്ടത് 14 ലക്ഷം; സംഭവമിങ്ങനെ!

പൂനെയിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന 28 -കാരിയായ യുവതിക്കാണ് ഈ ദുരനുഭവം...

Read More >>
Top Stories