---
title: "വിസ്മയ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ പ്രശംസിച്ച് നടൻ മമ്മൂട്ടി"
english_title: "Actor Mammootty praises Vismaya's investigating officer"
publisher: "moviemax.in"
canonical_url: "https://moviemax.in/news/44967/actor-mammootty-praises-vismayas-investigating-officer"
published_at: "2022-05-25T19:44:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628e39ed3bf4b_mammootty.jpg"
keywords: []
---

# വിസ്മയ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ പ്രശംസിച്ച് നടൻ മമ്മൂട്ടി

> **Lead Summary:** സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ പ്രശംസിച്ച് നടൻ മമ്മൂട്ടി. ശാസ്താംകോട്ട ഡിവൈഎസ്പി പി.രാജ്കുമാറാണ് കേസിന്റെ അന്വേഷണത്തിന് നേതൃത്വം നല്‍കിയത്.

## Article Content

സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ പ്രശംസിച്ച് നടൻ മമ്മൂട്ടി. ശാസ്താംകോട്ട ഡിവൈഎസ്പി പി.രാജ്കുമാറാണ് കേസിന്റെ അന്വേഷണത്തിന് നേതൃത്വം നല്‍കിയത്.

ഇന്ന് രാവിലെ കൊച്ചിയിലെ ലൊക്കേഷനിലെത്തിയപ്പോഴായിരുന്നു രാജ്കുമാറിനെ മമ്മൂട്ടി അഭിനന്ദിച്ചത്. മമ്മൂട്ടിയുമായി വലിയ അടുപ്പം സൂക്ഷിക്കുന്ന ഓഫീസറാണ് രാജ്‌കുമാർ.

കേസന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും മമ്മൂട്ടി നേരിട്ട് വിവരങ്ങൾ തിരക്കുമായിരുന്നെന്നു രാജ്‌കുമാർ പറഞ്ഞുവെന്ന് മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് റോബര്‍ട്ട് കുര്യാക്കോസ് ഫേസ്ബുക്കിൽ കുറിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/44967/actor-mammootty-praises-vismayas-investigating-officer)