---
title: "ദുല്‍ഖര്‍ ചിത്രം 'സീതാ രാമം' റിലീസ് പ്രഖ്യാപിച്ചു"
english_title: "Dulquer Salman has announced the release of his new movie 'Sita Ram'."
publisher: "moviemax.in"
canonical_url: "https://moviemax.in/news/44934/dulquer-salman-has-announced-the-release-of-his-new-movie-sita-ram"
published_at: "2022-05-25T16:47:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628e11751b181_seetha raamam.jpg"
keywords: []
---

# ദുല്‍ഖര്‍ ചിത്രം 'സീതാ രാമം' റിലീസ് പ്രഖ്യാപിച്ചു

> **Lead Summary:** ദുൽഖർ സൽമാൻ നായകനായി എത്തുന്ന പുതിയ ചിത്രം 'സീതാ രാമ'ത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ചിത്രം ഓ​ഗസ്റ്റ് 5ന് തിയറ്ററുകളിൽ എത്തും.

## Article Content

ദുൽഖർ സൽമാൻ നായകനായി എത്തുന്ന പുതിയ ചിത്രം 'സീതാ രാമ'ത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ചിത്രം ഓ​ഗസ്റ്റ് 5ന് തിയറ്ററുകളിൽ എത്തും.

ദുൽഖർ തന്നെയാണ് റിലീസ് ഡേറ്റ് പങ്കുവച്ചു കൊണ്ടുള്ള പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. പട്ടാളക്കാരനായി ദുൽഖർ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഹനു രാഘവപ്പുഡിയാണ്.

**

'ലെഫ്റ്റനന്റ് റാം' എന്ന കഥാപാത്രത്തെയാണ് ദുൽഖർ ചിത്രത്തിൽ എത്തുന്നത്. പി എസ് വിനോദാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സോണി മ്യൂസിക് ആണ് ചിത്രത്തിന്റെ ഓഡിയോ അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

[https://www.facebook.com/photo.php?fbid=558138559004184&set=a.206610407490336&type=3**](https://www.facebook.com/photo.php?fbid=558138559004184&set=a.206610407490336&type=3)

സ്വപ്‍ന സിനിമയാണ് ചിത്രം നിര്‍മിക്കുന്നത്. വൈജയന്തി മൂവീസ് ചിത്രം വിതരണം ചെയ്യുന്നു. സുനില്‍ ബാബുവാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈൻ. ജമ്മു കശ്‍മീരാണ് ചിത്രത്തിന്റെ ലൊക്കേഷൻ. മൃണാള്‍ താക്കാറാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായിക.

'സീത' എന്ന കഥാപാത്രമായിട്ടാണ് മൃണാള്‍ എത്തുന്നത്. 'അഫ്രീൻ' എന്ന കഥാപാത്രമായി രശ്‍മിക മന്ദാനയും അഭിനയിക്കുന്നു. കോസ്റ്റ്യൂംസ് ശീതള്‍ ശര്‍മ, പിആര്‍ഒ വംശി- ശേഖര്‍, ഡിജിറ്റല്‍ മീഡിയോ പിആര്‍ പ്രസാദ് ബിമാനന്ദം, ഡിജിറ്റല്‍ പാര്‍ട്‍ണര്‍ സില്ലിം മോങ്ക്‍സ് എന്നിവരാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/44934/dulquer-salman-has-announced-the-release-of-his-new-movie-sita-ram)